Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

GeneralHeadlines
Home›General›അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

By Admin
November 27, 2026
73
0
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ
ശബരിമല:ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് ഭാരതീയ തപാൽ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ സവിശേഷമായ ഇടം നേടി. ഈ മണ്ഡലകാലത്തും പോസ്റ്റ് ഓഫീസിൽ എത്തി കാർഡിൽ കത്തെഴുതിയും പ്രസാദം പാർസൽ അയച്ചും ഓർമകൾ കുറിക്കുന്ന ഭക്തർ ഒട്ടേറെയാണ്.
ഈ തീർത്ഥാടന കാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്.
689713 എന്നതാണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിൻകോഡ്. 1963-ലാണ് സന്നിധാനത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.1974-ൽ നിലവിൽവന്ന പ്രത്യേക തപാൽ മുദ്രയാണ് ഈ പോസ്റ്റ് ഓഫീസിന്റെ മറ്റൊരു ചരിത്രസവിശേഷത. പതിനെട്ടാം പടിയും അതിനു മുകളിൽ വിരാജിക്കുന്ന അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത ഈ പ്രത്യേക മുദ്ര ഭക്തർക്കും സ്റ്റാമ്പ് ശേഖരിക്കുന്നവർക്കും ഒരുപോലെ കൗതുകവും അഭിമാനവുമാണ്. ഇവിടെനിന്ന് അയക്കുന്ന കത്തുകളിലും പോസ്റ്റ്കാർഡുകളിലും ഈ മുദ്ര പതിപ്പിക്കും.
മകരവിളക്ക് തീർത്ഥാടനത്തിനു ശേഷം നട അടയ്ക്കുന്നതോടെ മുദ്ര സുരക്ഷിതമായി പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ ഓഫീസിലേക്ക് മാറ്റും. അടുത്ത തീർത്ഥാടന കാലത്താണ് വീണ്ടും സന്നിധാനത്ത് എത്തിക്കുക. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ ഈ സവിശേഷ മുദ്ര പതിപ്പിച്ച പോസ്റ്റ്കാർഡുകൾ സ്വന്തം വിലാസത്തിലേക്കും പ്രിയപ്പെട്ടവർക്കും അയക്കുന്നത് പതിവാണ്. അങ്ങനെ, സന്നിധാനത്തുനിന്ന് യാത്രയാകുന്ന ഓരോ കത്തും അയ്യപ്പസന്നിധിയുടെ പുണ്യസ്മരണകൾ പേറുന്ന ഒരു കൊച്ചു സന്ദേശമായി മാറുന്നു.
ദർശനത്തിനുശേഷം ഭക്തർക്ക് അരവണയും അപ്പവും മറ്റ് പ്രസാദങ്ങളും അനായാസം നാട്ടിലെത്തിക്കാനുള്ള സൗകര്യമാണ് ഈ
 മണ്ഡലകാലത്ത് ആരംഭിച്ച പ്രത്യേക പ്രസാദ ബുക്കിംഗ് കൌണ്ടറിന്‍റെ പ്രധാന ആകർഷണം. ദേവസ്വം ബോർഡിന്റെ അരവണ-അപ്പം വിതരണ കൗണ്ടറുകൾക്ക് സമീപമാണ് ഇന്ത്യാ പോസ്റ്റിന്‍റെ ഈ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറാണ് കൗണ്ടർ ഉദ്ഘാടനം ചെയ്തത്.
ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് പ്രസാദം കൈയിൽ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും ഒഴിവാക്കി സ്പീഡ് പോസ്റ്റ് വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിലേക്ക് സുരക്ഷിതമായി അയക്കാം. പ്രസാദത്തിന്റെ വിലയും തപാൽ നിരക്കും ഒരുമിച്ച് നൽകി പ്രത്യേക കൗണ്ടറിൽനിന്ന് ബുക്ക് ചെയ്യാം. ദേവസ്വം കൗണ്ടറിൽനിന്ന് വാങ്ങിയ അരവണയ്ക്ക് തപാൽ നിരക്ക് മാത്രം നൽകി അയക്കുന്നതിനും സൗകര്യമുണ്ട്.
ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത ഭക്തർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്പീഡ് പോസ്റ്റ് ആയി ബുക്ക് ചെയ്ത് വീട്ടിലിരുന്ന് അയ്യപ്പപ്രസാദം കൈപ്പറ്റാം. അങ്ങനെ സന്നിധാനത്തെ ദർശനാനുഭവത്തോടൊപ്പം അയ്യപ്പന്റെ പ്രസാദവും ദൂരദേശങ്ങളിലുള്ള ഭക്തരുടെ വീടുകളിലെത്തുന്നു.
പ്രസാദ വിതരണത്തിനപ്പുറം സാധാരണ തപാൽ, രജിസ്റ്റേർഡ് തപാൽ, പാഴ്സൽ, മണി ഓർഡർ, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്  തുടങ്ങിയ സേവനങ്ങളും സന്നിധാനം സബ് പോസ്റ്റ് ഓഫീസ് ലഭ്യമാക്കുന്നുണ്ട്.
TagsSabarimalaSannithanam PO
Previous Article

നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി ...

Next Article

 സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ...

Related articles More from author

  • Headlines

    ശബരിമലയിൽ വൻ തിരക്ക്

    November 17, 2025
    By Admin
  • GeneralHeadlines

    ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

    November 15, 2026
    By Admin
  • GeneralHeadlines

    ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

    November 13, 2026
    By Admin
  • Headlines

    ശബരിമല നട തുറന്നു

    November 16, 2025
    By Admin
  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin
  • Health

    നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

    November 3, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും
  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 
  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Timeline

  • November 27, 2026

    പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  • November 27, 2026

     സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • November 27, 2026

    അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • November 27, 2026

    നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions