Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

BusinessGeneralHeadlinesTechnology
Home›Business›ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

By Admin
August 20, 2026
15
0

ബ്രിഗേഡ് സ്ക്വയറിലെ 12 നിലകളില്‍ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് പുതിയ ഓഫീസ്

തിരുവനന്തപുരം:അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന പ്രമുഖ ആരോഗ്യപരിപാലന ടെക്നോളജി കമ്പനിയായ ‘ഹെല്‍ത്ത്എഡ്ജ് ‘ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ പുതിയ ഓഫീസ് തുറന്നു. ഹെല്‍ത്ത്എഡ്ജിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഫേസ്-1 ലെ ബ്രിഗേഡ് സ്ക്വയറില്‍ ഓഫീസ് തുറന്നത്.

സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍റ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഹെല്‍ത്ത്എഡ്ജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ സന്നിഹിതനായി.

ഹെല്‍ത്ത്എഡ്ജിന്‍റെ എഞ്ചിനീയറിംഗ്, ഉത്പന്ന വികസനം, ഉപഭോക്തൃ സേവനങ്ങള്‍ എന്നിവ മികച്ചതാക്കുന്നതിന് പ്രധാനകേന്ദ്രമായി പുതിയ ഓഫീസ് മാറും. യുഎസ്ടി ഹെല്‍ത്ത്പ്രൂഫുമായി ലയിച്ചതിനുശേഷമുള്ള കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയെ കാണിക്കുന്നതാണ് പുതിയ ഓഫീസ്.

കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന സാധ്യതകളും അവസരങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് സീറാം സാംബശിവ റാവു പറഞ്ഞു.
‘ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ് പറഞ്ഞു. ടെക്നോപാര്‍ക്ക് ഒരുക്കുന്ന ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യം, മികച്ച പ്രതിഭാശേഷി, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവ ഇതിനു കാരണമാണ്. ബഹുരാഷ്ട്ര കമ്പനികള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ എന്നിവയില്‍ നിന്ന് നിക്ഷേപ പദ്ധതികള്‍ എത്തുന്നത് ഈ നഗരത്തിനുള്ള അംഗീകാരം കൂടിയാണ്. ഇതില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും കെവിന്‍ ആഡംസ് ചൂണ്ടിക്കാട്ടി.

ബ്രിഗേഡ് സ്ക്വയറിലെ 12 നിലകളില്‍ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ഓഫീസില്‍ ഏകദേശം 1,500 ജീവനക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. ബ്രിഗേഡ് സ്ക്വയര്‍ ഗ്രൗണ്ട് ഫ്ലോര്‍, രണ്ട് ബേസ്മെന്‍റ് ലെവലുകള്‍, 12 നിലകള്‍ എന്നിവയ്ക്ക് മൊത്തത്തില്‍ 200,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. ജീവനക്കാര്‍ക്കായി എക്സിക്യൂട്ടീവ് ഡൈനിംഗ്, ട്രെയിനിംഗ് റൂമുകള്‍, വെല്‍നസ് റൂമുകള്‍, മദേഴ്സ് റൂം, വര്‍ക്ക് സ്പേസുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐജിബിസി ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനും ഈ കെട്ടിടത്തിനുണ്ട്.

ചടങ്ങില്‍ യുഎസ്ടി പ്രസിഡന്‍റ് അലക്സാണ്ടര്‍ വര്‍ഗീസ്, എസ്ടിപിഐ ഡയറക്ടര്‍ ഗണേഷ് നായക്, ജിടെക് വൈസ് ചെയര്‍മാന്‍ ഹരിപ്രസാദ് കൃഷ്ണപിള്ള, ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഋഷികേഷ് നായര്‍, കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഗോമതി ജി തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ പരിപാലന പദ്ധതികളെ ആധുനികവല്‍ക്കരിക്കാന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സോഫ്റ്റ് വെയറും സാങ്കേതികവിദ്യാ സേവനങ്ങളും നല്കുന്ന കമ്പനിയാണ് ഹെല്‍ത്ത്എഡ്ജ്. എഐ, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലെയിം അഡ്മിനിസ്ട്രേഷന്‍, ഗുണനിലവാര മെച്ചപ്പെടുത്തല്‍, പ്രോസ്പെക്റ്റീവ് പേയ്മെന്‍റ് കൃത്യത, നെറ്റ് വര്‍ക്ക് മാനേജ്മെന്‍റ്, കെയര്‍ മാനേജ്മെന്‍റ്, റിസ്ക് ക്രമീകരണം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത പ്ലാറ്റ് ഫോം ഇതിലൂടെ ലഭ്യമാകും. ബെയിന്‍ കാപ്പിറ്റല്‍ യുഎസ്ടി ഹെല്‍ത്ത്പ്രൂഫിനെ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഹെല്‍ത്ത്എഡ്ജും യുഎസ്ടി ഹെല്‍ത്ത്പ്രൂഫും നിലവില്‍ ഹെല്‍ത്ത്എഡ്ജ് ബ്രാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ചെന്നൈ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹെല്‍ത്ത്എഡ്ജിന് സാന്നിധ്യമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് HealthEdge.com സന്ദര്‍ശിക്കുക.

ചിത്രം:ടെക്നോപാര്‍ക്കിലെ ഹെല്‍ത്ത്എഡ്ജ് ഓഫീസ് ഉദ്ഘാടനം സംസ്ഥാന ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു നിര്‍വഹിക്കുന്നു. ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്, ഹെല്‍ത്ത്എഡ്ജ് ചീഫ് പ്രോഡക്റ്റ് ആന്റ് ടെക്നോളജി ഓഫീസര്‍ റയാന്‍ മൂണി, ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഋഷികേഷ് നായര്‍ എന്നിവര്‍ സമീപം.

TagsHealth Edge
Previous Article

സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ ...

Next Article

ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് ...

Related articles More from author

  • CareerHeadlines

    സിവിൽ സർവീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

    April 17, 2026
    By Admin
  • HeadlinesPolitics

    കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

    May 11, 2026
    By Admin
  • GeneralHeadlines

    കോഴിക്കോട് അതിരാത്രം ഏപ്രില്‍ 17 മുതൽ

    January 17, 2026
    By Admin
  • GeneralHeadlines

    ചെങ്ങന്നൂർ-പമ്പ റെയിൽവേ പാതയും സ്വാഹ…അവഗണനയുടെ കേന്ദ്രപാതയിൽ കേരളത്തിന് അടുത്ത ഇരുട്ടടി

    February 6, 2026
    By Admin
  • HeadlinesTechnology

    ‘യു എസ് ടി നിംബസി’ന് തുടക്കമിട്ടു,ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നിവ ലക്ഷ്യം

    April 14, 2026
    By Admin
  • CareerHeadlines

    മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്,  അപേക്ഷ ക്ഷണിച്ചു

    January 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത
  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Timeline

  • August 20, 2026

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • August 20, 2026

    ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • August 20, 2026

    ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • August 20, 2026

    സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • August 20, 2026

    മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions