Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

GeneralHeadlines
Home›General›എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

By Admin
September 14, 2026
93
0

ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല

കോഴിക്കോട്:ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി ഷാജു എസ് ചുമതലയേറ്റു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല.

മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. യു‌എൽസിസി‌എസിൻ്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായകസംഭാവനകളും ഡയറക്ടർ ബോർഡ് അനുസ്മരിച്ചു.

1997-ൽ യു‌എൽസിസി‌എസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു പിന്നീട് സ്ഥാപനത്തിന്‍റെ വിവിധ ചുമതലകൾ നിർവ്വഹിച്ചശേഷം 2009 മുതൽ 17 വർഷം സെക്രട്ടറിയും എംഡിയുമായി പ്രവർത്തിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാലപരിചയമാണ് അദ്ദേഹത്തിന്‍റെ പ്രധാന കരുത്ത്.

യു‌എൽസിസി‌എസിൻ്റെ വളർച്ചയുടെ നിർണായകഘട്ടങ്ങളിൽ രമേശൻ പാലേരിയോടൊപ്പം അടുത്തുനിന്നു പ്രവർത്തിച്ച വ്യക്തിയാണ് ഷാജു എസ്. യു‌എൽ സൈബർ പാർക്ക്, യു‌എൽ ടെക്നോളജി സൊല്യൂഷൻസ് തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധസ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളർച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായി. ഈ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവയുടെ പ്രവർത്തനവും വികസനസാധ്യതകളും സംബന്ധിച്ച് അടുത്തറിയുന്ന അനുഭവസമ്പത്തുണ്ട്.

സൊസൈറ്റിയുമായി ഉറ്റബന്ധമുള്ള ആളാണ് പുതിയ ചെയർമാൻ. മുത്തച്ഛൻ എസ്. കണാരനും അദ്ദേഹത്തിന്‍റെ പിതാവ് എം. പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്കു രൂപം നല്കിയ 14-അംഗ പ്രമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവർത്തകരും ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. ഷാജുവിന്‍റെ പിതാവ് എസ്. കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ലീഡറും പിന്നീട് ഡയറക്ടറും ആയിരുന്നു.

നിർമ്മാണ – അടിസ്ഥാനസൗകര്യ മേഖലകളിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, കേരളത്തിനു പുറത്തും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കുകയും അന്താരാഷ്ട്രതലത്തിലേക്കും യു‌എൽസിസി‌എസിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളും എത്തിക്കുകയും ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. ഐടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനും ലക്ഷ്യമുണ്ട്.

പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തികസുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കും മുൻഗണന നൽകുമെന്ന് ചെയർമാൻ ഷാജു എസ്. അറിയിച്ചു. തൊഴിലാളിസഹകരണത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, രമേശൻ പാലേരി സ്വപ്നം കണ്ട യു‌എൽസിസി‌എസിനെ കൂടുതൽ ശക്തവും സുസ്ഥിരവും ആഗോളസാന്നിധ്യമുള്ളതുമായ സ്ഥാപനമാക്കി വളർത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

TagsULCCS
Previous Article

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് ...

Next Article

ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം ...

Related articles More from author

  • HeadlinesHealth

    ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ

    December 18, 2025
    By Admin
  • GeneralHeadlines

    ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു

    March 5, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’

    February 15, 2026
    By Admin
  • GeneralHeadlines

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

    June 12, 2026
    By Admin
  • GeneralHeadlinesHealth

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

    August 23, 2026
    By Admin
  • BusinessGeneralHeadlines

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

    September 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ
  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്
  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Timeline

  • October 30, 2026

    നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • October 30, 2026

    പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • October 30, 2026

    നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • October 30, 2026

    ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • October 30, 2026

    നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions