‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

പൃഥ്വിരാരാജിന് നാല്പത്തിനാലാം പിറന്നാൾ
ചെന്നൈ:’വാരണാസി’ ടീമിൻ്റെ സ്വന്തം ‘കുംഭ’പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി.
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാരണാസി’. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽപൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുംഭ എന്നാണ് പൃഥ്വിരാജ് വാരണാസിയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 44ാം പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കു വച്ച് ഇന്ത്യയുടെ അഭിമാന സംവിധായകൻ എസ് എസ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ് :”വാരണാസി ടീമിന്റെ സ്വന്തം “കുംഭ”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ”.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാരണാസിക്ക് സംഗീതമൊരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘വാരണാസി’ ഏപ്രിൽ 7ന് തിയേറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.






