ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന് തുല്യ പരിഗണന നല്‍കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

‘ഈ കാലഘട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നതും ജനോപകാരപ്രദമായതും ആയുർവേദം ‘
തിരുവനന്തപുരം:ആരോഗ്യ രംഗത്ത് തുല്യ പരിഗണന ആയുര്‍വേദത്തിന് നല്‍കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
കേരള സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും , മരുന്നുകളുടെ ഇന്റെന്‍ഡ് തയാറാക്കാന്‍ സഹായിക്കുന്ന ഇന്റെന്‍ഡ് മേക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍ .
ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തിന്റെ ചികിത്സ രംഗത്തെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. ഈ കാലഘട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നതും ജനോപകാരപ്രദമായതും ആയുർവേദം ആണ്. അതുകൊണ്ട് തന്നെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസർ മാര്‍ക്ക് അര്‍ഹമായ കരിയര്‍ അഡ്വാൻസ്മെൻ്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് യാഥാർത്ഥ്യമാവാൻ വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ ജയറാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ വി ജെ സെബി സ്വാഗതം ആശംസിച്ചു,എം ആര് ബൈജു എംഎല്‍എ , നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടർ ഇന്‍ ചാര്‍ജ് ഡോ മുഹസിന എച്ച് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ ഹരികുമാര്‍, അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ എം പി മിത്ര, ഡോ തൊടിയൂര്‍ ശശികുമാര്‍ , റിട്ട മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ സി ആര് രവി, അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഡോ ഹരികുമാര്‍ നമ്പൂതിരി, ഫിസിഷ്യന്‍ എഡിറ്റർ ഡോ പ്രഹ്ലാദ്, വൈസ് പ്രസിഡന്റ് ഡോ ജിന്‍ഷിദ് സദാശിവന്, സംസ്ഥാന വനിതാ കമ്മിറ്റി കണ്‍വീനര്‍ ഡോ ആശ, സംസ്ഥാന ജോ സെക്രട്ടറി മാരായ ഡോ ഷൈന്‍, ഡോ ബിജോയ്, ഡോ ദുര്‍ഗ പ്രസാദ്, ഡോ ജയ പി ആര്, ഡോ ഷാജി ബോസ് എന്നിവര്‍ പ്രസംഗിച്ചു,






