‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

‘കോടതി പ്രോസിക്യൂഷനെ പരിഹസിച്ചു. ഭയങ്കര വിമർശനങ്ങൾ കേട്ടു. എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഭയങ്കര ഡ്രാമ പോലെയാണ് തോന്നുന്നത്.’
കൊച്ചി:കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്തിനാണ് ഇങ്ങനെയൊരു കോടതിയെന്നും ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ ഭദ്രകീർത്തി.
‘കോടതി പ്രോസിക്യൂഷനെ പരിഹസിച്ചു. ഭയങ്കര വിമർശനങ്ങൾ കേട്ടു. എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഭയങ്കര ഡ്രാമ പോലെയാണ് തോന്നുന്നത്. ഇവിടെ കാര്യങ്ങള്‍ പോസ്റ്റീവായി നടക്കുമെന്ന് വിചാരിച്ചു. പക്ഷേ ഫുള്‍ ട്വിസ്റ്റ്. സാധാരണക്കാരായ നമുക്ക് ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. എഫ്ഐആറിടാന്‍ പാടില്ലെന്നാണ് കോടതി പറയുന്നത്. ഇതൊക്കെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് മനസ്സിലാവുന്നില്ല.
‘ഇതോടെ കോടതിയിലുള്ള വിശ്വാസം പോയി. അതുപോലത്തെ വിധിയാണ് ഇപ്പോൾ രണ്ടു ഭാഗത്തുനിന്നും നമുക്ക് കിട്ടിയിട്ടുള്ളത്. ഇതൊക്കെ നിയമത്തിന്‍റെയും പൊലീസിന്‍റെയും പ്രശ്നമാണ്. സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ നാട്ടിൽ. ഇന്ന് നമുക്ക് അനുകൂലമായ ഉത്തരവുണ്ടാകിമെന്നൊരു പ്രതീക്ഷയോടുകൂടിയാണ് വന്നത്. പക്ഷേ,നമ്മൾ പോലും പ്രതീക്ഷിക്കാത്ത കുറെ ട്വിസ്റ്റാണ് ഉണ്ടായത്. ഇതു കണ്ടിട്ട് തോറ്റു പിന്മാറുമെന്ന് കരുതേണ്ട. ഇത്രയും ദിവസം ഇതേ കോടതിയില്‍ തന്നെയാണ് ഈ കേസ് നടക്കുകൊണ്ടിരിക്കുന്നത്. ആരും ചൂണ്ടിക്കാണിക്കാത്തകാര്യങ്ങള്‍ ഉത്തരവ് വരുന്ന ദിവസം വന്നെങ്കില്‍ എന്തൊക്കെയോ നാടകം നടക്കുന്നു. ഇതോടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്’-ഭദ്രകീർത്തി പറഞ്ഞു.
ജുവനൈൽ കേസുകളിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മാത്രമേ ഇത്തരത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് കോടതി നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പൊലീസ് വെറും നോക്കിനിൽക്കുകയാണോയെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും കോടതി ചോദിച്ചു.ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. ഇതോടെ 17കാരന് അനുവദിച്ച ജാമ്യം റദ്ദാകില്ല.






