Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

  • കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

  • വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

  • ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

GeneralHeadlines
Home›General›വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

By Admin
November 5, 2026
33
0

ജനുവരി 12ന്  ഹര്‍ജി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാറിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി.ജനുവരി 12നാണ് ഇനി ഹര്‍ജി പരിഗണിക്കുക.
മലപ്പുറത്തേക്ക് പോകാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രി വി സി സതീശന്‍ ചാര്‍ട്ടേഡ് വിമാന സൗകര്യം തേടിയത്. വിമാനം സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നല്‍കിയ വിവരം. പല തവണ ആ സ്‌പോണ്‍സര്‍ ആരാണെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം അത് വെളിപ്പെടുത്താന്‍ തയ്യാറായില്ല. വലിയ വിവാദമായിരുന്നു അതിന് പിന്നാലെ ഉണ്ടായത്. പിന്നാലെ വിമാനത്തിന്‍റെ തുക അടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍സ് ആണെന്ന വിവരം പുറത്ത് വന്നു.ചിപ്‌സണ്‍ ഏവിയേഷന് മറ്റാരെങ്കിലും പണം നല്‍കിയോ എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതില്‍ ഒന്നും തന്നെ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
അതിനിടെയാണ് കെ എം ഷാജഹാന്‍ ഒരു ഹര്‍ജിയുമായി ലോകായുക്തയെ സമീപിച്ചത്. സ്‌പോണ്‍സര്‍ഷിപ്പ് അഴിമതിയായി കാണണമെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്‍റെ ആവശ്യത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി സഞ്ചരിച്ചതെന്നും വിമാനം സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ല എന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ടി അസഫലി വാദിച്ചിരുന്നത്. കെ എം ഷാജഹാൻ്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ലോകായുക്ത ഹര്‍ജിയില്‍ തുടര്‍ നടപടി സ്വീകരിച്ചത്.
അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ ആരാണ് സ്‌പോണ്‍സര്‍ എന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടി വരും എന്നാണ് നിഗമനം.

TagsK M ShajahanLokayukthaV D Satheesan
Previous Article

‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി ...

Next Article

കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ...

Related articles More from author

  • GeneralHeadlinesPolitics

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

    October 1, 2026
    By Admin
  • GeneralHeadlines

    പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

    July 29, 2026
    By Admin
  • GeneralHeadlinesPolitics

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ...

    September 23, 2026
    By Admin
  • GeneralHeadlines

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

    June 30, 2026
    By Admin
  • GeneralHeadlines

    തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

    May 29, 2026
    By Admin
  • GeneralHeadlines

    മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

    September 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ
  • കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി
  • വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്
  • ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്
  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

Timeline

  • November 5, 2026

    വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

  • November 5, 2026

    കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

  • November 5, 2026

    വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

  • November 5, 2026

    ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

  • November 4, 2026

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions