Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

  • ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

  • ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

GeneralHeadlinesMovies
Home›General›‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

By Admin
November 8, 2026
55
0

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’  മലയാളം പതിപ്പിന് 83 ശതമാനവും തമിഴിന് 78.5 ശതമാനവും ഒക്ക്യുപ്പെൻസി

മുംബയ്:രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസിന്‍റെ മൂന്നാം ദിനം കളക്ഷനിൽ 45.3 ശതമാനത്തിന്‍റെ വർധനയാണ് ചിത്രം നേടിയത്.
മൂന്നാം ദിനം ഇന്ത്യയിൽ നിന്ന് 69.80 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം 23,696 ഷോകളാണ് പ്രദർശിപ്പിച്ചത്. ഇതോടെ ആദ്യ മൂന്ന് ദിനങ്ങളിലെ ഇന്ത്യ നെറ്റ് കളക്ഷൻ 182.70 കോടിയായി. ഇന്ത്യ ഗ്രോസ് 218.25 കോടി രൂപയാണ്.
വിദേശ വിപണിയിൽ നിന്ന് 157.25 കോടി രൂപ ഗ്രോസ് നേടിയതോടെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി രൂപയായി ഉയർന്നു. മൂന്നാം ദിനം മാത്രം ഓവർസീസിൽ നിന്ന് 60 കോടി രൂപയാണ് നേടിയത്.ഹിന്ദി പതിപ്പാണ് ഇന്ത്യയിലെ കളക്ഷനിൽ മുന്നിൽ. ആകെ ആഭ്യന്തര നെറ്റ് കളക്ഷൻ്റെ 74.4 ശതമാനവും ഹിന്ദി പതിപ്പിൽ നിന്നാണ്. മൂന്നാം ദിനം ഹിന്ദി പതിപ്പ് 53 കോടിയും കന്നഡ 6.30 കോടിയും തെലുങ്ക് 6 കോടിയും തമിഴ് 2.50 കോടിയും മലയാളം 2 കോടിയും നേടി.മലയാളം പതിപ്പിന് 83 ശതമാനവും തമിഴിന് 78.5 ശതമാനവും ഒക്ക്യുപ്പെൻസി രേഖപ്പെടുത്തി.


നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നമിത് മൽഹോത്രയാണ്. എ.ആർ. റഹ്മാനാണ് സംഗീതം.ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഇതിൻ്റെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് 2027-ൽ നിന്നും 2028-ലേക്ക് മാറ്റിവെച്ചതായി നിർമ്മാതാവ് നമിത് മൽഹോത്ര അറിയിച്ചിട്ടുണ്ട്.
ചിത്രം രാമായണ എന്ന ഇതിഹാസ കഥയോട് നീതി പുലർത്തുന്നുണ്ടെന്നാണ് പൊതുവെ അഭിപ്രായം.യഷിന്റെ രാവണനാണ് രാമായണയിലെ ഏറ്റവും വലിയ ഹൈലൈറ്റ്.രൺബീറിന്റെ രാമനും സായ് പല്ലവിയുടെ സീതയും ആ കഥാപാത്രങ്ങളോട് നീതി പുലർത്തി.ചിത്രത്തിന് കയ്യടി നേടുന്നത് ഛായാഗ്രഹണത്തിലും ചിത്രത്തിലെ ദൃശ്യാവിഷ്കാരത്തിലുമാണ്.മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം.

പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിച്ച ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയത്.ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

TagsRamayana:The Raise of a legend
Previous Article

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ...

Next Article

‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന ...

Related articles More from author

  • CareerHeadlinesHealth

    യു.എ.ഇ യില്‍ സ്റ്റാഫ് നഴ്സ് (പുരുഷന്‍) 50 ഒഴിവുകൾ, നോര്‍ക്ക റൂട്ട്സ് റിക്രൂട്മെന്‍റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    December 17, 2025
    By Admin
  • GeneralHeadlines

    കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

    November 5, 2026
    By Admin
  • AtheethamGeneralHeadlines

    എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

    October 4, 2026
    By Admin
  • HeadlinesTechnology

    സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ ‘കമ്മ്യൂൺ’ കേന്ദ്രം ഉദ്ഘാടനം 19ന് 

    January 16, 2026
    By Admin
  • GeneralHeadlinesscience

    പാര്‍ക്കിന്‍സണ്‍സ് രോഗം നേരത്തെ കണ്ടെത്താം;നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

    August 28, 2026
    By Admin
  • HeadlinesMovies

    ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ 

    November 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു
  • ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി
  • ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

Timeline

  • November 8, 2026

    ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

  • November 8, 2026

    ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

  • November 8, 2026

    ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കായിക പ്രതിഭയ്ക്ക് കരുത്തേകാന്‍ കുടുംബശ്രീ ‘ബഡ്സ് ഒളിമ്പിയ 3.0’:ജില്ലാതല കായിക മേളകള്‍ക്ക് തുടക്കം

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions