‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മൂന്നാം ദിനം:ഇതുവരെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ മലയാളം പതിപ്പിന് 83 ശതമാനവും തമിഴിന് 78.5 ശതമാനവും ഒക്ക്യുപ്പെൻസി
മുംബയ്:രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസിന്റെ മൂന്നാം ദിനം കളക്ഷനിൽ 45.3 ശതമാനത്തിന്റെ വർധനയാണ് ചിത്രം നേടിയത്.
മൂന്നാം ദിനം ഇന്ത്യയിൽ നിന്ന് 69.80 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം 23,696 ഷോകളാണ് പ്രദർശിപ്പിച്ചത്. ഇതോടെ ആദ്യ മൂന്ന് ദിനങ്ങളിലെ ഇന്ത്യ നെറ്റ് കളക്ഷൻ 182.70 കോടിയായി. ഇന്ത്യ ഗ്രോസ് 218.25 കോടി രൂപയാണ്.
വിദേശ വിപണിയിൽ നിന്ന് 157.25 കോടി രൂപ ഗ്രോസ് നേടിയതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 375.50 കോടി രൂപയായി ഉയർന്നു. മൂന്നാം ദിനം മാത്രം ഓവർസീസിൽ നിന്ന് 60 കോടി രൂപയാണ് നേടിയത്.ഹിന്ദി പതിപ്പാണ് ഇന്ത്യയിലെ കളക്ഷനിൽ മുന്നിൽ. ആകെ ആഭ്യന്തര നെറ്റ് കളക്ഷൻ്റെ 74.4 ശതമാനവും ഹിന്ദി പതിപ്പിൽ നിന്നാണ്. മൂന്നാം ദിനം ഹിന്ദി പതിപ്പ് 53 കോടിയും കന്നഡ 6.30 കോടിയും തെലുങ്ക് 6 കോടിയും തമിഴ് 2.50 കോടിയും മലയാളം 2 കോടിയും നേടി.മലയാളം പതിപ്പിന് 83 ശതമാനവും തമിഴിന് 78.5 ശതമാനവും ഒക്ക്യുപ്പെൻസി രേഖപ്പെടുത്തി.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നമിത് മൽഹോത്രയാണ്. എ.ആർ. റഹ്മാനാണ് സംഗീതം.ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഇതിൻ്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് 2027-ൽ നിന്നും 2028-ലേക്ക് മാറ്റിവെച്ചതായി നിർമ്മാതാവ് നമിത് മൽഹോത്ര അറിയിച്ചിട്ടുണ്ട്.
ചിത്രം രാമായണ എന്ന ഇതിഹാസ കഥയോട് നീതി പുലർത്തുന്നുണ്ടെന്നാണ് പൊതുവെ അഭിപ്രായം.യഷിന്റെ രാവണനാണ് രാമായണയിലെ ഏറ്റവും വലിയ ഹൈലൈറ്റ്.രൺബീറിന്റെ രാമനും സായ് പല്ലവിയുടെ സീതയും ആ കഥാപാത്രങ്ങളോട് നീതി പുലർത്തി.ചിത്രത്തിന് കയ്യടി നേടുന്നത് ഛായാഗ്രഹണത്തിലും ചിത്രത്തിലെ ദൃശ്യാവിഷ്കാരത്തിലുമാണ്.മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം.

പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിച്ച ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയത്.ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.






