Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

  • എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം

  • ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചിന്തകൾ!

  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

GeneralHeadlinesSports
Home›General›സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

By Admin
November 21, 2026
40
0

പള്ളാത്തുരുത്തി നേടിയത് സിബിഎല്ലിലെ അഞ്ചാം വിജയം
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ്‍ കിരീടവും കൊല്ലം പ്രസിഡന്‍റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ കരസ്ഥമാക്കി. പതിനൊന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 100 പോയിന്‍റുമായി ഒന്നാമതെത്തിയ മേല്‍പ്പാടം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ അഞ്ചാമത് സിബിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയമാണിത്.

ആദ്യ നാല് സീസണില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍മാരായ പള്ളാത്തുരുത്തി അഞ്ചാം സീസണില്‍ പരാജയപ്പെട്ടെങ്കിലും ആറാം സീസണില്‍ കിരീടം തിരികെ പിടിച്ചു. സിബിഎല്‍ ചരിത്രത്തിലാദ്യമായാണ് നെഹ്റു ട്രോഫി ജയിച്ച വള്ളം സിബിഎല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുന്നത്. ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ചാമ്പ്യന്‍മാരായ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെ എത്താന്‍ കഴിഞ്ഞുള്ളൂ. ആദ്യമത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്ത അരോമയുടെ കിതപ്പും, അവസാന മൂന്ന് മത്സരങ്ങളില്‍ യുബിസി കൈനകരി എഫ് സിയുടെ വീയപുരത്തിന്‍റെ വീരോചിതമായ മുന്നേറ്റവും കണ്ട ഈ സീസണില്‍ ഓരോ കളിയിലെയും വിജയം പോയിന്‍റ് നിലയിലെ സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.

ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്, വനം മന്ത്രി ഷിബു ബേബി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നടത്തി.

ഹീറ്റ്സിലെ മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലെ ഫൈനല്‍ ലൈനപ്പില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന്‍ നിരണം എത്തിയത് ഈ സീസണിലെ മികച്ച മുന്നേറ്റമായി. ഫൈനല്‍ കളിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ അരോമയ്ക്ക് ചാമ്പ്യന്‍ഷിപ്പിനുള്ള സാധ്യത നഷ്ടമായി.

ഫൈനല്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ പള്ളാത്തുരുത്തിയുടെ മേല്‍പ്പാടം ലീഡ് നേടി. ഈ ലീഡ് അവര്‍ ഒരു വേളയിലും വിട്ടു കൊടുത്തില്ല. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച പുണ്യാളന്‍ നിരണം പള്ളാത്തുരുത്തിയ്ക്കും യുബിസി എഫ് സിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി. പകുതിയിലെത്തുമ്പോള്‍ പുണ്യാളന്‍ അല്‍പം മുമ്പിലെന്ന് തോന്നി. എന്നാല്‍ അവസാന ലാപ്പില്‍ യുബിസി കൈനകരിയും പുണ്യാളനും ഒപ്പത്തിനൊപ്പം വന്നു. തുടക്കത്തിലെ ലീഡ് വിട്ടു കൊടുക്കാതെ പൊരുതിയ പള്ളാത്തുരുത്തിയുടെ തുഴവേഗത്തില്‍ (3.42.426 മിനിറ്റ്) മേല്‍പാടം പ്രസിഡന്‍റ്സ് ട്രോഫിയും സിബിഎല്‍ കിരീടവും കരസ്ഥമാക്കി. പോയിന്‍റ് നിലയില്‍ അരോമ സിബിഎല്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ റണ്ണര്‍ അപ്പും (96 പോയിന്‍റ്) വീയപുരം മൂന്നാം സ്ഥാനത്തും (91 പോയിന്‍റ്) ഫിനിഷ് ചെയ്തു.

ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച പുണ്യാളന്‍ നിരണം കൊല്ലത്ത് രണ്ടാമതും (3.42.748 മിനിറ്റ്) യുബിസി കൈനകരി എഫ് സിയുടെ വീയപുരം മൂന്നാമതും (3.45.618 മിനിറ്റ്) ഫിനിഷ് ചെയ്തു.

പ്രസിഡന്‍റ്സ് ട്രോഫിയിലെ ഫിനിഷ് നില- മേല്‍പാടം ചുണ്ടന്‍ (ഒന്ന്), പുണ്യാളന്‍ നിരണം (രണ്ട്), വീയപുരം ചുണ്ടന്‍ (മൂന്ന്), അരോമ ചുണ്ടന്‍ (നാല്), നിരണം ചുണ്ടന്‍ (അഞ്ച്), നടുഭാഗം ചുണ്ടന്‍ (ആറ്), ചെറുതന ചുണ്ടന്‍ (ഏഴ്), ആര്‍പ്പൂക്കര (എട്ട്), തലവടി ചുണ്ടന്‍ (ഒമ്പത്).

പതിനൊന്ന് സിബിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവസാന പോയിന്‍റ് നില- മേല്‍പ്പാടം-1 (100 പോയിന്‍റ്), അരോമ-2 (96), വീയപുരം-3 (91) നിരണം-4 (80), പുണ്യാളന്‍ നിരണം-5 (58) ചെറുതന ചുണ്ടന്‍-6 (52) നടുഭാഗം- 7(50), ആര്‍പ്പൂക്കര ചുണ്ടന്‍-8 (45) തലവടി ചുണ്ടന്‍-9 (22).

ആദ്യ മത്സരം മുതല്‍ ഫൈനല്‍ വേദിയായ കൊല്ലം വരെ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിജയികളെ നിശ്ചയിച്ച ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് ആറാം സീസണ്‍ സാക്ഷ്യം വഹിച്ചത്. നെഹ്റു ട്രോഫി വള്ളംകളിയോടെ ആവേശം തുടങ്ങുന്ന കേരളത്തിന്‍റെ ജലോത്സവ കാലത്തിന് പ്രൗഢഗംഭീരമായ സമാപനമാണ് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ നടന്നത്.

ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ക്ലബ്ബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ അരോമയ്ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ യുബിസി എഫ് സി ക്ലബ്ബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതവും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാല് ലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് പ്രാദേശിക ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.

TagsCBLMelpadam Chundan
Previous Article

എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ...

Related articles More from author

  • HeadlinesSports

    വീയപുരം ചുണ്ടന്‍ സിബിഎല്‍ അഞ്ചാം സീസണ്‍ ചാമ്പ്യന്‍

    January 10, 2026
    By Admin
  • HeadlinesSports

    ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ട്രിപ്പിള്‍ ഹാട്രിക്കുമായി വീയപുരം

    November 29, 2025
    By Admin
  • GeneralHeadlinesSports

    സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

    September 23, 2026
    By Admin
  • Headlines

    ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

    November 24, 2025
    By Admin
  • GeneralHeadlines

    ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

    November 21, 2026
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്
  • എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം
  • ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു
  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചിന്തകൾ!
  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

Timeline

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

  • November 21, 2026

    എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം

  • November 21, 2026

    ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

  • November 20, 2026

    പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചിന്തകൾ!

  • November 20, 2026

     ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions