Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

  •   ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

  • ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

AtheethamGeneralHeadlines
Home›Atheetham›പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

By Admin
November 20, 2026
49
0
 ‘ജനമൈത്രി’ മുതൽ ‘തൂഫാൻ’ വരെ പൊലീസിന് പല വിളിപ്പേരുകളുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ വീട്ടമ്മയ്ക്ക് ഒറ്റയ്ക്ക് വരാൻ പറ്റിയ ഇടമല്ലെന്ന് സമ്മതിച്ച മ്യൂസിയം പൊലീസിലെ ആ അങ്ങത്ത ഉള്ളത് വെളിപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ വേണമെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കാൻ ഒരു എസ് ഐ ടിയെ നിയോഗിക്കാം!
അതീതം /എം.ബി.സന്തോഷ്
എ കെ ആൻ്റണിയെ അറിയാത്ത ‘പുത്തൻകൂറ്റ്’ കോൺഗ്രസുകാർ കണ്ടേയ്ക്കും.അല്ലാതെ ,പൊതുബോധമുള്ളവർക്കെല്ലാം പരിചിതനാണ് മുൻ മുഖ്യമന്ത്രിയും രാജ്യരക്ഷാമന്ത്രിയുമായിരുന്ന എ.കെ ആൻ്റണി.കെ എസ് യു മുതൽ കെപിസിസി  പ്രസിഡൻ്റ്  സ്ഥാനം വരെ അദ്ദേഹം വഹിച്ചിട്ടുണ്ട്.ഇന്നത്തെപ്പോലെ കോൺഗ്രസുകാരാൽ സൈബർ ആക്രമണത്തിൻ്റെ ഇരയാകേണ്ടി വരുന്ന കെപിസിസി പ്രസിഡൻ്റായിരുന്നില്ല അദ്ദേഹം. മൂന്നു തവണയാണ് എ കെ ആൻ്റണി കെപിസിസി പ്രസിഡൻ്റായത്.ഇപ്പോൾ, അദ്ദേഹത്തിൻ്റെ പേരിലുള്ള ഗ്രൂപ്പിന് സംഭവിക്കുന്നതു തന്നെ അദ്ദേഹത്തിനും നേരിടേണ്ടിവരുന്നു എന്നതിനെ ‘ദുര്യോഗം ‘എന്നു വിശേഷിപ്പിച്ചാൽ മതിയാവില്ല.
എ.കെ ആൻ്റണിയുടെ ഭാര്യ എലിസബത്ത് ആൻ്റണി കാനറാ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ,ചിത്രകാരി എന്നീ നിലകളിൽ മാത്രമല്ല അറിയപ്പെടുന്നത്.ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ  ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമാണ് അനിൽ കെ. ആൻ്റണിയുടെ മാതാവുമാണ്.
വഴുതക്കാട്-ജഗതി റോഡിന് സമീപം, കാർമൽ സ്കൂളിന് അടുത്ത്  ആന്‍റണിയുടെ വീടായ  ‘അഞ്ജന’ത്തിൽ  അറ്റകുറ്റപ്പണിക്കായി കരാറുകാരനെ ഏൽപ്പിച്ചിരുന്നു. വീടിനുള്ളിലെ ടൈൽസുകൾ, മുറ്റത്തെ ഇന്റർലോക്ക് എന്നിവ മാറ്റിയിടാനായിരുയിരുന്നു കരാർ. എന്നാൽ പാതിവഴിയിൽ ഇയാൾ ജോലി ഉപേക്ഷിച്ചുപോയി. വളരെക്കാലമായി വിളിച്ചിട്ടും ജോലികൾ പൂർത്തിയാക്കാൻ തയ്യാറാകാത്തതോടെ എലിസബത്ത് ആന്‍റണി പൊലീസിൽ ഇ മെയിൽ മുഖേന പരാതി നൽകി.’കെട്ടിയോനേം വിളിച്ചോണ്ട് മ്യൂസിയം സ്റ്റേഷനിൽ എത്തിക്കോളണം’എന്നാണ് അവിടത്തെ അങ്ങത്ത എലിസബത്തിനോട് ഫോണിൽ ആവശ്യപ്പെട്ടത്.ഏതിനും, അതിനൊപ്പം ‘കാ’യും ‘പൂ’വും കേൾക്കേണ്ടി വന്നില്ലല്ലോ എന്നതിൽ ആശ്വസിക്കാം!
എ.കെ. ആന്‍റണിക്ക് 85 വയസ്സാണ് .ഈ പ്രായത്തിൽ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട അവസ്ഥ യു.ഡി.എഫ് സർക്കാർ വരുത്തിവച്ചില്ല എന്നതിൽ തൽക്കാലം ആശ്വസിക്കാം.അദ്ദേഹത്തിൻ്റെ താരത്യമേന ചെറുപ്പക്കാരായ മക്കൾ അമ്മയോടൊപ്പം വന്നാൽ പോര എന്ന് സ്റ്റേഷനിലെ അങ്ങത്ത തീരുമാനിച്ചു കളഞ്ഞു!ബിജെപി നാഗാലാൻഡിൻ്റെ പ്രഭാരിയായും ഗോവയുടെ സഹ-പ്രഭാരിയായും പ്രവർത്തിച്ചിട്ടുള്ള അനിൽ കെ ആൻ്റണി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥിയുമാണ് എന്നതാവണം അദ്ദേഹത്തെ കൂട്ടി വരാൻ നിർദേശിക്കാത്തതിന് കാരണം.മലയാളത്തിൽ തലങ്ങും വിലങ്ങും തെറി വിളിക്കുമെങ്കിലും ഇംഗ്ലിഷിൽ അതിനുള്ള പ്രാവീണ്യം ഇതുവരെ സിദ്ധിക്കാത്തതും അദ്ദേഹത്തെ ഒഴിവാക്കിയതിൻ്റെ  പിന്നിലുണ്ടാവും.
‘ജനമൈത്രി’ മുതൽ ‘തൂഫാൻ’ വരെ പൊലീസിന് പല വിളിപ്പേരുകളുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീയ്ക്ക് അല്ലെങ്കിൽ വീട്ടമ്മയ്ക്ക് ഒറ്റയ്ക്ക് വരാൻ പറ്റിയ ഇടമല്ലെന്ന് സമ്മതിച്ച മ്യൂസിയം പൊലീസിലെ ആ അങ്ങത്ത ‘ഉള്ളത് വെളിപ്പെടുത്തിയതി’ൻ്റെ പശ്ചാത്തലത്തിൽ വേണമെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കാൻ ഒരു എസ് ഐ ടിയെ നിയോഗിക്കാം!
മറ്റൊന്ന് – കേന്ദ്രരാജ്യ രക്ഷാ മന്ത്രിയായിരുന്ന,ആഭ്യന്തര വകുപ്പിൻ്റെ ചുമതലക്കാരനായിരുന്ന മുൻ മുഖ്യമന്ത്രിയായ ,കെപിസിസിയുടെ മൂന്നുതവണത്തെ പ്രസിഡൻ്റായ ഒരാളിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ട് കേരളത്തിലെ മാധ്യമങ്ങളിലൂടെ നിങ്ങളെങ്ങനെയാണ് അറിഞ്ഞത്.പത്രങ്ങളിൽ പ്രാദേശിക പേജിൽ ആരും കാണാത്ത ഒരു വാർത്ത.ഏതെങ്കിലും ചാനൽ അന്തി ചർച്ചയ്ക്ക് ഈ വിഷയം പരിഗണിച്ചോ?ഇനി പിണറായി മുഖ്യമന്ത്രിയായിരുന്ന നാളുകളിൽ വി.എസ് അച്യുതാനന്ദൻ്റെ ഭാര്യയെയാണ് ഇങ്ങനെ മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് വിചാരിച്ചു നോക്കിയേ…അതാണ്, ബാലാ മാധ്യമ സ്വാതന്ത്യം!
കേരളത്തിലെ പൊലീസ് ഒരു കാലത്തും മാറിയിട്ടില്ല.മാറാൻ അനുവദിക്കാത്തത് പൊലീസ് ഭരിക്കുന്നവരാണ്.അത് മന്ത്രി മുതൽ ഉന്നത് ഐപിഎസുകാർവരെ ഉൾപ്പെടുന്നവർ.അവർ പല വഴിവിട്ട ഇടപാടുകൾക്കും ചുമതലപ്പെടുത്തുന്നത് കാക്കിയിട്ട ഇത്തരം ഉദ്യോഗസ്ഥരെയാണ്.അതിനാൽ,അവരെ നന്നാക്കാതിരിക്കാൻ നൊയമ്പെടുത്തതും മറ്റാരുമല്ല.
എ.കെ ആൻ്റണിയുടെ ഭാര്യയുടെ അവസ്ഥ എന്താണെന്ന് മനസ്സിലായല്ലോ.അപ്പോൾ,സാധാരണക്കാരുടെ സ്ഥിതി?’കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി വിവരം  ഉന്നതതലങ്ങളിൽ  അറിയിച്ചതുകൊണ്ടാണ്.സമാനാവസ്ഥയിൽ ഇതേ പ്രായക്കാർ പൊലീസ് സ്റ്റേഷനിൽ നേരിടുന്ന അനുഭവമെന്താണെന്നതിന് ഇതിൽ കൂടുതൽ തെളിവുവേണോ?ഇതാണൺട്രാ പൊലീസ്,ഇതു താൻടാ പൊലീസ്!
TagsA K AntonyAnil AntonyElisabeth AntonyMusium Police Station
Previous Article

 ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ ...

Related articles More from author

  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • GeneralHeadlines

    അലി അക്ബറിൻ്റെയും വസുമതിയുടെയും പ്രണയത്തിന് 61

    February 14, 2026
    By Admin
  • Headlines

    ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം

    November 14, 2025
    By Admin
  • BusinessGeneralHeadlines

    കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു :സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം,പാഴ്‌സലുകൾ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം

    October 14, 2026
    By Admin
  • GeneralHeadlines

    കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’

    April 11, 2026
    By Admin
  • HeadlinesTravel

    ഉൾനാടൻ ഹരിത ജലപാതകളുടെ വികസനം ലക്ഷ്യമിട്ട് ഐ ഡബ്ല്യു ഡി സി 3.0 സമ്മേളനം ജനുവരി 23 ന് കൊച്ചിയിൽ

    January 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!
  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’
  •   ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി
  • ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ
  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • November 20, 2026

    പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

  • November 20, 2026

     ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

  • November 20, 2026

      ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

  • November 20, 2026

    ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

  • November 19, 2026

    ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions