Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

science
Home›science›പതിവുപോലല്ല,ഈ വാൽനക്ഷത്രം

പതിവുപോലല്ല,ഈ വാൽനക്ഷത്രം

By Admin
November 6, 2025
583
0
ഡോ.കെ.പി ജയ് കിരൺ
വാൽനക്ഷത്രങ്ങൾ എന്നും മനുഷ്യരിൽ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ശാസ്ത്രം വികസിക്കാത്ത നൂറ്റാണ്ടുകളിൽ ആകാശത്തിൽ വാൽനക്ഷത്രത്തെ കാണുമ്പോൾ രാജ്യത്തിൽ അശുഭകരമായ എന്തോ സംഭവിക്കാൻ പോകുന്നതിൻ്റെ സൂചന ആയി പഴമക്കാർ കാണുമായിരുന്നെങ്കിൽ ആധുനികശാസ്ത്രം മാനവരാശിയുടെയും ഭൂമിയുടെയും അസ്തിത്വം തന്നെ പഠിക്കാനുള്ള ഒരു മാർഗ്ഗമായാണ് വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കളെ കാണുന്നത്. സൗരയൂഥങ്ങളുടെ നിർമ്മാണാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നെപ്ട്യൂണിൻ്റെ ഭ്രമണപഥത്തിന് വെളിയിലെ മഞ്ഞുറഞ്ഞ മേഖലകളായ ക്യൂപ്പർ ബെൽറ്റ് ഊർട്ട് ക്ലൗഡ്  എന്നിവയിൽ നിന്നും വരുന്നതിനാൽ ഇവയെ പഠിച്ചാൽ ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ ശാസ്ത്ര സമൂഹം ഓരോ ധൂമകേതുക്കൾ വന്നു പോകുമ്പോഴും അവയെ സശ്രദ്ധം നിരീക്ഷിക്കാറുണ്ട്. ചെറിയ ഇടവേളകളിൽ ക്യൂപ്പർ ബെൽറ്റിൽ നിന്നുംവന്നുപോകുന്ന ഹാലിസ് കോമറ്റും  നീണ്ട ഇടവേളകളിൽ വളരെ ദൂരെയുള്ള ഊർട്ട് ക്ലൗഡിൽ നിന്നും വന്നുപോകുന്ന ഹയാകുട്ടേ (Comet Hyakutake) എല്ലാം വളരെയധികം ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്.
എന്നാൽ ഇപ്പോൾ ശാസ്ത്രലോകം ലോകം ഏറെ ചർച്ച ചെയ്യുന്നത് വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളെല്ലാം തിരുത്തിക്കുറിച്ചു കൊണ്ട് മറ്റേതോ സൗരയൂഥത്തിൽ നിന്നും ഒറ്റത്തവണ സന്ദർശകനായി ഒരു നീണ്ട പാതയിൽ സൂര്യനെ ചുറ്റി കടന്നുപോയിക്കൊണ്ടിരിക്കുന്ന വാൽനക്ഷത്രം ‘ത്രീ ഐ അറ്റ്ലസ്’ ആണ്. ഈ വർഷം ജൂലൈ ഒന്നിനാണ് ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുള്ള വസ്തുക്കളെ നിരീക്ഷിക്കാനും കണ്ടെത്താനുമായിട്ടുള്ള അറ്റ്ലസ്  എന്ന റോബോട്ടിക് ടെലസ്കോപ്പുകളുടെ സംവിധാനം സൗരയൂഥത്തിലേക്ക് അതിവേഗം കടന്നുവരുന്ന ഒരു ഭീമാകാരൻ ധൂമകേതുവിനെ കണ്ടെത്തിയത്. ഇതിന് ‘ത്രീ ഐ അറ്റ്ലസ്’ എന്ന പേര് നൽകുകയും ചെയ്തു. വ്യാഴം കടന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് വന്നുകൊണ്ടിരുന്ന ഈ ധൂമകേതുവിനെ നാസയുടെ ചൊവ്വയിലെ ബഹിരാകാശ വാഹനങ്ങളും ഭൂമിക്കു മുകളിലായി സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ ടെലസ്കോപ്പുകൾ ആയ ഹബിളും ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പും ) സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്‍റെ ചില പ്രത്യേകതകൾ കാരണം ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലോയ്‌ബിന്   ഇതൊരു ധൂമകേതു തന്നെയാണോ അതോ ഏതെങ്കിലും ബുദ്ധിയുള്ള ജീവികൾ നിയന്ത്രിക്കുന്ന വാഹനമാണോ എന്നും തോന്നുകയുണ്ടായി. ഇനിയൊരിക്കലും കടന്നു വരാതെ സൂര്യനെ ചുറ്റി മടങ്ങാൻ ഒരുങ്ങുന്ന ഈ ധൂമകേതു ശാസ്ത്രലോകത്തിന്റെ സങ്കല്പങ്ങൾ ഇതിനോടകം തിരുത്തി എഴുതിക്കഴിഞ്ഞു. ഇതിന്‍റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയണ്ടേ?

ചൊവ്വാ പരിവേഷണ വാഹനമായ Mars Orbiter ചൊവ്വയിൽ നിന്നും പകർത്തിയ ചിത്രം

സാധാരണ ധൂമകേതുക്കളിൽ നിന്ന് വ്യത്യസ്തമായി നീണ്ട ഉരുളൻ തടിയുടെ രൂപത്തിൽ സെക്കൻഡിൽ 58 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ഈ പാറക്കഷണത്തിൻ്റെ തുടക്കത്തിൽ സൂര്യന്‍റെ നേർക്കായിരുന്നു. പിന്നീടാണ് അത് എതിർ ദിശയിലേക്ക് തിരിഞ്ഞത്. അതുപോലെതന്നെ സാധാരണ ധൂമകേതുക്കളിൽ നിന്നും പുറത്ത് വരാത്ത വാതകരൂപത്തിലെ നിക്കൽ ടെട്രാ കാർബണയിലും പിന്നെ കാർബൺ ഡയോക്സൈഡ് എന്നീ രാസവസ്തുക്കളും അതുപോലെതന്നെ ഇതിന്‍റെ നിറം മാറ്റങ്ങളും വേഗമാറ്റങ്ങളും ദിശാ മാറ്റങ്ങളും ഇതൊരു ധൂമകേതു അല്ലെന്നും നിയന്ത്രിത വാഹനമാണെന്നുമുള്ള അഭ്യൂഹങ്ങൾ കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സൂര്യന്‍റെ പുറകിലേക്ക് പോയി സൂര്യനെ ചുറ്റി മടങ്ങുമ്പോൾ സൂര്യന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഇത് ദിശാമാറ്റം വരുത്തി ഭൂമിയിലേക്ക് വരാമെന്ന് വരെ പറഞ്ഞു പരത്തി. എന്നാൽ അപ്പോഴൊക്കെ അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസ  നിശബ്ദത പാലിച്ചു. ഇത് പുതിയൊരു അനുഭവമാണെന്നും മറ്റു സൗരയൂഥങ്ങളുടെ ഭാഗമായ ഇത്തരം വസ്തുക്കൾ തികച്ചും വ്യത്യസ്തമായ രീതിയിൽ പെരുമാറാമെന്നും മനസ്സിലായതായി നാസ പത്രക്കുറിപ്പുകൾ പുറത്തിറക്കി.
 എന്തൊക്കെ തന്നെ ആയാലും ജ്യോതിശാസ്ത്ര രംഗത്ത് പുതിയ അറിവുകൾ ചേർത്ത് ഈ ധൂമകേതു മടങ്ങുമ്പോൾ അത് ഭൂമിയിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്. കാരണം നവംബർ 25ന് ഭൂമിയിൽ അന്യഗ്രഹ ജീവികൾ സന്ദർശിക്കുമെന്നും അതി ബുദ്ധിമാന്മാരായ അവർ ഭൂമിയെ കീഴടക്കും എന്നും ഉള്ള പ്രചരണങ്ങൾ ചിലരെങ്കിലും കാര്യമായി എടുത്തു കാണും. എന്നാൽ സൂര്യനിൽ നിന്നും 1.36 AU (അസ്ട്രോണമിക്കൽ യൂണിറ്റ്)  ദൂരത്തിൽ കടന്നുപോകുന്ന ഈ വാൽനക്ഷത്രം മറ്റു സൗരയൂഥങ്ങളെക്കുറിച്ച് വലിയ അറിവ് നൽകിയാണ് മടങ്ങുന്നത്.സൂര്യനേക്കാളും ഏകദേശം ഇരുന്നൂറു കോടി വർഷങ്ങൾ കൂടി പ്രായമുള്ള ഈ ധൂമകേതു നമ്മുടെ സൗരയൂഥത്തിന് മുൻപേ നിർമ്മാണം നടന്ന ഏതോ സൗരയൂഥത്തിൽ നിന്നും വരുന്നതാണെന്ന് വേണം കരുതാൻ.

ചിത്രം: ബഹിരാകാശത്തുള്ള ഹബ്ബിൾ സ്പേസ് ടെലെസ്കോപ്പ് ഈ വര്ഷം ജൂലായിൽ പകർത്തിയ ത്രീ ഐ അറ്റ്ലസ്  ചിത്രം

അടുത്തമാസത്തോടെ ഭൂമിയുടെ ഏറ്റവും അടുത്ത് കൂടെ കടന്നു പോകുമ്പോൾ ശാസ്ത്രലോകം വീണ്ടും അതിനെ സൂക്ഷ്മമായി വീക്ഷിക്കും. നീല വെളിച്ചവും കാണിച്ച് കാർബണും നിക്കലും പിന്നെ നീരാവിയും പുറന്തള്ളി പോകുന്ന ഈ വാൽനക്ഷത്രം ഭൂമിക്ക് പുറത്ത് മറ്റ് സൗരയൂഥങ്ങളിൽ ജീവൻ ഉണ്ടാകാം എന്ന പുത്തൻ പ്രതീക്ഷ നൽകിയാണ് പോകുന്നത്. നമ്മുടെ ആകാശത്തിൽ ഇത് തെളിയുമോ എന്ന് മനസ്സിലാവാൻ ഒരു മാസം കൂടി നമുക്ക് കാത്തിരിക്കാം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ജിയോളജിവിഭാഗം മുൻ മേധാവിയും കേരള സർവകലാശാല ജിയോളജി വകുപ്പിലെ അഡ്‌ജങ്ട് ഫാക്കൽറ്റിയുമാണ് ലേഖകൻ)
Tags3 i atlasCometDr K P Jaikiran
Previous Article

‘തുടരും’ഗോവ മേളയിൽ

Next Article

‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

Related articles More from author

  • GeneralHeadlines

    ‘തിരുവനന്തപുരം വെള്ളത്തിൽ മുങ്ങാൻ കാരണം : മഴവെള്ളം കടലിലേക്ക് ഒഴുക്കുന്ന നദികളുടെയും തോടുകളുടെയും കയ്യേറ്റവും നികത്തലും തടയാൻ ഒരു ഭരണാധികാരികൾക്കും ധൈര്യമില്ല!’

    June 1, 2026
    By Admin
  • HeadlinesscienceTechnology

    ‘സർവം എഐ മയം’ : ആറു ലക്ഷം രക്ഷിതാക്കൾക്ക് എഐ പരിശീലനം

    February 15, 2026
    By Admin
  • HeadlinesscienceTechnology

    ‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

    December 18, 2025
    By Admin
  • HeadlinesscienceTechnology

    ഐ ടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിൻ്റെ പദ്ധതി

    February 16, 2026
    By Admin
  • GeneralHeadlinesscience

    ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

    July 11, 2026
    By Admin
  • HeadlinesscienceTechnology

    ടെക്നോപാര്‍ക്കിലെ ഡി ക്യൂബ് എഐയുടെ ‘ഡിമോന്‍’ ന് ദേശീയ പേറ്റന്‍റ്

    February 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions