Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Headlines
Home›Headlines›ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

By Admin
November 15, 2025
492
0

തിരുവനന്തപുരം:മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുമ്പോൾ ആരോഗ്യത്തോടെ ശരണയാത്ര നടത്താൻ ശബരിമല കയറും മുമ്പേ ചില കാര്യങ്ങൾ ഉറപ്പു വരുത്തണം.അതിനൊപ്പം സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്.മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിൻ്റെ സേവനം ലഭ്യമാണ്.ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.പമ്പയിലെ കൺട്രോൾ സെൻ്റർ 24 മണിക്കൂറും പ്രവർത്തിക്കും.മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ദേവസ്വം ബോർഡിൻ്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെൻ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാണ്.ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുൾപ്പെടെയുള്ള കനിവ് 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാണ്.സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ലഭ്യമാണ്.


എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ,വെൻ്റിലേറ്റർ,കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും.നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും.പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും.പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും.
അടൂർ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കും.ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നു.ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ടവ:
Ø നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
Ø സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്
Ø മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
Ø മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്
Ø സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
Ø മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
Ø തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
Ø ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക
Ø പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
Ø പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
Ø മലമൂത്രവിസർജ്ജനം തുറസായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
Ø മാലിന്യങ്ങൾ വലിച്ചെറിയരുത്.അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക
Ø പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളിൽ ലഭ്യമാണ്.
Ø 04735 203232 എന്ന നമ്പറിൽ അടിയന്തിര സഹായത്തിനായി വിളിക്കാം

TagsLord AyyappaSabarimala
Previous Article

അശുഭദിന രാഹുകാല വിവാഹം,ശങ്കറും സുഗതയും 37 വർഷം :ഒരേ ...

Next Article

ഡോ.വിജയകുമാരി ‘അതിദയനീയ അക്കാദമിക് കാഴ്ച:’ ഡോ.തോമസ് ഐസക്

Related articles More from author

  • Health

    നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

    November 3, 2025
    By Admin
  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin
  • GeneralHeadlines

    ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു

    January 20, 2026
    By Admin
  • GeneralTravel

    ശബരിമലയിൽ ഇനി ടാങ്കർ കുടിവെള്ളം വേണ്ട

    November 6, 2025
    By Admin
  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin
  • HeadlinesPolitics

    അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ
  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്
  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ
  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ
  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Timeline

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • September 10, 2026

    അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • September 10, 2026

    കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • September 9, 2026

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • September 9, 2026

    60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions