മുഖ്യമന്ത്രിക്കെതിരെ കന്യസ്ത്രയുടെ കൊലവിളി:അപലപിച്ച് സന്യാസിനി സമൂഹം

കൊച്ചി:മുഖ്യമന്ത്രി പിണറായി വജയനെതിരെ ഫെയ്സ്ബുക്കിലൂടെ കൊലവിളിനടത്തിയ സിസ്റ്റര്‍ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം.ഇവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സിസ്റ്റര്‍ ടീന ജോസ്
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമൻ്റ് പോസ്റ്റ് ചെയ്തത്.’അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’- ഇതായിരുന്നു കമൻ്റ്.
‘നാളെ മുതല്‍ ക്യാപ്റ്റനും ഇറങ്ങുന്നു’എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിൻ്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് സെല്‍റ്റണ്‍ എല്‍ ഡിസൂസയുടെ ഫേസ്ബുക്ക് കുറിപ്പ്.അതിൻ്റെ കമൻ്റിലായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം.
ഇത് വിവാദമായതോടെ കമൻ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഈ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയർന്നു.
സന്യാസിനി സമൂഹത്തിലെ മുന്‍ അംഗമായിരുന്നെങ്കിലും ടീന ജോസ് നിലവില്‍ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സി.എം.സി സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

ടീന ജോസിൻ്റെ അംഗത്വം സഭയുടെ കനോനിക നടപടി പ്രകാരം 2009 ഏപ്രില്‍ നാലിന് റദ്ദാക്കിയിരുന്നെന്നും നിലവില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തിലുമാണെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.2009 മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ടീന ജോസിനില്ല. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
കഫേയ്ക്ക് ലോക്ക് ചെയ്ത പ്രൊഫൈലില്‍ നിന്നാണ് ടീന ജോസ് കമൻ്റ് ചെയ്തിരിക്കുന്നത്.അഡ്വ.മേരി ട്രീസ പി.ജെ എന്നാണ് ഇവര്‍ നല്‍കിയപേര്.അഭിഭാഷകയെന്നും എറണാകുളം ലോ കോളജിലാണ് പഠിച്ചതെന്നും കൊച്ചിയിലാണ് താമസം എന്നുമൊക്കെ പ്രൊഫൈലിലുണ്ട്.ഇവരുടെ കമൻ്റിനെതിരെ ഡിജിപിയ്ക്കടക്കം പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.






