Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

BusinessHeadlinesTechnology
Home›Business›കേരളം ടെക്നോളജി ഹബ്ബായി മാറും:സാബു ഷംസുദീന്‍

കേരളം ടെക്നോളജി ഹബ്ബായി മാറും:സാബു ഷംസുദീന്‍

By Admin
November 26, 2025
260
0

തിരുവനന്തപുരം:ഭാവിയില്‍ 80 ശതമാനം ജിസിസികളും എഐ അധിഷ്ഠിതമായിരിക്കുമെന്നും അഞ്ചോ പത്തോ ജിസിസികള്‍ ടെക്നോപാര്‍ക്കില്‍ വന്നാല്‍ പോലും കേരളം ഒരു ടെക്നോളജി ഹബ്ബായി മാറുമെന്നും നെസ്റ്റ് ഡിജിറ്റല്‍ എസ്ടിസി വൈസ് പ്രസിഡന്‍റും ബിസിനസ് ഓപ്പറേഷന്‍സ് മേധാവിയുമായ സാബു ഷംസുദീന്‍.
ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ്കാസ്റ്റ് പരമ്പരയായ ‘ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷനി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമായി ഇന്ത്യയെ ആഗോള കമ്പനികള്‍ തെരഞ്ഞെടുക്കുകയാണ്. 2030 ആകുമ്പോള്‍ നിലവിലുള്ള 64.6 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 110 ബില്യണ്‍ യുഎസ് ഡോളറായി രാജ്യത്തെ ജിസിസി മേഖല വളരും.ജിസിസി വഴി രാജ്യത്ത് ഏകദേശം 1.9 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇതുവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകത്തെ എല്ലാ വലിയ കമ്പനികളും ഇന്ത്യയില്‍ ജിസിസികള്‍ സ്ഥാപിക്കുകയാണ്. ബംഗളൂരുവിന് പുറമേ കേരളത്തിലും ദക്ഷിണേന്ത്യയിലും നൂറോളം കമ്പനികള്‍ ജിസിസികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
1990-ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായപ്പോള്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ നെസ്റ്റ് ഡിജിറ്റല്‍ എസ്ടിസി എഞ്ചിനീയറിംഗിലും മാനുഫാക്ചറിങ്ങിലും ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്ഥാപനമാണ്.ടെക്നോപാര്‍ക്കിലെ ആദ്യ കമ്പനികളിലൊന്നായി തങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് നെസ്റ്റ് ഗ്രൂപ്പിന് കീഴില്‍ എസ്എഫ്ഒ ടെക്നോളജീസ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിര്‍മ്മാണ യൂണിറ്റായി വളര്‍ന്നു. മാനുഫാക്ചറിങ്ങിനായി സ്വന്തമായി പ്രത്യേക സാമ്പത്തിക സോണ്‍ ഉള്ളതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ടോണിക്സ് മാനുഫാക്ചറിങ്ങ് സ്ഥാപനമായതിന്‍റെ നേട്ടം കമ്പനിയ്ക്കുണ്ട്.എഐയും നവീന സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിര്‍മ്മാണത്തിലും സോഫ്റ്റ്‌വെയര്‍ വികസനത്തിലും ധാരാളം മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ആശയങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുക എന്നതാണ് വിജയത്തിലേയ്ക്കുള്ള വഴി. ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) രംഗത്ത് ഉത്പാദനം, നിര്‍മ്മാണം, ഹാര്‍ഡ് വെയര്‍, ഗവേഷണ വികസനം തുടങ്ങിയ മേഖലകളെല്ലാം എഐയും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് അതിവേഗം മാറുകയാണെന്ന് സാബു ഷംസുദീന്‍ പറഞ്ഞു.

TagsKerala IndustriesTechnology Hub
Previous Article

സെറ്റ് അപേക്ഷാ തീയതി നീട്ടി

Next Article

ചികിത്സ നിഷേധിക്കരുത്, നിരക്കുകൾ പ്രദർശിപ്പിക്കണം:ഹൈക്കോടതി

Related articles More from author

  • BusinessTechnology

    3 ട്വിൻ ടവർ,8350 കോടി നിക്ഷേപം,50,000ലേറെ തൊഴിൽ

    November 9, 2025
    By Admin
  • BusinessCareerHeadlinesTechnology

    നൂറ്  പദ്ധതികൾ; 35,111 കോടിയുടെ നിക്ഷേപം,അര ലക്ഷം പേർക്ക് തൊഴിൽ

    November 7, 2025
    By Admin
  • Headlines

    27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ

    November 9, 2025
    By Admin
  • Headlines

    വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത്

    November 12, 2025
    By Admin
  • HeadlinesMovies

    കല്ല്യാണി പ്രിയദർശൻ രൺവീർ സിംഗിൻ്റെ നായികയായി ബോളിവുഡിലേക്ക്

    January 5, 2026
    By Admin
  • GeneralHeadlines

    മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി;കാന്തപുരത്തിലൂടെ മുസ്ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുകയറാൻ എൽഡിഎഫ്

    March 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions