Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesPolitics
Home›Headlines›‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

By Admin
December 24, 2025
342
0

ദീപ്തിയെ വെട്ടാൻ നാണംകെട്ട ഗ്രൂപ്പ് കളി
കൊച്ചി:കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് വെട്ടാൻ പ്രതിപക്ഷ നേതാവും എറണാകുളം എം.പിയും ഡിസിസി പ്രസിഡൻ്റും ഒക്കെ കൂടി നാണംകെട്ട ഗ്രൂപ്പ് കളിയാണ് കളിച്ചതെന്ന് കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അനുകൂല മുഖം ഷഹന കൂര്യൻ.മുന്നൂറോളം പേർ ഇതിനകം ഈ പോസ്റ്റ് ഷെയർ ചെയ്തു കഴിഞ്ഞു.
അഞ്ചുവർഷം കൊച്ചിൻ കോർപ്പറേഷനിൽ പ്രതിപക്ഷത്തിന്‍റെ ശബ്ദമായിരുന്ന പെൺപുലിയെന്ന് ദീപ്തിയെ വിശേഷിപ്പിച്ച അവർ,
നൂലിൽ കെട്ടിയിറക്കിയ ആളല്ല,രാജ കലാലയത്തിലെ കെഎസ്‌യുക്കാലം തൊട്ട് സിപിഎം ക്രിമിനലുകളോട് പോരടിച്ച് വളർന്ന പെൺകരുത്താണെന്നും ഓർമിപ്പിക്കുന്നു.കാശു മുടക്കി സോഷ്യൽ മീഡിയയിൽ എഴുതിക്കാൻ ആളുള്ളവർ പടച്ചുവിടുന്ന
നുണകളിൽ വീണു പോകില്ലഇവൾ,ഇവളുടെ രാഷ്ട്രീയം എന്നെഴുതിയശേഷം ‘അവളോടൊപ്പം’എന്ന് ഷഹന കൂര്യൻ പ്രഖ്യാപിച്ചു.

ഷഹന കൂര്യൻ

ഷഹന കൂര്യൻ ഫെയ്സ് ബുക്കിൽ കുറിച്ചത്:
‘പശ്ചിമ കൊച്ചിയിൽ നിന്നുള്ള ഒരു പണച്ചാക്കിൻ്റെ ഭാര്യയെ ഡെമ്മിയാക്കി കോർപ്പറേഷൻ ഭരിക്കാൻ വേണ്ടി ജാതിമത ശക്തികളെ ഇറക്കിയിട്ടുള്ള കളി വളരെ നന്നായി.
ഒപ്പം എഐസിസി അംഗത്വവും
കെപിസിസി ജനറൽ സെക്രട്ടറി പദവിയുമൊക്കെ
വെറും ഡമ്മി പോസ്റ്റുകൾ ആണെന്നും വ്യക്തമാക്കി കൊടുത്തു100 ൽ 100 മാർക്ക് പ്രതിപക്ഷ നേതാവിന്.
സ്വന്തം തന്തയെ തല്ലിയാലും പാർട്ടി ചെയ്തതാണ് എതിരെ അഭിപ്രായം പറയരുത് എന്ന് പറയാൻ ഒരുപാട് പേരുണ്ടാകും.
പക്ഷേ, ഈ പാർട്ടി കോൺഗ്രസ് ആണ് ജനാധിപത്യ പാർട്ടിയാണ്.തെറ്റായ തീരുമാനം എന്ന് തോന്നിയാൽ അത് വിളിച്ചു പറയാനുള്ള ധൈര്യം ഇല്ലെങ്കിൽ പിന്നെ സിപിഎമ്മും കോൺഗ്രസും തമ്മിൽ എന്താണ് വ്യത്യാസം?
(അതുകൊണ്ട് അടിമയായിട്ടിരിക്കുന്നവർ അടിമയായിട്ടിരിക്കുക
അഭിപ്രായം പറയാനുള്ളവർ അഭിപ്രായം പറയുക
അനീതികളിൽ മൗനം പാലിക്കുന്നവർ ആ പണിയും തുടരുക )
കെഎസ്‌യു കാലം തൊട്ട് പാർട്ടിയിൽ വേരുറപ്പിച്ച,
സ്വന്തമായി അഭിപ്രായമുള്ള ഒരു വനിതാ നേതാവ്.
കോർപ്പറേഷനെ നയിക്കാൻ കരുത്തുള്ള കെപിസിസി ജനറൽ സെക്രട്ടറി ‘ പദവിയിലുള്ള ഒരു സ്ത്രീ അവിടെയുള്ളപ്പോൾ സമാന പദവികളിൽ ആരുമില്ലാഞ്ഞിട്ടു കൂടി
ദീപ്തിയെ വെട്ടാൻ പ്രതിപക്ഷ നേതാവും ഷിയാസും ഹൈബിയും ഒക്കെ കൂടി
നാണംകെട്ട ഗ്രൂപ്പ് കളിയാണ് കളിച്ചത്.
എഐസിസിയിൽ നിന്നും കെപിസിസിയിൽ നിന്നും കൃത്യമായ നിർദ്ദേശം വന്നിട്ടും
അതിനെയൊക്കെ മറികടന്നിട്ടുള്ള
ആത്മഹത്യാപരമായ തീരുമാനമാണ് കൊച്ചിയിൽ കണ്ടത്.
(വോട്ടെടുപ്പ് നടന്നെന്നാണ്
സോഷ്യൽ മീഡിയയിൽ പ്രചാരണത്തിന് ഇറക്കിയ ക്യാപ്സൂളിൽ
പറയുന്നത്.
ഗ്രൂപ്പ് മുതലാളിമാർ വന്നിരുന്ന് പരസ്യമായിട്ട്
ആരൊക്കെ ആരെ പിന്തുണക്കുന്നു? എന്ന് ചോദിക്കുന്നതിനെ വോട്ടെടുപ്പ് എന്നൊക്കെ പറഞ്ഞു വോട്ടിനെ നാണം കെടുത്തരുത്😌😌)
അതിന് കയ്യടിക്കാൻ പണം കൊടുത്ത് പി ആർ ഏജൻസികളും അവരുടെ പ്രചാരണം വിശ്വസിച്ച് ഏറ്റുപാടാൻ ഒരുപാട് ഭക്തജനങ്ങളും ഉണ്ടാകും.
അവനവന് ശരിയാണെന്ന് തോന്നുന്നത്
വിശ്വസിക്കുക.
നിലമ്പൂരിൽ പി വി അൻവർ വിഎസ് ജോയ് യെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചപ്പോൾ
ആ ഒരൊറ്റ കാര്യം കൊണ്ട്
ഷൗക്കത്തിനെ വളരെ പെട്ടെന്ന് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചവരാണ് നമ്മുടെ മുന്നണി.
ഇവിടെ ലത്തീൻ കത്തോലിക്കാ ഞങ്ങളുടെ ആളിനെ മേയർ ആക്കണമെന്ന് പറയുമ്പോൾ
ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ ആ സഭയിൽ നിന്നും ഒരാളെപ്പോലും ആക്കരുതായിരുന്നു
ഈ പാർട്ടിക്ക് ,
ഈ മുന്നണിക്ക്
വോട്ട് ചെയ്യുന്ന ഈഴവരെ
നായന്മാരെ
മറ്റു സമുദായങ്ങളെ, മുസ്ലീങ്ങളെ
മറ്റു ക്രിസ്ത്യൻ സഭകളെ
ഒക്കെ വിഡ്ഢികളാക്കുന്ന തീരുമാനമാണ് കോൺഗ്രസ് കൊച്ചിൻ കോർപ്പറേഷൻ എടുത്തത്. ന്യായീകരണത്തിന്റെ ഏത് ക്യാപ്സൂളുകൾ ഇറക്കിയാലും
ഈ നാറ്റം മാറാൻ പോകുന്നില്ല.
പണ്ട് രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം കൊടുത്തതിന്റെ പേരിൽ ഉണ്ടായ നാറ്റം പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ പാർട്ടിയെ വിട്ടുപോയിട്ടില്ല.
ഞങ്ങൾക്ക് ലത്തീൻ സഭ മതി മറ്റുള്ളവന്റെ വോട്ട് വേണ്ട എന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള നടപടിയായിപ്പോയി
ഇതിന് വലിയ വില കൊടുക്കേണ്ടിവരും
സിപിഎമ്മും ബിജെപിയും ഈ ഒരു പോയിൻറ് വെച്ച് തന്നെ പ്രചാരണം നടത്തും.
മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ജാതിയോ മതമോ നോക്കിയിട്ട് വോട്ട് ചെയ്യുന്നവരല്ല ഞാൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാർ
എന്നാൽ സ്ഥാനാർത്ഥിയുടെ ജാതിയും മതവും ഒക്കെ നോക്കിയിട്ട് ജനം വോട്ട് ചെയ്താൽ മതി എന്നാണ് പ്രതിപക്ഷ നേതാവും ഹൈബിയും ഷിയാസും ഒക്കെ കൂടി ജനങ്ങളോട്
പറയാതെ പറയുന്നത്.
നാണമുണ്ടോടോ നിങ്ങൾക്കൊക്കെ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലെ മതേതര പാരമ്പര്യം ഉൾക്കൊള്ളുന്ന ഒരു പാർട്ടിയെ
സമുദായ ശക്തികളുടെ മുന്നിൽ കൊണ്ടുപോയി കുനിച്ചു നിർത്തിയിട്ട്
എങ്ങനെ നിങ്ങൾക്കൊക്കെ സമാധാനമായിട്ട് ഉറങ്ങാൻ കഴിയും?
യുഡിഎഫ് അധികാരത്തിൽ വന്നാൽ സാമുദായിക ശക്തികൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി വിലപേശുമെന്നും
ജനം ആഗ്രഹിക്കുന്ന ഒരാൾ പോലും മുഖ്യമന്ത്രി പദവിയിലേക്ക് വരാൻ സാധ്യതയില്ലെന്നും
കൊച്ചിൻ കോർപ്പറേഷൻ അതിനുദാഹരണമാണെന്നും രാഷ്ട്രീയ പ്രചാരണം നടന്നാൽ
ജന മനസ്സുകളിൽ കയറിയിരുന്നു ഇത് വിശ്വസിക്കരുത് എന്ന് പറയാൻ
പ്രതിപക്ഷ നേതാവ് എന്നല്ല
ഏതു കൊമ്പത്തെ നേതാവ് വന്നാലും നടക്കാൻ പോകുന്നില്ല.
എന്തായാലും ഗ്രൂപ്പ് കളിയൊക്കെ കൊള്ളാം
സാമുദായിക കളിയും കൊള്ളാം
ഇടയ്ക്കിടയ്ക്ക് നിലപാടിന്റെ രാജാക്കന്മാർ
എന്നും പറഞ്ഞു ഇനിയും വരാതിരുന്നാൽ മതി.
കെപിസിസി അധ്യക്ഷന്‍റെ പദവിയിലിരിക്കുന്നവർ
ആ പണി അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്നും തോന്നുന്നു😏😏
പ്രതിപക്ഷ നേതാവിന്റെ അടിമയായിട്ട് അടയിരിക്കാൻ ഉള്ള പദവി അല്ല അത്. ‘
‘NB:- ഇത്രയും പറഞ്ഞതിന്‍റെ പേരിൽ തെറി പറയാൻ തോന്നുന്ന ഫാൻസ് അസോസിയേഷനുകൾ വരിവരിയായി വന്ന് കമൻ്റ് ബോക്സിൽ തെറി പറയാം ‘ഇങ്ങനെ എഴുതിയതിൻ്റെ പേരിൽ അവരുടെ കമൻ്റ് ബോക്സിൽ ആക്രമണം ശക്തമാണ്. അതിനുശേഷവും അവർ രൂക്ഷമായി പ്രതികരിച്ചാണ് ‘അവളോടൊപ്പം ‘ എന്ന അടുത്ത പോസ്റ്റിട്ടത്.

TagsDeepthy Mary VargheseKPCCV D Satheesan
Previous Article

‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’

Next Article

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ...

Related articles More from author

  • GeneralHeadlines

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 1, 2026
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’

    April 4, 2026
    By Admin
  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions