Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

HeadlinesTechnology
Home›Headlines›സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ ‘കമ്മ്യൂൺ’ കേന്ദ്രം ഉദ്ഘാടനം 19ന് 

സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ ‘കമ്മ്യൂൺ’ കേന്ദ്രം ഉദ്ഘാടനം 19ന് 

By Admin
January 16, 2026
129
0

5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യം, 50,000 പുതിയ തൊഴിലവസരങ്ങൾ

തിരുവനന്തപുരം:ഐ.ടി വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ “കമ്മ്യൂൺ” ‘വർക്ക് നിയർ ഹോം’ പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം ജനുവരി 19 വൈകിട്ട് 4 ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ആഗോള തൊഴിൽ വിപണിയിൽ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടും റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്. അതിൽ കേരളത്തിന്‍റെ പ്രസക്തി വളരെ വലുതാണ്. വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും ആഗോളതലത്തിൽ പ്രൊഫഷണലുകളെ മാറിചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന കേരളത്തിലെ ‘വർക്ക് നിയർ ഹോം’ കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

കെ-ഡിസ്ക് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്. ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ അവരുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക, കേരളത്തെ ഒരു ആഗോള ‘സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബ്’ ആയി ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസം, ദീർഘദൂര യാത്രകൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്‍റെ അഭാവം തുടങ്ങിയ വെല്ലുവിളികൾക്കുള്ള ഫലപ്രദമായ പരിഹാരമാണിതെന്ന് മന്ത്രി പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വർക്ക് നിയർ ഹോം ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന 5000 കോടി രൂപയോളം സാമ്പത്തിക മൂല്യം ഇതിലൂടെ കേരളത്തിനുള്ളിൽ തന്നെ നിലനിർത്താൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സംരംഭകർക്കും കിഫ്ബി വഴി പലിശരഹിത വായ്പ ലഭ്യമാക്കി ‘വർക്ക് നിയർ ഹോം’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാമെന്നതും പ്രൊഫഷണലുകൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നതും ആഗോള തൊഴിൽ വിപണിയിൽ കേരളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും. മികച്ച തൊഴിൽ തേടി മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവപ്രതിഭകൾ കുടിയേറുന്നത് ഒഴിവാക്കി, അവർക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച കരിയർ ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും.

 

TagsSPV)WNH
Previous Article

‘ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ...

Next Article

കൊട്ടാരക്കര കമ്മ്യൂൺ സെൻ്ററിൽ ഐടി പാർക്കിന് സമാന അന്തരീക്ഷം

Related articles More from author

  • CareerHeadlinesHealth

    യു.എ.ഇ യില്‍ സ്റ്റാഫ് നഴ്സ് (പുരുഷന്‍) 50 ഒഴിവുകൾ, നോര്‍ക്ക റൂട്ട്സ് റിക്രൂട്മെന്‍റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    December 17, 2025
    By Admin
  • HeadlinesHealth

    മുറിവ് ഉണക്കുന്നതിന് ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ‘ശ്രീ ചിത്ര’

    January 22, 2026
    By Admin
  • GeneralHeadlines

    ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍

    March 4, 2026
    By Admin
  • CareerHeadlines

    ഒഴിവുകൾ…ഒഴിവുകൾ …(വിരമിച്ച എൻജിനീയർമാർക്ക് ഉൾപ്പെടെ)

    January 27, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • HeadlinesTechnology

    ‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം

    December 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions