Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

By Admin
January 26, 2026
314
0

സുനിതാ വില്യംസിനെ ഹസ്തദാനം ചെയ്ത മന്ത്രി എം.ബി രാജേഷ്
കോഴിക്കോട്:ഫിഡൽ കാസ്ട്രോയെ ആദ്യം കണ്ട് ഹസ്തദാനം ചെയ്തപ്പോൾ “ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ തോന്നി”യെന്ന് പറഞ്ഞത് ഫുട്ബോൾ ഇതിഹാസം മറഡോണ .തദ്ദേശ മന്ത്രി എം.ബി രാജേഷിന് അതേ അനുഭവം ഉണ്ടായത് ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സുനിതാ വില്യംസണിനെ നേരിൽ കണ്ടപ്പോഴാണ്.
ആ അനുഭവം മന്ത്രി എം.ബി രാജേഷ് പങ്കുവച്ചത്:
നക്ഷത്രങ്ങളുടെ സ്നേഹഭാജനത്തെ നേരിൽ കണ്ടു. അതിരെഴാത്ത ഗഗനവീഥിയിൽ വിഹരിച്ച താരവനിത ഭൂമിയിൽ ഞങ്ങൾക്കൊപ്പമിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഡിജിറ്റൽ ഗവർണൻസും സാമൂഹിക നീതിയും എന്ന ചർച്ചയിൽ പങ്കെടുത്ത ശേഷം ലോഞ്ചിലെത്തിയപ്പോഴാണ് സുനിതാ വില്യംസിനെ കാണാനുള്ള അസുലഭാവസരം ഉണ്ടായത്. അവർ ഞങ്ങളോടൊപ്പമിരുന്ന് സാധാരണക്കാരിയായി ലളിതമായി സംസാരിച്ചു. കേരളത്തെക്കുറിച്ച് ഇവിടുത്തെ മനുഷ്യരെക്കുറിച്ചും നാടിന്‍റെ ഭംഗിയെക്കുറിച്ചുമൊക്കെ.കേരളത്തിൻ്റെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ മികവിലും വിസ്മയം പൂണ്ടു.

മന്ത്രി എം.ബി രാജേഷും സുനിതാ വില്യംസും

കുറച്ച് മാദ്ധ്യമ പ്രവർത്തകരും സുഹൃത്തുക്കളും അവർക്കൊപ്പം ഫോട്ടോ എടുക്കാൻ ശുപാർശ ചെയ്യാൻ എന്നെ സമീപിച്ചു. എണ്ണം കൂടിയപ്പോൾ ക്ഷമാപണത്തോടെ ഞാൻ അവരോട് പറഞ്ഞു ‘ബഹിരാകാശത്ത് അധിക സമയവും ചിലവിടുന്ന അങ്ങയെപ്പോലെയല്ല ഭൂമിയിൽ കഴിയുന്ന ഞാൻ. എനിക്ക് ഇവരുടെ ശുപാർശകളെ അവഗണിക്കാനാവില്ല.അതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്.’അതുകേട്ട് അവർ പൊട്ടിച്ചിരിച്ചു.
അല്പസമയം ഞങ്ങൾക്കൊപ്പം ചിലവിട്ട് ആരാധകരുടെ ആരവങ്ങൾക്ക് നടുവിലൂടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ വേദിയിൽ നിന്ന് അവർ കുടുംബത്തോടൊപ്പം പുറത്തിറങ്ങി.
“എനിക്ക് അദ്ദേഹത്തെ തൊട്ടപ്പോൾ ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ തോന്നി”യെന്ന്, ക്യൂബൻ വിപ്ലവ ഇതിഹാസമായ ഫിഡൽ കാസ്ട്രോയെ ആദ്യം കണ്ട് ഹസ്തദാനം ചെയ്ത അനുഭവത്തെക്കുറിച്ച് ഫുട്ബോൾ ഇതിഹാസം മറഡോണ പറഞ്ഞിട്ടുണ്ട്. എനിക്കും ഇന്നലെ അതാണ് തോന്നിയത്

TagsM B Rajeshsunita williams
Previous Article

വിഴിഞ്ഞം യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള ,ഇപ്പോഴോ?

Next Article

അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ...

Related articles More from author

  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlinesPolitics

    എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്

    August 7, 2026
    By Admin
  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin
  • GeneralHeadlines

    അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

    January 30, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആരാണ് വിമർശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമർശനം’:എം.ബി രാജേഷ്

    August 4, 2026
    By Admin
  • BusinessHeadlines

    വൻ കുതിപ്പ്, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വരുമാനം 43 കോടി കടന്നു

    January 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions