Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

  • തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

  • സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

GeneralHeadlines
Home›General›സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

By Admin
March 12, 2026
165
0

‘കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതുമായ ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർത്ഥപൂർണ്ണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും’

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ പി, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർത്ഥി സംഘർഷത്തേതുടർന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മിഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ തക്ക പദ്ധതികൾ നടപ്പിലാക്കണം. രക്ഷാകർത്താക്കൾക്കായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ജുവനൈൽ പോലീസ് യൂണിറ്റ്, ലീഗൽ സർവ്വീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെൻസിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ വിദ്യാർത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ,ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. കമ്മിഷന്റെ നിർദ്ദേശങ്ങൾ 2026-27 അധ്യയനവർഷം മുതൽ രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികൾക്ക് രൂപം നൽകേണ്ടതാണെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ഓരോ വർഷവും നൂറുകണക്കിന് കുട്ടികൾ നിയമവുമായി സംഘർഷത്തിലാവുന്നുണ്ട്. മോഷണം, ട്രാഫിക്ക് നിയമലംഘനങ്ങൾ, ശാരീരിക ആക്രമണം, ലൈംഗിക കുറ്റകൃത്യങ്ങൾ, ലഹരി, പോക്‌സോ കേസുകൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലഹരിപദാർത്ഥങ്ങൾ, സോഷ്യൽമീഡിയ സ്വാധീനം, വിദ്യാഭ്യാസ സാമൂഹിക സമ്മർദ്ധങ്ങൾ, കുടുംബപരമായ വിഷയങ്ങൾ തുടങ്ങിയവ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് കാരണമാകുന്നതായി കമ്മിഷൻ ഉത്തരവിൽ വിശകലനം ചെയ്തു.
സ്‌കൂൾ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതുമായ ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർത്ഥപൂർണ്ണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മിഷൻ നിരീക്ഷിച്ചു.

TagsBalavakasha Commission
Previous Article

ദുരന്തനിവാരണത്തിൽ പഠന തൊഴിൽ സാധ്യത:ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത ...

Next Article

വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ ...

Related articles More from author

  • GeneralHeadlines

    സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

    April 24, 2026
    By Admin
  • HeadlinesHealth

    ‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ

    February 28, 2026
    By Admin
  • GeneralHeadlinesMovies

    ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

    March 8, 2026
    By Admin
  • HeadlinesHealth

    ‘സംസ്ഥാനത്ത് 9 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യത’

    January 8, 2026
    By Admin
  • HeadlinesMovies

    ‘ധുരന്തറി’ന് 1300 കോടി,കേരളത്തിൽ നിന്ന് മാത്രം എട്ടരക്കോടിയിലേറെ

    January 27, 2026
    By Admin
  • HeadlinesMovies

    നാദിർഷാ-വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിൻ്റെ ‘മാജിക്ക് മഷ്റൂം’ജനുവരി 23ന്

    January 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം
  • തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്
  • സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി
  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Timeline

  • June 11, 2026

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

  • June 11, 2026

    തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

  • June 11, 2026

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

  • June 11, 2026

    കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • June 10, 2026

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions