Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

  • നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

  • എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ

  • അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

HeadlinesTechnology
Home›Headlines›‘യു എസ് ടി നിംബസി’ന് തുടക്കമിട്ടു,ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നിവ ലക്ഷ്യം

‘യു എസ് ടി നിംബസി’ന് തുടക്കമിട്ടു,ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നിവ ലക്ഷ്യം

By Admin
April 14, 2026
89
0

യു എസ് ടി നിംബസ് പ്രവർത്തിക്കുക എഞ്ചിനീയറിംഗ്, എ ഐ വളർച്ചയിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ യുഎസ് ടിയ്ക്കുള്ള മികവുകൾ പ്രയോജനപ്പെടുത്തി
തിരുവനന്തപുരം: ആഗോള കേപ്പബിലിറ്റി സെന്‍ററുകളുടെ (ജി സി സി) പ്രവർത്തന വികാസം സാധ്യമാക്കി, അവയുടെ മൂല്യവർദ്ധന ഉറപ്പാക്കുന്നതിനായി യു എസ് ടി നിംബസ് എന്ന ഡിസൈൻ-അധിഷ്ഠിത ഓപ്പറേറ്റിംഗ് മോഡലിന് പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സ്ഥാപനമായ ഇവായയുമായി യു എസ് ടി ധാരണയിൽ ഏർപ്പെട്ടു. ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ്സ് ഫലങ്ങളുടെ മികവ് എന്നീ മേഖലകളിൽ ജി സി സികളുടെ മികവ് ഉറപ്പാക്കുന്ന വിധത്തിലാണ് യു എസ് ടി നിംബസ് പ്രവർത്തിക്കുക.

ചെലവു കുറഞ്ഞ മോഡലുകളിൽ നിന്ന് എൻ്റർപ്രൈസ് ഇന്നൊവേഷൻ ഹബ്ബുകളായി ജിസിസികൾ പരിണമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ടി നിംബസ് പ്രവർത്തനം ആരംഭിക്കുന്നത്. നൂതനാശയങ്ങൾ ത്വരിതപ്പെടുത്തുകയും പ്രതിഭകളുടെയും ബൗദ്ധിക സ്വത്തിന്‍റെയും നിയന്ത്രണം നിലനിർത്തുകയും ചെയ്യുന്നതിനൊപ്പം ചെലവു കുറയ്ക്കുന്നതിനുള്ള സമ്മർദ്ദവും സ്ഥാപനങ്ങൾക്കു മേൽ വർദ്ധിച്ചു വരികയാണ്. എഞ്ചിനീയറിംഗ്, എ ഐ, വളർച്ചയിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ യുഎസ് ടിയ്ക്കുള്ള മികവുകൾ പ്രയോജനപ്പെടുത്തിയാകും യു എസ് ടി നിംബസ് പ്രവർത്തിക്കുക.

ജിസിസി സേവനദാതാക്കൾ പ്രതിഭകളെ കണ്ടെത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, യു എസ് ടി നിംബസ് പരിചയസമ്പന്നരാൽ നിർമ്മിതമായ, സവിശേഷവും ഡിസൈൻ-അധിഷ്ഠിതവുമായ മോഡൽ ആണ് മുന്നോട്ടു വയ്ക്കുന്നത്. തങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ജിസിസിയുടെ തനത് ഐഡന്‍റിറ്റിയും സംസ്കാരവും ആദ്യ ദിനം മുതൽക്കു തന്നെ ആ സംരംഭവുമായി യോജിപ്പിച്ചുകൊണ്ട്, ഉയർന്ന മികവു കാട്ടുന്ന ടീമുകളെ പ്രാപ്തമാക്കുന്നതിനും, ജീവനക്കാരുടെ തുടർസാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും, ത്വരിത ഫലങ്ങൾ സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഹബ്ബുകൾ യു എസ് ടി നിംബസ് സൃഷ്ടിക്കും.

ഓരോ സ്ഥാപനത്തിന്‍റെയും കഴിവുകളെ സുപ്രധാന നേട്ടമായി കണക്കാക്കിയാണ് യുഎസ് ടി നിംബസ് പ്രവർത്തിക്കുക. തൊഴിൽ ശക്തിയുടെ ശ്രദ്ധാപൂർവ്വമായ ആസൂത്രണവും ശക്തമായ തൊഴിലുടമയുടെ ബ്രാൻഡിംഗും ഉപയോഗിച്ച് ദീർഘകാല വിജയത്തിനായി മികച്ച പ്രതിഭകളെ കണ്ടെത്തുകയും അവരെ നിലനിർത്തുകയും ചെയ്യുക വഴിയാണ് ഇത് സാധ്യമാകുക. ബൗദ്ധിക സ്വത്തവകാശം, ഡാറ്റ മോഡലുകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ ജിസിസികൾ തന്നെ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനാൽ, ഉൽപ്പന്നത്തിന്റെ വികാസവും, പ്ലാറ്റ്‌ഫോമിൻ്റെ വികസനവും ത്വരിതപ്പെടുത്താൻ കഴിയും.

പ്രതിഭകൾക്കു മുൻ‌തൂക്കം നൽകുന്ന രീതിയിൽ, പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ മുന്നോട്ടു നയിക്കപ്പെടുക എന്ന രീതിയാണ് യു എസ് ടി നിംബസ് കൈക്കൊള്ളുന്നത്. ജീവനക്കാരുമായുള്ള ഇടപെടലുകൾ മെച്ചപ്പെടുത്താനും, പ്രവർത്തനക്ഷമത വർധിപ്പിക്കാനുമായി എഐ-അധിഷ്ഠിത തന്ത്രങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു. കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും നവീകരണത്തിനും എന്റർപ്രൈസ് മൂല്യത്തിനും ഒരു സുസ്ഥിര ഘടകമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജിസിസിയെ ഇതിലൂടെ രൂപപെടുത്താനാകും.

യു എസ് ടി സീനിയർ വൈസ് പ്രസിഡന്‍റ് ഭരത് കൃഷ്ണസ്വാമി

“ആഗോളതലത്തിൽ മികച്ച ടീമുകൾ സജ്ജമാക്കുന്നതിൽ പരിചയമുള്ളതിനാൽ യു എസ് ടിക്ക് നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഡിസൈൻ-ഫസ്റ്റ്, ഫുൾ-സ്റ്റാക്ക് ഡെലിവറി മോഡലിലൂടെ സുസ്ഥിര പരിവർത്തനം ഉറപ്പാക്കുന്നതിനും കഴിയുന്നു. ചെലവു കുറഞ്ഞ കേന്ദ്രങ്ങൾ എന്ന നിലയിൽ നിന്ന് നവീകരണം, ഐപി സൃഷ്ടി, എൻ്റർപ്രൈസ് മൂല്യം എന്നിവയുടെ തന്ത്രപരമായ എഞ്ചിനുകളായി ജി സി സികളെ രൂപപ്പെടുത്തുന്നതിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ യു എസ് ടി നിംബസ് പ്രതിഫലിപ്പിക്കുന്നു. ദീർഘകാല മികവ് മുന്നിൽക്കണ്ട്, ജിസിസികളെ തുടർച്ചയായി ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ഡിസൈൻ-അധിഷ്ഠിത, ഫുൾ-സ്റ്റാക്ക് സമീപനത്തിലൂടെ ആഗോള ടീമുകളെ വളർത്തുന്നതിനുള്ള യു എസ് ടി യുടെ വൈദഗ്ദ്ധ്യം വ്യക്തമാക്കുകയും ചെയ്യുന്നു. ഈ മാതൃക ഉപയോഗിച്ച്, സ്ഥാപനങ്ങൾക്ക് വേഗത്തിൽ മുന്നേറാനും, നിർണായക കഴിവുകൾ നിലനിർത്താനും, തുടർച്ചയായ വളർച്ചയുടെ നവീകരിക്കാനും, അതത് സ്ഥാപനങ്ങൾക്ക് അർഹമായ മൂല്യം ഉറപ്പാക്കാനും കഴിയും,” യു എസ് ടി സീനിയർ വൈസ് പ്രസിഡന്‍റ് ഭരത് കൃഷ്ണസ്വാമി പറഞ്ഞു.

“സ്ഥിരമായ ബിസിനസ്സ് മൂല്യം നൽകുന്ന, പ്രതിരോധശേഷിയുള്ളതും, നവീകരണത്തിൽ അധിഷ്ഠിതവുമായ ജിസിസി സൊല്യൂഷനുകൾ നിർമ്മിക്കുന്നതിനുള്ള അതുല്യമായ മികവ് പ്രയോജനപ്പെടുത്താൻ യു‌എസ്‌ടിയും ഇവായയും പ്രതിജ്ഞാബദ്ധരാണ്. പല ജിസിസി മോഡലുകളും സജ്ജീകരണത്തിനും വളർച്ചയ്ക്കും മുൻഗണന നൽകുമ്പോൾ, പ്രവർത്തനം, സംരംഭവുമായുള്ള സംയോജനം, സുസ്ഥിരമായ മൂല്യ വിതരണം എന്നിവയുൾപ്പെടെ ജിസിസിയുടെ ദീർഘകാല വിജയം നിർണ്ണയിക്കുന്ന ഘടകങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ. തന്ത്രപരമായ വിന്യാസത്തിലേക്കും മൂല്യം ഉറപ്പാക്കുന്നതിലേയ്ക്കും ശ്രദ്ധ തിരിക്കുന്നതിലൂടെ, ഈ കൈകോർക്കൽ മികവ് ഉറപ്പാക്കുകയും ഉപഭോക്തൃ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു,” ഇവായയുടെ ഇവിപിയും സ്ഥാപകനുമായ വൈദ്യനാഥൻ ശേഷൻ പറഞ്ഞു.

TagsUST Nimbus
Previous Article

‘കഞ്ചാവ് കറിയ’മാരിൽനിന്ന് നിധിൻ രാജിലേക്കെത്തുമ്പോൾ…

Next Article

കൊടും ചൂട്,കൈവിട്ട് കറൻ്റുപയോഗം, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

Related articles More from author

  • GeneralHeadlines

    ‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

    January 15, 2026
    By Admin
  • GeneralHeadlines

    ഒന്നാം രാഹുൽ ഒളിവിൽ ,രണ്ടാം രാഹുൽ ജയിലിൽ

    December 1, 2025
    By Admin
  • Headlines

    അങ്കണവാടി  ആനുകൂല്യങ്ങൾക്ക് 20 കോടി 

    November 5, 2025
    By Admin
  • GeneralHeadlines

    കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്ത

    February 27, 2026
    By Admin
  • CareerHeadlines

    പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്,ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

    February 14, 2026
    By Admin
  • HeadlinesHealth

    നാലുപേർക്ക് പുതുജീവനേകി തമിഴ്നാട് സ്വദേശിനി രാജേശ്വരി യാത്രയായി

    January 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ
  • നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും
  • എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ
  • അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

Timeline

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

  • April 22, 2026

    നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

  • April 21, 2026

    എസ് എ ടി ആശുപത്രിയ്ക്ക് പുതിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ

  • April 21, 2026

    അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions