Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General› ‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘

 ‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘

By Admin
April 15, 2026
89
0

‘കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’
തൃശൂർ:മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണെന്ന് എഴുത്തുകാരിയും കുന്നംകുളം ശ്രീ വിവേകാനന്ദാ കോളെജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ടി എസ് ദീപ (ദീപാനിശാന്ത്).’കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’. മൃഗങ്ങൾ പോലും കാണിക്കുന്ന സഹജീവിസ്നേഹം ഇല്ലാത്ത നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് സ്വയം ചിന്തിക്കുക എന്ന് ടെലിവിഷൻ സ്ക്രീനിലിരുന്ന് ആക്രോശിക്കുന്ന അവതാരകപ്പരിഷകളോട് പറയുകയാണ് ഈ അധ്യാപിക. അവർക്കൊന്നേ ഇത്തരക്കാരോട് പറയാനുള്ളൂ:’മനുഷ്യരാകുക…. മനുഷ്യരാകുക… മനുഷ്യരാകുക..’

ടി എസ് ദീപ

ടി എസ് ദീപ ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
‘ചൂരൽമലദുരന്തത്തിൽ മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയാണിത്…മക്കളെ അടക്കം ചെയ്തിടത്ത് എന്നും കളിപ്പാട്ടങ്ങളും മിഠായികളും കൊണ്ടു വെക്കുന്ന മാതാപിതാക്കളെപ്പറ്റി വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്… നമ്മളനുഭവിക്കാത്ത സങ്കടങ്ങളും നമ്മെ കരയിപ്പിക്കും…

വൈലോപ്പിള്ളിയുടെ മാമ്പഴം കവിത വായിച്ചാലും ചിലപ്പോ നമ്മൾ
;കരയും..”ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ..
നീരസം ഭാവിച്ചു നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ…. ” എന്ന വരികൾ ഉള്ളിൽ ഗദ്ഗദമുണർത്തും..
ശബ്ദമുഖരിതമായിരുന്ന ഒരു വീട് പെട്ടെന്നൊരു നിമിഷം നിശ്ശബ്ദമാകുന്നത് എത്രത്തോളം ഭീകരമാണെന്ന് അനുഭവിച്ചവർക്കേ അറിയൂ. ആ ശ്മശാനമൂകതയിൽ തട്ടിത്തകർന്ന എത്രയോ ഹൃദയങ്ങൾ ചൂരൽമലയിലുണ്ടാകും. ആ മഹാദുരന്തത്തിൽ തങ്ങളുടെ കണ്മുന്നിൽ മണ്ണടിഞ്ഞുപോയ മൂന്ന് മക്കളെ ഓർത്ത് നിലവിളിക്കുന്ന ഒരമ്മയെയും, ഉറ്റവരെ നഷ്ടപ്പെട്ട് പരസ്പരം കെട്ടിപ്പിടിച്ച് വിതുമ്പുന്ന മനുഷ്യരെയും ചാനൽ ചർച്ചയ്ക്കിടെ പരിഹസിക്കാൻ ആർക്കെങ്കിലും കഴിയുന്നുണ്ടെങ്കിൽ… അവരെ മാധ്യമപ്രവർത്തകർ എന്നല്ല ‘മനുഷ്യർ’ എന്നു പോലും വിളിക്കാൻ കഴിയില്ല.
ആ മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണ്.അനുഭവിക്കാത്തവർക്ക് അത് വെറും വാർത്തയും നാടകവുമാകാം, പക്ഷേ നഷ്ടപ്പെട്ടവർക്ക് അത് ഉണങ്ങാത്ത മുറിവാണ്. അവരുടെ കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’. മൃഗങ്ങൾ പോലും കാണിക്കുന്ന സഹജീവിസ്നേഹം ഇല്ലാത്ത നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് സ്വയം ചിന്തിക്കുക..മനുഷ്യരായിരിക്കുക എന്നതുതന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പോരാട്ടം.
മനുഷ്യരാകുക…. മനുഷ്യരാകുക… മനുഷ്യരാകുക…’

TagsT S Deepa
Previous Article

ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് ...

Next Article

ഷാജി കൈലാസ് വീണ്ടും,’വരവി’ൽ നായകൻ ജോജുജോർജ്

Related articles More from author

  • GeneralHeadlines

    ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് ...

    July 12, 2026
    By Admin
  • GeneralHeadlines

     ‘കെ ഇനം’  ബ്രാൻഡിൽ ‘കുടുംബശ്രീ’ , റീട്ടെയിൽ രംഗത്തേയ്ക്കും 

    January 28, 2026
    By Admin
  • GeneralHeadlines

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

    July 22, 2026
    By Admin
  • Headlines

    ‘ശബരിമല സ്വർണക്കൊള്ള:സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണം’!

    November 22, 2025
    By Admin
  • GeneralHeadlines

    ‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’

    April 3, 2026
    By Admin
  • HeadlinesTechnology

    അമേരിക്കയിലെ ‘സിഇഎസ്- 2026’ ല്‍ 11 കേരള ഐടി കമ്പനികള്‍

    January 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions