Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

GeneralHeadlinesLiterature
Home›General›‘മുറുക്കിത്തുപ്പിയ ജാതിമേധാവിത്തം ശവക്കുഴിയിൽ നിന്ന് അഴുകിയ രൂപത്തിൻ എഴുന്നേറ്റു വന്ന് ക്ഷേത്രപരിസരത്ത് കാത്തു നിൽക്കുന്നുണ്ട്…’

‘മുറുക്കിത്തുപ്പിയ ജാതിമേധാവിത്തം ശവക്കുഴിയിൽ നിന്ന് അഴുകിയ രൂപത്തിൻ എഴുന്നേറ്റു വന്ന് ക്ഷേത്രപരിസരത്ത് കാത്തു നിൽക്കുന്നുണ്ട്…’

By Admin
April 18, 2026
84
0

‘ജാതിമേധാവിത്വത്തിൻ്റെ ജീർണ്ണാവശിഷ്ടങ്ങൾ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ മാത്രമല്ല; ഇരിങ്ങാലക്കുടയിലും’
തൃശൂർ:ഓരോ ദിവസം കഴിയുന്തോറും ഇവിടെ വർഗ്ഗീയ ജാതീയ ചിന്തകളും പ്രവർത്തനങ്ങളും കൂടിക്കൂടി വരികയാണെന്ന് എഴുത്തുകാരനും
പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്‍റുമായ അശോകൻ ചരുവിൽ .കുറച്ചു കാലം പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു. രജിസ്ട്രേഷൻ വകുപ്പിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായും പ്രവർത്തിച്ചു.കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഇദ്ദേഹത്തിന് 2024-ലെ വയലാർ പുരസ്കാരം ‘കാട്ടൂർ കടവ്’ എന്ന കൃതിക്കു ലഭിച്ചു.

അശോകൻ ചരുവിൽ

‘കുട്ടംകുളം സമര സ്‌മരണക്കെതിരെ ആർ.എസ്.എസിൻ്റെ പടയൊരുക്കം’ എന്ന തലക്കെട്ടിൽ അശോകൻ ചരുവിൽ എഴുതിയ കുറിപ്പ് വായിക്കാം:
‘ജാതിമേധാവിത്വത്തിൻ്റെ ജീർണ്ണാവശിഷ്ടങ്ങൾ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ മാത്രമല്ല; ഇരിങ്ങാലക്കുടയിലും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പത്രവാർത്ത. ഊരും പേരുമില്ലാതെ “ഭക്തർ”, “പൈതൃകസംരക്ഷകർ” എന്നിങ്ങനെ വാർത്തയെഴുത്തുകാരൻ്റെ ഉള്ളിലിരിപ്പായിട്ടാണ് അവർ നിൽക്കുന്നതെങ്കിലും താമസിയാതെ വെളിപ്പെടും എന്നാണ് തോന്നുന്നത്. ചിത്പാവൻ ബ്രാഹ്മണരുടെ സംഘടന ആർ.എസ്.എസ്. കുട്ടംകുളം സമരസ്മാരകത്തിനെതിരെ വെറുതെയിരിക്കുമെന്ന് കരുതുന്നുണ്ടോ?
1946 ലാണ് ഇരിങ്ങാലക്കുട കുട്ടംകുളം വഴിയിലെ “അവർണ്ണർക്ക് പ്രവേശനമില്ല” എന്ന തീണ്ടൽപലകക്കും വിലക്കിനുമെതിരെ കമ്യൂണിസ്റ്റ് പാർടിയുടേയും എസ്.എൻ.ഡി.പി.യുടേയും പുലയ മഹാസഭയുടേയും സംയുക്ത നേതൃത്വത്തിൽ സമരം നടന്നത്. സമരത്തെ അന്നത്തെ കൊച്ചി രാജാവിൻ്റെ പോലീസ് ക്രൂരമായി ആക്രമിച്ചാണ് നേരിട്ടത്. അവർണ്ണജനതയുടെ രക്തം കൂടൽമാണിക്യം നടവഴിയിൽ തളംകെട്ടി നിന്നു.
വഴിനടക്കാൻ വേണ്ടി അവർണ്ണ ജനത നടത്തിയ ഈ മഹത്തായ സമരത്തിൻ്റെ യാതൊരു സ്മാരകവും ഇന്ന് ഇരിങ്ങാലക്കുടയിൽ ഇല്ല. ഇപ്പോൾ റവന്യുഭൂമിയിലെ കുട്ടംകുളത്തിൻ്റെ തകർന്ന മതിൽ പുനർനിർമ്മിക്കുന്നതിൻ്റെ ഭാഗമായി നാമമാത്രമായ ഒരു സ്മരണസ്തൂപം അവിടെ നിർമ്മിക്കുന്നതായി അറിയുന്നു. അതിനെതിരായിട്ടാണ് സവർണ്ണജാതിഭ്രാന്ത് പുകച്ചെടുക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നത്.
കുട്ടംകുളം സമരത്തിന് തൊട്ടുമുൻപ് ഇരിങ്ങാലക്കുടയിൽ പുലയ മഹാസഭയുടെ ഒരു വാർഷിക സമ്മേളനം നടന്നിരുന്നു. അതിൻ്റെ പ്രചരണാർത്ഥം സഭയുടെ വനിതാ വളണ്ടിയർമാർ പട്ടണത്തിൽ ഒരു മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്ത സ്ത്രീകൾക്ക് നേരെ മുറുക്കിത്തുപ്പിക്കൊണ്ടാണ് ഇരിങ്ങാലക്കുടയിലെ “സനാതനികൾ” തങ്ങളുടെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. വനിതാ പ്രവർത്തകർ സാരി ധരിച്ചിരുന്നു എന്നതാണത്രെ അവരെ പ്രകോപിപ്പിച്ചത്! പുലയസ്ത്രീകൾ സാരി ധരിക്കുകയോ?!
അന്നു മുറുക്കിത്തുപ്പിയ ജാതിമേധാവിത്തം ശവക്കുഴിയിൽ നിന്ന് അഴുകിയ രൂപത്തിൻ എഴുന്നേറ്റു വന്ന് ക്ഷേത്രപരിസരത്ത് കാത്തു നിൽക്കുന്നുണ്ട്. കരുതലോടെ മുന്നോട്ടു പോവുക. ജാതിമേധാവിത്തമില്ലെങ്കിൽ ക്ഷേത്രം തന്നെ വേണ്ട എന്നാണവർ പറയുന്നത്.
കരുതിയിരിക്കുക.’

TagsAsokan Charuvil
Previous Article

ആഗോളതാപനവും മഞ്ഞുരുകലും:കടുത്ത നിലനിൽപ്പ് ഭീഷണിയിൽ എംപറർ പെൻഗ്വിനുകൾ

Next Article

ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം: ...

Related articles More from author

  • HeadlinesPolitics

    ‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

    February 4, 2026
    By Admin
  • HeadlinesLiterature

    ഇങ്ങനെയായിരുന്നു എസ് ജയചന്ദ്രൻ നായർ അനുസ്മരണം…

    January 6, 2026
    By Admin
  • HeadlinesTechnology

    സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി

    January 29, 2026
    By Admin
  • GeneralHeadlines

     ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

    May 11, 2026
    By Admin
  • HeadlinesTechnology

    ‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

    April 29, 2026
    By Admin
  • BusinessGeneralHeadlines

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

    July 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions