Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

GeneralHeadlines
Home›General›‘പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ് സ്കോളർഷിപ്പ് :അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം’

‘പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ് സ്കോളർഷിപ്പ് :അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം’

By Admin
April 20, 2026
114
0

‘പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ തുകയും അനുവദിച്ച തുകയും കുടിശ്ശികയും സംബന്ധിച്ച കണക്ക് പരസ്യപ്പെടുത്തണം’
തിരുവനന്തപുരം:പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് യഥാസമയം ലഭിക്കാതിരിക്കുന്നതും അകാരണമായ കാലതാമസം വരുത്തുന്നതും നിത്യ സംഭവമാണെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി ആർ ജോഷി .
മാസങ്ങളും വർഷങ്ങളും വൈകി ലഭിക്കുന്ന തുക പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിയും നിലവിലുണ്ട്.
വൈകി അനുവദിക്കുന്ന തുക പലപ്പോഴും സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ തുക തിരിമറി നടത്തുന്നതും ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്. സമീപകാലത്ത് പാലക്കാട് ഒരു കോളേജിൽ വിദ്യാർഥികൾക്ക് അനുവദിച്ച തുക ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി വെട്ടിപ്പ് നടത്തിയത് പിടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പല സ്ഥാപനങ്ങളും വിശേഷിച്ച് സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങൾ അന്യായമായ പണപ്പിരിവ് പല പേരുകളിൽ നടത്തുകയും വകുപ്പിൽ നിന്നും അനുവദിക്കുന്ന തുക വിദ്യാർത്ഥികൾക്ക് നൽകാതിരിക്കുന്നതും ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്.അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം എന്ന നിലയിലാണ് ബന്ധപ്പെട്ടവർ കാണുന്നത്.
വകുപ്പിൻ്റെ ഭാഗത്തും സ്ഥാപനങ്ങളുടെ ഭാഗത്തും ഗുരുതരമായ വീഴ്ച സംഭവിക്കുന്നുണ്ട്.
കൃത്യമായ പരിശോധനയോ ഓഡിറ്റോ നടക്കുന്നില്ല എന്നതാണ് വസ്തുത.
മാസങ്ങൾക്കു മുമ്പ് വകുപ്പ് നടത്തിയ പരിശോധനയിൽ ഏതാനും സ്ഥാപനങ്ങളിൽ നിന്ന്
മാത്രം കെട്ടിക്കിടന്ന 50 കോടിയോളം രൂപ കണ്ടുപിടിപട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ്  സ്കോളർഷിപ്പ് :അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം

പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ തുകയും അനുവദിച്ച തുകയും കുടിശ്ശികയും സംബന്ധിച്ച കണക്ക് പരസ്യപ്പെടുത്തണം
തിരുവനന്തപുരം:പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് യഥാസമയം ലഭിക്കാതിരിക്കുന്നതും അകാരണമായ കാലതാമസം വരുത്തുന്നതും നിത്യ സംഭവമാണെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി ആർ ജോഷി .
മാസങ്ങളും വർഷങ്ങളും വൈകി ലഭിക്കുന്ന തുക പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിയും നിലവിലുണ്ട്.
വൈകി അനുവദിക്കുന്ന തുക പലപ്പോഴും സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ തുക തിരിമറി നടത്തുന്നതും ശ്രദ്ധയിൽ വച്ചതായി അറിയുന്നുണ്ട്.

എന്തായാലും നിതിൻ രാജിന്‍റെ ജീവത്യാഗം എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടിയുള്ളതായി കണക്കാക്കണം. അതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും നിതിൻ രാജ്ൻ്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ശക്തമായ സമര പോരാട്ടങ്ങൾ നടക്കട്ടെ.
അതിനൊപ്പം പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ വിദ്യാഭ്യാസ സഹായങ്ങൾ വീഴ്ച കൂടാതെ സമയ ബന്ധിതമായി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക്
അർഹമായ തുകയും അനുവദിച്ച തുകയും കുടിശ്ശികയും സംബന്ധിച്ച
വ്യക്തമായ കണക്ക് പരസ്യപ്പെടുത്തണം. ഓരോ സ്ഥാപനങ്ങളിലും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന തുകയും ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന തുകയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിടണം. ഇത് സംബന്ധിച്ച് സ്വതന്ത്ര ഓഡിറ്റിങ് ഏജൻസികളെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് പുറത്തുവിടണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഫണ്ട് തികയാതെ വരുന്ന സാഹചര്യം ഉണ്ടെങ്കിൽ പദ്ധതിവിഹിതത്തിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന തുക കുറവ് ചെയ്തു വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കായി വകയിരുത്തണം.
സ്വാശ്രയ പ്രൊഫഷണൽ കോഴ്സുകളിൽ നേരിട്ട് പണം സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുണഭോക്താക്കളായ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തങ്ങൾക്ക് അർഹമായ തുകയെ സംബന്ധിച്ചും അത് ലഭിക്കുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ചും സ്വയം പഠിക്കുവാനും മനസ്സിലാക്കുവാനും തയ്യാറാവണം. സമുദായ സംഘടനകളും നേതാക്കളും മറ്റ് ആവശ്യങ്ങൾക്കുള്ള പോരാട്ടങ്ങൾക്ക് ഒപ്പം വിദ്യാർഥികളുടെ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്ക് വേണ്ടി
ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളെയും സ്ഥാപന മേധാവികളെയും നേരിട്ട് സമീപിച്ച് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രത്യേക നടപടികൾക്കും രൂപം നൽകണമെന്നും വി ആർ ജോഷി അഭ്യർത്ഥിച്ചു.

 

 

TagsE Grands SC Students
Previous Article

ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, ആദി ശങ്കരാചാര്യർ ...

Next Article

വിവോ,iQ00  സ്മാര്‍ട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

Related articles More from author

  • GeneralHeadlines

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

    June 8, 2026
    By Admin
  • HeadlinesHealth

    വേനല്‍ കടുക്കുന്നു, പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ

    March 16, 2026
    By Admin
  • Headlines

    ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

    November 11, 2025
    By Admin
  • GeneralHeadlines

    ആഗോളതാപനവും മഞ്ഞുരുകലും:കടുത്ത നിലനിൽപ്പ് ഭീഷണിയിൽ എംപറർ പെൻഗ്വിനുകൾ

    April 17, 2026
    By Admin
  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • GeneralHeadlines

    യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

    March 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions