Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

  • ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

  • ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

  • ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും

  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

HeadlinesPolitics
Home›Headlines›‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

By Admin
May 5, 2026
202
0

‘എല്ലാരേം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി തന്നെ ആയിരിക്കും യു.ഡി.എഫിനു വരാൻ പോകുന്നത്’

തിരുവനന്തപുരം :തന്‍റെ ജീവിതത്തിൽ, കേരളത്തിലെ ഏറ്റവും നല്ല റോഡുകളിലൂടെ സഞ്ചരിച്ചത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആണെന്ന് സിപിഎം സഹയാത്രികനായ ബിനുകവറടി. മലയോര ഹൈവെ മുതൽ, തീരദേശ ഹൈവേ വരെ.ഏറ്റവും നല്ല സ്കൂളുകൾ കണ്ടത് കഴിഞ്ഞ 10 വർഷത്തിൽ ആയിരുന്നു . ഏറ്റവും നല്ല സർക്കാർ ആശുപത്രികൾ കണ്ടത് കഴിഞ്ഞ വർഷങ്ങളിൽ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘യു.ഡി.എഫ് ഇത്ര ഭൂരിപക്ഷത്തിൽ ജയിച്ചു വന്നത് യു.ഡി.എഫിന്‍റെ മേന്മ കൊണ്ടല്ല, മറിച്ച് പിണറായി വിജയനോടുള്ള കേരള ജനതയുടെ വെറുപ്പ് കാരണം ആണെന്ന് ഉത്തമ ധാരണ എനിക്കുണ്ട്.
എന്തായാലും കണ്ടറിയാം ഇനി യുഡിഫ് എന്താണ് ഈ ചെയ്തതിനു മുകളിൽ ചെയ്യാൻ പോകുന്നത് എന്ന്… ഒന്നുറപ്പാണ് എല്ലാരേം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി തന്നെ ആയിരിക്കും യു.ഡി.എഫിനു വരാൻ പോകുന്നത്. നമ്മുടെ സമൂഹത്തിന് വേണ്ടത് അതാണെങ്കിൽ, അതിന് ആരെയും കുറ്റം പറയാനാവില്ല.
ലിൻ്റോയും ശിവൻകുട്ടിയും ഗണേശ് കുമാറും ശൈലജയുമെല്ലാം തോറ്റിട്ട് പകരം സന്ദീപ് വാര്യരും പിഷാരടിയും ചാമക്കാലയും ബൽറാമും കുഴൽനാടനും വി മുരളീധരനും എം വിൻസൻ്റും ഫാത്തിമ തഹലിയയും രമ്യാഹരിദാസും ഒക്കെ ജയിച്ചിട്ടുണ്ടല്ലോ. അത് മതി.’

ബിനു കവറടി

ബിനുകവറടിയുടെ കുറിപ്പ് വായിക്കാം :

എല്ലാവരും പിണറായിയേയും എൽഡിഎഫിനെയും
വെറുത്തും ഉപദേശിച്ചും കഴിഞ്ഞ സ്ഥിതിക്ക്,
ഇനി എനിക്ക് പറയാൻ ഉള്ളത് പറയാം .
എന്‍റെ ജീവിതത്തിൽ, കേരളത്തിലെ ഏറ്റവും നല്ല റോഡുകളിലൂടെ സഞ്ചരിച്ചത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആണ്. മലയോര ഹൈവെ മുതൽ, തീരദേശ ഹൈവേ വരെ.
ഏറ്റവും നല്ല സ്കൂളുകൾ കണ്ടത് കഴിഞ്ഞ 10 വർഷത്തിൽ ആയിരുന്നു .
ഏറ്റവും നല്ല KSRTC സർവീസ് ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് കഴിഞ്ഞ 5 വർഷമേ ആയിട്ടുള്ളു
ഏറ്റവും നല്ല സർക്കാർ ആശുപത്രികൾ കണ്ടത് കഴിഞ്ഞ വർഷങ്ങളിൽ ആയിരുന്നു.
ജീവിതത്തിൽ ആദ്യമായി അതിഭീകരമായ ക്രൈസിസിൽ അകപ്പെട്ട പ്രളയങ്ങളും കൊറോണയും താണ്ടിയത് ഇതേ സർക്കാരിൻ്റെ ഭരണത്തിൽ ആയിരുന്നു. ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ.
IT / അനുബന്ധ ഫീൽഡിൽ വർക്ക് ചെയ്യുന്ന എനിക്ക്, പവർ കട്ട് ഇല്ലാതെ വർക്ക് ചെയ്യാൻ സാധിച്ചത് ഈ കഴിഞ്ഞ 10 വർഷത്തിൽ തന്നെ ആയിരുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും മണിക്കൂറുകൾ നീണ്ട പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഉള്ളപ്പോൾ തന്നെ.
നമ്മുടെ നാട്ടിലെ വയോജനങ്ങൾക്ക് പെൻഷൻ കുടിശികയില്ലാതെ മുടങ്ങാതെ കിട്ടിയത് ഈ കഴിഞ്ഞ 10 വർഷങ്ങളിൽ ആയിരുന്നു .
ഹമ് .. കൊച്ചി എത്തി എന്ന് പറഞ്ഞു കൊച്ചിയുടെ അവസ്ഥ സിനിമകളിൽ കാണിച്ചിരുന്ന അതെ കൊച്ചിയിൽ മൂക്ക് പൊത്താതെ, പൂക്കൾ നിറഞ്ഞ പാതയോരങ്ങളും, മാലിന്യം ഒഴിഞ്ഞ കൊച്ചിയും കണ്ടത് കഴിഞ്ഞ വർഷങ്ങളിൽ ആയിരുന്നു.
ഓരോ നാട്ടിലേയും ജോലിയില്ലാത്ത സ്ത്രീകളെ ചേർത്ത് ആയിരക്കണക്കിനായ ഒരു സേനയുണ്ടാക്കിയത് അയാളായിരുന്നു. ഹരിതകർമ്മസേന.
ആയിരകണക്കിനായ ചെറുപ്പക്കാർക്ക് സ്വന്തം സ്ഥാപനങ്ങൾ / IT കമ്പനികൾ തുടങ്ങാൻ സാധിച്ചത് ഈ 10 വർഷത്തിൽ ആയിരുന്നു .
ബ്രഹ്മപുരം പോലുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന ദുർഗന്ധം കൊണ്ട് മൂക്കുപൊത്തി കാക്കനാട് ചിറ്റേത്തുകരയിൽ വർക്ക് ചെയ്ത ഒരു കാലം ഉണ്ടായിരുന്നു, ഇന്ന് അവിടെ വർക്ക് ചെയ്യുന്നവർക്ക് അറിയാനോ ഓർമയുണ്ടാവാനോ സാധ്യത ഇല്ലാത്ത കാര്യം… അത് മാറിയതും കഴിഞ്ഞ വർഷങ്ങളിൽ ആയിരുന്നു.
ഗുരുവായൂരമ്പലത്തിനോട് ചേർന്ന മാല്യന്യമല മനോഹരമായ കുട്ടികളുടെ പാർക്കായി മാറിയത് ഈ കാലത്ത് ആയിരുന്നു.
മറ്റു സംസ്ഥാങ്ങളിലെ തരിശു ഭൂമിയ്ക്ക് നടുവിലൂടെ വീതിയുള്ള ദേശീയ പാതയിലൂടെ പോകുമ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു ഇത് കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന്. ജനസാന്ദ്രതകൊണ്ട് ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യമാണ് കഴിഞ്ഞ 10 വർഷം കൊണ്ട് ഏകദേശം പണിത് തീരാറാക്കിയത്.
എല്ലാ ടെലിഫോൺ കമ്പനികളും ഇല്ലാതായി നമ്മുടെ നാട്ടിൽ മോണോപ്പോളി ആയപ്പോൾ സർക്കാർ മുൻകൈയെടുത്ത് കെഫോൺ എന്നൊരു സർവീസ് പ്രൊവൈഡറെ ഉണ്ടാക്കിയെടുത്തത് നമ്മുടെ നാട്ടിൽ മാത്രമാണ്.
നാറിപുഴുത്ത റേഷൻ അരി മാറി ആളുകൾക്ക് കഴിക്കാൻ കൊള്ളാവുന്ന അരിയായി മാറിയത് ഈ കാലത്തിലാണ്.
സ്കൂളുകളിലെ കഞ്ഞി മാറി ഊണായതും രാവിലെയും കുഞ്ഞുങ്ങൾക്ക് പ്രഭാത ഭക്ഷണം കൊടുത്ത് തുടങ്ങിയത് ഈ കാലത്താണ്.
അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കും ബിരിയാണി ഉൾപ്പെടെ ഭക്ഷണം കൊടുത്ത് തുടങ്ങിയത് ഈ കാലത്താണ്. അതും എത്രയോ അങ്കണവാടികൾ A/c ഉൾപ്പെടെ സ്മാർട്ടായി മാറി.
വ്യദ്ധജനങ്ങൾക്ക് ഭക്ഷണമുൾപ്പെടെ പകൽവീടുകൾ ഉണ്ടായത് ഈ കാലത്താണ്.
മിക്ക മേഖലയിലും കേരളം ഇന്ത്യയിൽ ഒന്നാമത് വന്നത് കഴിഞ്ഞ 10 വർഷം കൊണ്ടാണ്. സൊമാലിയയെന്ന് വിളിച്ച പ്രധാനമന്ത്രി തന്നെ നമ്മുടെ നാടിന് എത്രയോ അവാർഡുകൾ സമ്മാനിച്ചത് ഈ കാലത്താണ്.
ചുരുക്കി പറഞ്ഞാൽ, എന്നെ സംബന്ധിച്ചു എന്‍റെ ചുറ്റുപാടും നാടും കെട്ടിപ്പടുത്ത കഴിഞ്ഞ 10 വർഷം.
എനിക്ക് പിണറായി വിജയനെ പണ്ട് ഇഷ്ടമേ അല്ലായിരുന്നു. പ്രത്യേകിച്ചും VS വിഷയമുൾപ്പെടെയുള്ള കാര്യങ്ങളിൽ… പക്ഷേ, എന്‍റെ കൺമുന്നിൽ തന്നെ ഉണ്ടായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് ആവുമായിരുന്നില്ല. അങ്ങനെ, ഞാൻ അറിയാതെ തന്നെ ഞാനങ്ങേരുടെ fan ആയി മാറി.. നടക്കില്ല എന്ന് പറഞ്ഞു എഴുതി തള്ളിയ കാര്യങ്ങൾ വരെ നടത്തി കണ്ടപ്പോൾ പ്രത്യേകിച്ച് നാഷണൽ ഹൈവെ, അങ്ങേർക്ക് പവർ ഉണ്ടെന്ന് ബോധ്യമായി…
എനിക്ക് അങ്ങേരുടെ സ്വഭാവമോ , ധാഷ്ട്യമോ ഒന്നും പ്രശ്നം ആയിരുന്നില്ല , അയാൾ എന്ത് കഴിക്കുന്നു , ചിരിക്കുന്നുണ്ടോ, കരയുന്നുണ്ടോ, കെട്ടിപ്പിടിക്കുന്നുണ്ടോ എന്ന തൊന്നും എന്നെ ബാധിക്കുന്ന വിഷയം ആയിരുന്നില്ല… എന്റെ ചിന്ത മുഴുവൻ എന്റെ ജീവിത സാഹചര്യങ്ങളും മറ്റും ഉയരുന്നുണ്ടോ എന്നതാണ്. നല്ല റോഡ്, നല്ല സ്കൂൾ, നല്ല ആശുപത്രികൾ ഒക്കെയുണ്ടോ എന്നതാണ്.
പക്ഷെ ഞാൻ മനസിലാകുന്നു കേരള ജനതക്ക് ഇത് മാത്രം പോരാ എന്ന് അവർ മറ്റ് പലതും ആഗ്രഹിക്കുന്നു എന്ന്…
യു.ഡി.എഫ് ഇത്ര ഭൂരിപക്ഷത്തിൽ ജയിച്ചു വന്നത് യു.ഡി.എഫിന്‍റെ മേന്മ കൊണ്ടല്ല, മറിച്ച് പിണറായി വിജയനോടുള്ള കേരള ജനതയുടെ വെറുപ്പ് കാരണം ആണെന്ന് ഉത്തമ ധാരണ എനിക്കുണ്ട്.
എന്തായാലും കണ്ടറിയാം ഇനി യുഡിഫ് എന്താണ് ഈ ചെയ്തതിനു മുകളിൽ ചെയ്യാൻ പോകുന്നത് എന്ന്… ഒന്നുറപ്പാണ് എല്ലാരേം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി തന്നെ ആയിരിക്കും യു.ഡി.എഫിനു വരാൻ പോകുന്നത്. നമ്മുടെ സമൂഹത്തിന് വേണ്ടത് അതാണെങ്കിൽ, അതിന് ആരെയും കുറ്റം പറയാനാവില്ല.
ലിൻ്റോയും ശിവൻകുട്ടിയും ഗണേശ് കുമാറും ശൈലജയുമെല്ലാം തോറ്റിട്ട് പകരം സന്ദീപ് വാര്യരും പിഷാരടിയും ചാമക്കാലയും ബൽറാമും കുഴൽനാടനും വി മുരളീധരനും എം വിൻസൻ്റും ഫാത്തിമ തഹലിയയും രമ്യാഹരിദാസും ഒക്കെ ജയിച്ചിട്ടുണ്ടല്ലോ. അത് മതി.

TagsLDF GovernmentPinarayi Vijayan
Previous Article

പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് ...

Next Article

‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

Related articles More from author

  • GeneralHeadlines

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

    June 12, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ
  • ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്
  • ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം
  • ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും
  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Timeline

  • June 27, 2026

    ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

  • June 27, 2026

    ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

  • June 27, 2026

    ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

  • June 27, 2026

    ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും

  • June 27, 2026

    പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions