Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

  • ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

GeneralHeadlines
Home›General›2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

By Admin
April 25, 2026
36
0

ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ

തിരുവനന്തപുരം:കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യുമറേഷൻ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.

ഡിജിറ്റൽ സെൻസസിൻ്റെ ഭാഗമായി എന്യുമറേറ്റർ മൊബൈൽ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെൻസസ് മാനേജ്മെന്‍റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (CMMS), ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാർവിങ് (HLBC) എന്നീ വെബ് പോർട്ടലുകൾ, എച്ച്എൽഒ ആപ്പ്, സെൽഫ് എന്യുമറേഷൻ പോർട്ടൽ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുക.

പൊതുഭരണ വകുപ്പ് സെൻസസിൻ്റെ സംസ്ഥാനത്തെ നോഡൽ വകുപ്പായും വകുപ്പ് സെക്രട്ടറി സംസ്ഥാന നോഡൽ ഓഫീസറായും, ജില്ലാ കളക്ടർമാർ അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായും പ്രവർത്തിക്കും.

ഇതിനോടനുബന്ധിച്ച് ഏപ്രിൽ 18ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരുടെ സംസ്ഥാനതല കോൺഫറൻസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൻ്റെ അധ്യക്ഷതയിൽ നടന്നു. പ്ലാനിങ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ഡി ഐ ജി എസ്. അജിത ബീഗം, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫീസറുമായ കെ. ബിജു എന്നിവർ പങ്കെടുത്തു. സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസർ ഓഫീസറുമായ ഡോ. മിത്ര ടി 2027 സെൻസസിൻ്റെ പ്രവർത്തനരേഖ അവതരിപ്പിച്ചു. തുടർന്ന് സെൻസസിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും സംഘടിപ്പിച്ചു.

ജില്ലാ/മുൻസിപ്പൽ കോർപ്പറേഷൻ, ചാർജ് ലെവൽ ഓഫീസർമാർ എന്നിവർക്ക് സെൻസസിന്റെ ഡിജിറ്റൽ പ്രവർത്തന രീതികളും ചുമതലകളും വിശദീകരിക്കുന്ന ജില്ലാതല പരിശീലനങ്ങൾ ഏപ്രിൽ 20 മുതൽ ജില്ലാ കളക്ടറേറ്റുകളിൽ ആരംഭിച്ചിട്ടുണ്ട്.

TagsCensus
Previous Article

പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ ...

Related articles More from author

  • HeadlinesMovies

    സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

    March 18, 2026
    By Admin
  • HeadlinesHealth

    വേനല്‍ കടുക്കുന്നു, പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ

    March 16, 2026
    By Admin
  • GeneralHeadlines

    ‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് തോമസ് ഐസക്

    April 13, 2026
    By Admin
  • HeadlinesHealth

    ചികിത്സ നിഷേധിക്കരുത്, നിരക്കുകൾ പ്രദർശിപ്പിക്കണം:ഹൈക്കോടതി

    November 26, 2025
    By Admin
  • Headlines

    ഒ ഇ സി സ്കോളർഷിപ്പിനായി 200 കോടി അനുവദിച്ചു

    November 7, 2025
    By Admin
  • GeneralHeadlines

    മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി;കാന്തപുരത്തിലൂടെ മുസ്ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുകയറാൻ എൽഡിഎഫ്

    March 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ
  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ
  • ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ
  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ
  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Timeline

  • April 25, 2026

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • April 25, 2026

    പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

  • April 25, 2026

    ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

  • April 24, 2026

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • April 24, 2026

    3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions