Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlines
Home›General›‘രണ്ടാം ദിവസവും തിരുവനന്തപുരം സെൻട്രലിൽ എസ്‌കലെറ്റർ പിന്നോട്ടോടി,എന്നിട്ടും അപകടം റെയിൽവേ നിസ്സാരവൽക്കരിക്കുന്നു ‘

‘രണ്ടാം ദിവസവും തിരുവനന്തപുരം സെൻട്രലിൽ എസ്‌കലെറ്റർ പിന്നോട്ടോടി,എന്നിട്ടും അപകടം റെയിൽവേ നിസ്സാരവൽക്കരിക്കുന്നു ‘

By Admin
May 8, 2026
103
0

‘എസ്‌ക്കലെറ്റർ അപകടം റെയിൽവേ അശ്രദ്ധയുടെ ഭാഗമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്’

തിരുവനന്തപുരം:തിരുവനന്തപുരം സെൻട്രലിൽ നടന്ന എസ്‌ക്കലെറ്റർ അപകടം അശ്രദ്ധയുടെ ഭാഗമാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. സംഭവം ആദ്യത്തേത് അല്ലെന്നും ചൊവ്വാഴ്ച യും ഇതേ അനുഭവം ഉണ്ടായപ്പോൾ പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്ന റെയിൽവേ പോലീസ് എയ്ഡ് പോസ്റ്റിൽ യാത്രക്കാർ പരാതി പറഞ്ഞതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് പറഞ്ഞു. എസ്കെലെറ്റർ പിന്നോട്ട് വന്നതിനെക്കുറിച്ച് അറിയിച്ചപ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കാം എന്നതായിരുന്നു യാത്രക്കാർക്ക് അന്നു ലഭിച്ച മറുപടി.

എസ്കേലേറ്റർ വളരെ വേഗത്തിൽ രണ്ടാം ദിവസവും വീണ്ടും പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു. മുകളിൽ നിന്ന് യാത്രക്കാർ തെറിച്ച് വീണിട്ടും റെയിൽവേ സംഭവത്തെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയാണ്. മുടിയൊ, വസ്ത്രമോ യന്ത്രഗോവേണിയിൽ കുടുങ്ങിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നേനെ. ദുരന്തമുഖത്ത് നിന്നും റെയിൽവേ കയ്യോയൊഴിയുന്നത് ഇതാദ്യമല്ല, തൃശൂർ പാർക്കിംഗിൽ പണമടച്ച് പാർക്ക് ചെയ്ത വാഹനങ്ങൾ കത്തി നശിച്ചിട്ടും നടപടികൾ സ്വീകരിക്കാതെ റെയിൽവേ ഒഴിഞ്ഞു മാറുകയാണ് ചെയ്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാ തെയാണ് പല സ്റ്റേഷനിലും അറ്റകുറ്റപണികൾ നടത്തുന്നത്. കൊല്ലത്ത് പണിക്കിടെ ഷീറ്റ് വീണ് അപകടം സംഭവിച്ചത് മാസങ്ങൾക്ക് മുമ്പാണ്. കാരാരുകാരുടെ പേരിൽ യാതൊരു നിയന്ത്രണവും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പ്ലാറ്റ് ഫോമിൽ പലയിടത്തും കുഴികളെടുക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കാനോ, സംരക്ഷണഭിത്തി തീർക്കാനോ വേണ്ട നിർദേശം നൽകുന്നില്ല. യാത്രക്കാർ സ്വന്തം സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്തമായി കാണേണ്ട സാഹചര്യമാണ്. ചെറിയ അപകടങ്ങൾ പലതും പുറത്തറിയാതെ പോകുമ്പോൾ റെയിൽവേ വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്. അപകടങ്ങൾ ഉണ്ടായ ശേഷം നടപടികൾക്കു കാത്തിരിക്കാതെ യാത്രക്കാരുടെ സുരക്ഷക്ക് മുൻകരുതൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ലിയോൺസ് ആവശ്യപ്പെട്ടു.

 

TagsThiiruvananthapuram Central Railway Station
Previous Article

പുതിയ റെയിൽവേ റിസർവേഷൻ സംവിധാനം ആഗസ്റ്റ് മുതൽ

Next Article

അപർണ്ണാ ബാലമുരളി,അത്മീയ നായികമാരായ ചിത്രത്തിലൂടെ ബബിൽ ഖാൻ മലയാളത്തിൽ

Related articles More from author

  • GeneralHeadlines

    ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക

    February 26, 2026
    By Admin
  • CareerHeadlines

    ബിടെക്കുകാർക്ക് സർക്കാർ വകുപ്പുകളിൽ ഇൻ്റെൺഷിപ്പ് ഒഴിവുകൾ

    January 3, 2026
    By Admin
  • GeneralHeadlinesMovies

    ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ

    August 12, 2026
    By Admin
  • HeadlinesHealth

    പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്‍റി സ്‌നേക്ക് വെനം ലഭ്യം

    April 29, 2026
    By Admin
  • HeadlinesTechnology

    ‘ഓപ്പറേഷൻ സാഗർ ബന്ധു’: ശ്രീലങ്കയിൽനിന്ന് ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി

    December 10, 2025
    By Admin
  • CareerGeneralHeadlines

    റോസ്ഗർ മേള :23 ന് കൈമാറുന്നത് 51,000 ത്തിലധികം നിയമനോത്തരവുകൾ

    May 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions