Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

  • ‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്

  • ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

  • റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

HeadlinesHealth
Home›Headlines›എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

By Admin
May 21, 2026
33
0

ജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന ദ്രുതകർമ്മ സമിതി

തിരുവനന്തപുരം:ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ്മ സമിതി യോഗം ചേർന്നു. ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്. ജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തി.

എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പാലിക്കണം.

യാത്രക്കാർക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കിൽ എയർപോർട്ടിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോര്ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവർക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണ്.

കേരളത്തിലെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും, 2 തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും, സംസ്ഥാന സർക്കാരിൻറെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്.

പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടർ രാഹുൽ കൃഷണ ശർമ, ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത്കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

TagsAbolaMinister K Muralidharan
Previous Article

യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

Related articles More from author

  • HeadlinesMovies

    ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

    May 17, 2026
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രീലോഞ്ച് ഗവേഷക സംഗമം 29ന്

    December 27, 2025
    By Admin
  • GeneralHeadlines

    മൂന്ന് അഭിമാന  നിർമ്മിതികളുടെ സമർപ്പണം ഒരേദിവസം ,മൂന്നും യാഥാർത്ഥ്യമാക്കിയത് ‘ ഊരാളുങ്കൽ’

    March 7, 2026
    By Admin
  • GeneralHeadlines

    കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം

    April 2, 2026
    By Admin
  • GeneralHeadlines

    ആഗോളതാപനവും മഞ്ഞുരുകലും:കടുത്ത നിലനിൽപ്പ് ഭീഷണിയിൽ എംപറർ പെൻഗ്വിനുകൾ

    April 17, 2026
    By Admin
  • GeneralHeadlines

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    May 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ
  • യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്
  • ‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്
  • ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ
  • റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

Timeline

  • May 21, 2026

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • May 21, 2026

    യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

  • May 21, 2026

    ‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്

  • May 21, 2026

    ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

  • May 21, 2026

    റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions