‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

‘നിങ്ങൾ പുകഴ്ത്തുന്ന അലോപ്പതിയുടെ വെൻ്റിലേറ്ററിൽ കിടന്നാണ് ശ്രീ. സലിം കുമാർ മരിച്ചിട്ടുള്ളത്’
കൊച്ചി:സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം എന്നോർമിപ്പിച്ച് കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല അസോസിയേറ്റ് പ്രൊഫസർ കവിതാ രാമൻ.സലിംകുമാറിൻ്റെ മരണത്തെ തുടർന്ന് ആയുർവേദ ചികിത്സയ്ക്കെതിരെ വ്യാപകമായ സൈബർ അതിക്രമം ഒരുവിഭാഗം നടത്തുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ.സലിം കുമാർ ആയൂർവ്വേദ ചികിത്സയേയും നിരവധി മനുഷ്യരെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്കു കൊണ്ടു വരികയും ചെയ്ത നിർമ്മലാനന്ദഗിരി സ്വാമിയെ ആക്ഷേപിച്ച് വീഡിയോ ചെയ്തിരുന്നു. അതുവെച്ച് ആയൂർവ്വേദ എന്താണെന്നു കൂടി അറിയാത്ത മരമണ്ടരും അലോപ്പതി കച്ചവടക്കാരും ആയൂർവ്വേദത്തെ ആക്രമിച്ച് പോസ്റ്റുകൾ വാരി വിതറുന്നതു കണ്ടുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

പ്രൊഫസർ കവിതാ രാമൻ
പ്രൊഫസർ കവിതാ രാമൻ എഴുതിയത് വായിക്കാം:
അഞ്ചു വർഷക്കാലം തുടർച്ചയായ അലോപ്പതി ചികിത്സയിലിരിക്കെയാണ് ശ്രീ ശ്രീനിവാസൻ മരിച്ചത്. അദ്ദേഹം മരിച്ചപ്പോൾ അലോപ്പതിയുടെ പ്രശ്‌നങ്ങളെ കൊണ്ട് ആരും വിലപിച്ചു കണ്ടില്ല. ജൈവകൃഷിയിലൊക്കെ തല്പരനായിരുന്നെങ്കിലും നമ്മുടെ ശ്രീനി ആയൂർവ്വേദ ചികിത്സ എടുത്തിട്ടില്ല. മാത്രമല്ല ആയൂർവ്വേദത്തെ തരംതാഴ്‌ത്തുന്ന രീതിയിൽ ചിലസിനിമകളിൽ നിലപാടുകൾ എടുത്തിട്ടുമുണ്ട്. മോഡേൺ മെഡിസിൻ്റെ ചികിത്സയിലിരിക്കെ അതിനായി പുറപ്പെട്ട വഴിയിലാണ് നമ്മുടെ പ്രിയ ശ്രീനി മരിച്ചത്. എന്തുകൊണ്ട് അലോപ്പതിയ്ക്ക് ശ്രീനിയെ രക്ഷിക്കാനായില്ല.
ശ്രീ. സലിം കുമാർ ആയൂർവ്വേദ ചികിത്സയേയും നിരവധി മനുഷ്യരെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്കു കൊണ്ടു വരികയും ചെയ്ത നിർമ്മലാനന്ദഗിരി സ്വാമിയെ ആക്ഷേപിച്ച് വീഡിയോ ചെയ്തിരുന്നു. അതുവെച്ച് ആയൂർവ്വേദ എന്താണെന്നു കൂടി അറിയാത്ത മരമണ്ടരും അലോപ്പതി കച്ചവടക്കാരും ആയൂർവ്വേദത്തെ ആക്രമിച്ച് പോസ്റ്റുകൾ വാരി വിതറുന്നതു കണ്ടു.
1. നിർമ്മലാനന്ദഗിരി സ്വാമി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം. അതായത് നിങ്ങൾ എല്ലാം പഴിക്കുന്ന ആയൂർവ്വേദം ചെയ്തിട്ടും കുറഞ്ഞത് 11 വർഷത്തിലേറെ ശ്രീ.സലിം കുമാർ ജീവിച്ചിരുന്നു.
2. നിങ്ങൾ പുകഴ്ത്തുന്ന അലോപ്പതിയുടെ വെൻ്റിലേറ്ററിൽ കിടന്നാണ് ശ്രീ. സലിം കുമാർ മരിച്ചിട്ടുള്ളത്.
*എന്തുകൊണ്ടായിരിക്കും ശ്രീ. സലിം കുമാർ നിർമ്മലാനന്ദഗിരി സ്വാമി ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒരാരോപണം ഉന്നയിക്കാതിരുന്നത്?
3. ഇന്നും യൂട്യൂബിൽ ആർക്കും അടിച്ചു നോക്കാവുന്ന അക്ഷര കഷായം / നടയടി എന്നി പേരുകളിലൊക്കെ ചികിത്സാർത്ഥികളോട് ആമുഖമായി പറയുന്ന പ്രഭാഷണങ്ങൾ ലഭ്യമാണ്.
അതിൽ കൃത്യമായി അദ്ദേഹം പറയുന്നുണ്ട്. ചികിത്സയിൽ വൈദ്യൻ ഒരു ഭാഗം മാത്രമേ അകുന്നുള്ളൂ. ആരോഗ്യാർത്ഥി / രോഗി, പഥ്യാഹാരം, ഔഷധം, പരിചാരകൻ ഇവയെല്ലാം ചേർന്നാണ് ചികിത്സ വിജയമോ പരാജയമോ ആക്കുന്നത്. മാത്രമല്ല താൻ മന്ത്രവാദമല്ല ചികിത്സയാണ് ചെയ്യുന്നതെന്നും പറയുന്നുണ്ട്.
4. അദ്ദേഹത്തിൻ്റെ അടുത്ത് ചീട്ടെഴുതാൻ കുറച്ചൊക്കെ ഞാനും ഇരുന്നിട്ടുണ്ട്. ഒരു രോഗിയോടും ഒരിക്കലും ഇത്ര ദിവസം കൊണ്ടു ചികിത്സിച്ചു ഭേദമാക്കും എന്നൊന്നും അദ്ദേഹം പറയുമായിരുന്നില്ല.
5. ലിവർ സിറോസിസും നിരവധിമാരക രോഗങ്ങളും അദ്ദേഹത്തിൻ്റെ അടുത്ത നിന്നും ചികിത്സിച്ചു ഭേദമായവർ അസംഖ്യം ഉണ്ട് താനും.
6. ശ്രീ . സലിം കുമാർ അമൃത ഹോസ്പ്പിറ്റലിൽ സൗജന്യമായ അലോപ്പതി ചികിത്സ തേടിയതിൻ്റെ ഭാഗമായി ആയൂർവ്വേദത്തെ അപഹസിച്ച് ഇറക്കിയ വീഡിയോ കണ്ടപ്പോൾ ഞാനതിനെ കണ്ടത് പുതിയ തരം പരസ്യമായിട്ടാണ്.
കാരണം പണം കടമെടുത്ത് ഭരണാധികാരികൾ പോലും അധികാരം പിടിക്കാൻ പരസ്യം ചെയ്യുന്ന വർത്തമാനകാലത്ത് ഏതൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കും അവരുടെ കച്ചവടം മുന്നോട്ടു കൊണ്ടു പോകുവാൻ സ്‌ക്രിപ്റ്റഡായ പല മാതൃകയിലുള പരസ്യങ്ങളും വേണ്ടി വരുന്നത് സ്വഭാവികമാണ്.
അതൊന്നും മനസ്സിലാക്കാത്ത ഒരു ജനതയെ പാടെ വഞ്ചിക്കുവാൻ ബഹുമാന്യ സലിംകുമാർ മരിച്ച ഇക്കാലയളവിൽ അലോപ്പതിക്കാരും ശാസ്ത്രീയ ടെമ്പർ ക്കാരും പുരോഗമനവാദികളും നടത്തുന്ന ഉത്സാഹം കാണുമ്പോൾ
ശാന്തം! പാപം എന്നേ പറയാനാവൂ.
ഒറ്റക്കണ്ണൻ പക്കിമാർ നടത്തുന്ന ഈ കൂട്ടുകച്ചവടത്തിൽ
തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ
കുറച്ചു വീണ്ടു വിചാരവും ആകാം.
NB: ഒരു കാര്യം പോസിറ്റിൽ പറയാൻ മറന്നു. സ്വാമിജി കൊടുത്ത മരുന്നുകുറിപ്പടികൾ കുറെയെല്ലാം ഒറ്റപ്പാലം കരുണാ ഫൗണ്ടേഷൻ ആർക്കൈവ് ചെയ്തിട്ടുണ്ട് . അതിൽ സ്വാമിജിയുടെ ലിവർ സിറോസിസ് പ്രിസ്‌ക്രിപ്ഷൻ എടുത്താൽ തന്നെ സലിം കുമാർ പറയുന്നത് തെറ്റാണെന്ന് വ്യക്തമാകും.
ലിവർ സിറോസിന് നിലംപരണ്ട ഏകൗഷധം എന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ ക്ലാസ്സിക്കൽ റെമഡിയും യോഗൗ ഷധങ്ങളും തീവ്രമായ പഥ്യവും എല്ലാം അതിലുൾപ്പെടുന്നു.
ഞാനിപ്പോൾ എൻ്റെ കൈവശമുള്ളവ ചിലത് മറിച്ചപ്പോൾ തന്നെ ശ്രീ സലികുമാറിൻ്റെ ആരോപണം അടിസ്ഥാനരഹിതം എന്നു വ്യക്തമായി.






