Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlines
Home›General›ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

By Admin
June 13, 2026
250
0

ദൈവദശകത്തിലെ മൂന്ന് പദ്യങ്ങൾ സംസ്ഥാന പ്രാർഥനാ ഗീതമായി പ്രഖ്യാപിക്കണമെന്നും ശിവഗിരി മഠം

തിരുവനന്തപുരം:വാർഷിക ശിവഗിരി തീർഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് ആറേക്കർ ഭൂമി ലഭ്യമാക്കണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. അധികാരമേറ്റ ശേഷം ആദ്യ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി ശിവഗിരിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിലാണ് മഠം ഈ ആവശ്യം ഉൾപ്പെടെയുള്ള വിവിധ നിർദേശങ്ങൾ സമർപ്പിച്ചത്. ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ച് നടപടികൾ സ്വീകൾകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ ഉൾപ്പെടെയുള്ള സന്യാസിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് സമാധി മന്ദിരത്തിലെത്തി പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു.
മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, എല്ലാവരും സഹോദരങ്ങളായി ജീവിക്കുന്ന കേരളമെന്ന ശ്രീനാരായണ ഗുരുദേവന്‍റെ ദർശനത്തോട് പ്രതിബദ്ധത പുലർത്തുന്നതാണ് സംസ്ഥാന സർക്കാരെന്ന് പറഞ്ഞു.
“ശ്രീനാരായണ ഗുരുദേവന്‍റെ സാന്നിധ്യത്താലും സ്പർശത്താലും പുണ്യമായ ശിവഗിരി കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ശിവഗിരിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള തീർഥാടന കേന്ദ്രമായി ഉയർത്തുന്നതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും,” അദ്ദേഹം പറഞ്ഞു.
വാർഷിക തീർഥാടന വേളയിൽ ഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള അധിക സ്ഥലം കണ്ടെത്തുക എന്നതാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ച പ്രധാന ആവശ്യമെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
“ഉപയോഗശൂന്യമായി കിടക്കുന്ന ശിവഗിരി തുരങ്കത്തിന്‍റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്ത് മൂടി ആറേക്കർ സ്ഥലം വീണ്ടെടുക്കണം. തീർഥാടന കാലത്ത് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സംവിധാനങ്ങളും ഒരുക്കാൻ ഈ സ്ഥലം ഉപയോഗിക്കാനാകും,” അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി പ്രതിവർഷം ശിവഗിരിയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് വലിയ ആശ്വാസമാകുമെന്നും സർക്കാരിന് ഗണ്യമായ വരുമാനസാധ്യതയും സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവദശകത്തിലെ മൂന്ന് പദ്യങ്ങൾ സംസ്ഥാന പ്രാർഥനാ ഗീതമായി പ്രഖ്യാപിക്കുക, ശിവഗിരി മഠത്തിന്‍റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണ സഭയെ സംസ്ഥാന സർക്കാരിൻ്റെ മദ്യവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുക തുടങ്ങിയ ആവശ്യങ്ങളും മഠം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. മഠം മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

TagsSivagiri MuttV D Satheesan
Previous Article

56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും ...

Next Article

സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ ...

Related articles More from author

  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin
  • HeadlinesPolitics

    ‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും  ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ

    January 6, 2026
    By Admin
  • GeneralHeadlines

    ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

    June 27, 2026
    By Admin
  • HeadlinesPolitics

    ‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്

    April 1, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

    August 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions