Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

GeneralHeadlines
Home›General›കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

By Admin
June 17, 2026
33
0

ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകൾ പ്രിയദർശിനി സൗജന്യ ടിക്കറ്റിലേക്ക് മാറിയിട്ടുണ്ടെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗതാഗത മന്ത്രി സി.പി. ജോൺ .
പദ്ധതി പ്രകാരം സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനുള്ള ടിക്കറ്റ് തുക സർക്കാർ കെഎസ്ആർടിസിക്ക് റീഇംബഴ്സ് ചെയ്യും. ജൂൺ 8, 15, 16 തീയതികളിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പദ്ധതിയുടെ സ്വാധീനം ദിനംപ്രതി വർധിക്കുന്നതായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം ജൂൺ 8-ന് 7.25 ലക്ഷമായിരുന്നത് ജൂൺ 15-ന് 9.63 ലക്ഷമായും ജൂൺ 16-ന് 11.84 ലക്ഷമായും ഉയർന്നു. ജൂൺ 16-ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. അതായത് ഓരോ മൂന്ന് യാത്രക്കാരിൽ ഏകദേശം രണ്ട് പേരും സ്ത്രീകളായിരുന്നു. ജൂൺ 15-നുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ 16-ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്തതായും ഇത് 23 ശതമാനം വർധനയാണെന്നും മന്ത്രി വ്യക്തമാക്കി.


പദ്ധതിയെക്കുറിച്ചുള്ള അവബോധം വ്യാപകമായതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകൾ പ്രിയദർശിനി സൗജന്യ ടിക്കറ്റിലേക്ക് മാറിയിട്ടുണ്ട്. ജൂൺ 16-ന് മാത്രം 11.80 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്തു.
ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ജൂൺ 8-ലെ 14.40 ലക്ഷത്തിൽ നിന്ന് ജൂൺ 16-ന് ഇത് 18.56 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ അതേ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനം വർധനയുണ്ടായി. എല്ലാ ക്ലാസുകളും ഉൾപ്പെടെ കെഎസ്ആർടിസിയുടെ മൊത്തം യാത്രക്കാരുടെ എണ്ണം ജൂൺ 16-ന് 25.53 ലക്ഷമായിരുന്നു. ഇത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 25.8 ശതമാനം വർധനയാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഈ വർധന പ്രധാനമായും സ്ത്രീ യാത്രക്കാരുടെ വർധനയിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.
2026 ജൂൺ 16-ലെ കണക്കുകൾ പ്രകാരം ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാർ 18,55,897 ആയിരുന്നു. ഇതിൽ 11,80,417 പേർ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്ത സ്ത്രീകളാണ്. ഓർഡിനറി സർവീസുകളിലെ സ്ത്രീകളുടെ വിഹിതം 64 ശതമാനമായിരുന്നു. എല്ലാ ക്ലാസുകളും ചേർത്ത് കണക്കാക്കുമ്പോൾ ആകെ യാത്രക്കാർ 25,53,435 ഉം സ്ത്രീ യാത്രക്കാർ 12,03,602 ഉം ആയിരുന്നു. ഇതിൽ സ്ത്രീകളുടെ വിഹിതം 47 ശതമാനമാണ്.
ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കി എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. പ്രിയദർശിനി പദ്ധതി ദിനംപ്രതി കൂടുതൽ സ്വീകാര്യത നേടുകയാണെന്നും കൂടുതൽ സ്ത്രീകളും മൊത്തത്തിൽ കൂടുതൽ യാത്രക്കാരും കെഎസ്ആർടിസി ബസുകൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നുണ്ടെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു.
ഗതാഗത സെക്രട്ടറി ടി വി അനുപമ, കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TagsC P JohnKSRTC
Previous Article

മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ...

Next Article

ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി ...

Related articles More from author

  • General

    പുക  പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി

    October 30, 2025
    By Admin
  • BusinessGeneralHeadlines

    കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

    November 3, 2025
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • BusinessTravel

    ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ

    November 17, 2025
    By Admin
  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • GeneralHeadlines

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

    June 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’
  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല
  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല
  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം
  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Timeline

  • June 17, 2026

    ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • June 17, 2026

    രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • June 17, 2026

    ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • June 17, 2026

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • June 17, 2026

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions