Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’

  • ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

  • ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്

  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

  • പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

GeneralHeadlinesHealth
Home›General›നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു; സമ്പർക്ക പട്ടികയിലെ രണ്ടുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു; സമ്പർക്ക പട്ടികയിലെ രണ്ടുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

By Admin
June 18, 2026
221
0

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു

കോഴിക്കോട് : നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെ കൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. 4 പേർ നിരീക്ഷണത്തിൽ തുടരുന്നു.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ഒരു ബന്ധുവിന്‍റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.

രോഗ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിൽ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന റിസ്‌ക് ഉയർന്ന ഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും നിലവിൽ ക്വാറൻ്റൈനിൽ ആണ്.

നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം തുടങ്ങിയവയും സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽ നിന്ന് ശേഖരിച്ച കാഷ്ടം എന്നിവയുടെയും സാമ്പിളുകൾ ഭോപ്പാലിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്’ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം ഇന്ന് മെഡിക്കൽ കോളേജിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 75 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ സമ്പർക്കപ്പട്ടികയിലെ 95 പേരെ ഇന്ന് കൺട്രോൾ റൂമിൽ നിന്ന് വിളിച്ചു.

സംശയ നിവാരണത്തിന്‍റെ ഭാഗമായി ജനങ്ങളിൽ നിന്നുള്ള ഒരു കോൾ ആണ് ഇന്ന് കൺട്രോൾ റൂമിലേക്ക് എത്തിയത്. ഇതുവരെ ഇത്തരത്തിലുള്ള 87 കോളുകൾ കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ട്. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി സമ്പർക്ക പട്ടികയിൽ ഉള്ള 5 പേരെ ഇന്ന് വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇത്തരത്തിൽ 108 കോളുകളാണ് വിളിച്ചത്.

 

 

TagsNIPA
Previous Article

ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും,മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം ...

Next Article

‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ അവതരിപ്പിച്ച് ഇന്‍ഡിഗോ

Related articles More from author

  • HeadlinesHealth

    ‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

    June 20, 2026
    By Admin
  • GeneralHeadlines

    മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം

    April 29, 2026
    By Admin
  • HeadlinesMovies

    ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും

    April 5, 2026
    By Admin
  • CareerHealth

    202 ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭായോഗം

    November 5, 2025
    By Admin
  • HeadlinesMovies

    പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു

    June 14, 2026
    By Admin
  • BusinessGeneralHeadlines

    എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61

    May 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’
  • ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’
  • ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്
  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല
  • പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

Timeline

  • August 5, 2026

    ‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’

  • August 5, 2026

    ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

  • August 5, 2026

    ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്

  • August 5, 2026

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

  • August 5, 2026

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions