Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

  • റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

  • പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

  • ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

  • രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

GeneralHeadlines
Home›General›കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

By Admin
August 3, 2026
75
0

‘873 കിലോമീറ്റർ ദൈർഘ്യം വരുന്ന വിവിധ റെയിൽവേ ലൈനുകളുടെ വികസനവും സർവേ നടപടികളും വേഗത്തിലാക്കും’

ന്യൂഡൽഹി:കേരളം കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിനൊപ്പം ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയും നിലവിൽ പരിഗണനയിലില്ലെന്ന് സഭയിൽ സ്ഥിരീകരിച്ചു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിർന്ന റെയിൽവേ വിദഗ്ധൻ ഡോ. ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽവേ കോറിഡോർ സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് വിലയിരുത്താൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
എന്നാൽ, സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി, നിലവിലെ രൂപത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിൽവർ ലൈനിൽ നിന്നും അതിവേഗ റെയിൽ പദ്ധതികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തിൽ കേരളത്തിലെ വടക്ക്-തെക്ക് റെയിൽ ഗതാഗതം കൂടുതൽ ശക്തമാക്കാൻ പുതിയ പദ്ധതിയനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 873 കിലോമീറ്റർ ദൈർഘ്യം വരുന്ന വിവിധ റെയിൽവേ ലൈനുകളുടെ വികസനവും സർവേ നടപടികളും വേഗത്തിലാക്കും.മൂന്നാം പാത, നാലാം പാത സർവേകൾ വേഗത്തിലാക്കും.കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനും യാത്രക്കാരുടെ യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നൽകും.
വർഷങ്ങളായി തരിശുകിടക്കുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. ഇതിനായി മുൻപ് ഏറ്റെടുത്ത ഭൂമി മറ്റ് റെയിൽവേ വികസന പ്രവർത്തനങ്ങൾക്കോ പദ്ധതികൾക്കോ ആയി വിനിയോഗിക്കാനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.

TagsRail ProjectsSilver Line
Previous Article

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

Next Article

‘പാറ്റ’കളുടെ നിസ്സഹായ ജന്‍മങ്ങളേ, നമോവാകം…!

Related articles More from author

  • GeneralHeadlines

    സിൽവർ ലൈൻ പദ്ധതി മന്ത്രിസഭാ യോഗം റദ്ദാക്കി,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

    May 20, 2026
    By Admin
  • GeneralHeadlines

    അഞ്ചാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു,11 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

    March 4, 2026
    By Admin
  • GeneralHeadlines

    ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

    January 6, 2026
    By Admin
  • GeneralHeadlines

    മത്സ്യത്തൊഴിലാളികൾ 13വരെ കടലിൽ പോകരുത്,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 10ന് വൈകുന്നേരം 05.30 വരെ നാല് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണ സാധ്യത

    August 9, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ

    December 11, 2025
    By Admin
  • CareerHeadlines

    മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്,  അപേക്ഷ ക്ഷണിച്ചു

    January 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം
  • റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ
  • പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”
  • ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ
  • രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

Timeline

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

  • September 19, 2026

    റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ

  • September 19, 2026

    പോലീസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനി “അഭിനന്ദന ദിനം”

  • September 19, 2026

    ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

  • September 19, 2026

    രജനികാന്ത് നായകനാകുന്ന ‘ജയിലർ 2’കേരളം, കർണാടക, നോർത്ത് ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഗോകുലം മൂവീസിന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions