Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Politics
Home›Politics›തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വെല്ലുവിളി:മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വെല്ലുവിളി:മുഖ്യമന്ത്രി

By Admin
October 29, 2025
166
0


തിരുവനന്തപുരം:കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക
പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള
വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ
പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താന്‍ തെരഞ്ഞെടുപ്പ്
കമ്മീഷന്‍ തയ്യറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍
റജിസ്ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ്
വോട്ടര്‍പട്ടിക പുതുക്കേണ്ടത്.കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍
നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന
തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ് ഐ ആര്‍ പ്രക്രിയ ഉടനടി
നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ
നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും”
എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും
പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം
പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326
പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ
പൂര്‍ണമായ ലംഘനമാണ് ബീഹാറില്‍ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക്
വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എസ് ഐ ആര്‍ പ്രക്രിയ. പൗരന്‍റെ മൗലിക
അവകാശമായ സമ്മതിദാനം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച്
എടുത്തുമാറ്റാന്‍ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ
വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ് ഐ ആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത്
എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണിവിടെ. തങ്ങള്‍ക്ക് അനുയോജ്യമായ
രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര
ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും
നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണെന്ന്
മുഖ്യമന്ത്രി പറഞ്ഞു.
ബീഹാര്‍ എസ് ഐ ആറിന്‍റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ
പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി
വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല
തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ പ്രത്യേക
തീവ്ര പുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി
അട്ടിമറിക്കാനാണെന്നു വ്യക്തമാണ്.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ
തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമ്മീഷന്‍ പിന്തിരിയണം.
കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍
പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടാ.എസ് ഐ ആറിനെതിരെ നിയമസഭയില്‍
യോജിച്ചു പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാം ഘട്ട എസ് ഐ ആര്‍
പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും
യോജിച്ച് പ്രതികരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Previous Article

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട:വി.ഡി സതീശൻ

Next Article

അമ്മയെ ഓര്‍ത്ത് നിറഞ്ഞൊഴകുന്ന കണ്ണുകളോടെ രമേശ് ചെന്നിത്തല

Related articles More from author

  • Politics

    കെപിസിസിക്ക് പുതിയതായി  17 അംഗ കോര്‍ കമ്മിറ്റി

    October 31, 2025
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin
  • HeadlinesPolitics

    നാലാം ദിവസം പിണറായിയുടെ പ്രസ്താവന:’ഈ ജനവിധി അവസാനമല്ല, കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും’

    May 7, 2026
    By Admin
  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • HeadlinesPolitics

    ‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്

    April 6, 2026
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions