Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

General
Home›General›എസ്എസ്.എൽ. സി. പരീക്ഷകൾ മാർച്ച് 5 മുതൽ,30ന് തീരും

എസ്എസ്.എൽ. സി. പരീക്ഷകൾ മാർച്ച് 5 മുതൽ,30ന് തീരും

By Admin
October 30, 2025
227
0

തിരുവനന്തപുരം:എസ്.എസ്.എൽ.സി. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് 30ന്
അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. ഐ.ടി.മോഡൽ പരീക്ഷ ജനുവരി 12മുതൽ 22
വരെ നടക്കും.എസ്.എസ്.എൽ.സി ഐ.ടി. പരീക്ഷ ഫെബ്രുവരി 2ന് ആരംഭിച്ചു 13ന്
അവസാനിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ
നടക്കും.
എസ്.എസ്.എൽ.സി. പരീക്ഷക്ക് അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ
ഒടുക്കേണ്ട തീയതി 2025 നവംബർ 12 മുതൽ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ
സ്വീകരിക്കുന്ന തീയതി നവംബർ 21 മുതൽ 26 വരെ. മൂല്യനിർണയം 2026 ഏപ്രിൽ 7
മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി മെയ് 8 .
ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും
ഉൾപ്പെടെ ആകെ മൂവായിരത്തോളം കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി
സജ്ജമാക്കുന്നത്. 4,25,000 കുട്ടികളാണ് മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷ
എഴുതുന്നത്.
ഹയർ സെക്കന്‍ററി/വൊക്കേഷണൽ ഹയർ സെക്കന്‍ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ:
ഹയർ സെക്കന്‍ററി/വൊക്കേഷണൽ ഹയർ സെക്കന്‍ററി ഒന്നാം വർഷ പൊതു പരീക്ഷകൾ
2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 28 വരെ നടക്കും.
ഒന്നാം വർഷ പൊതുപരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 നും രണ്ടാം വർഷ പൊതു
പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9.15 ന്
തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും.
മാർച്ച് 27നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ
സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ്
ക്രമീകരിച്ചിട്ടുള്ളത്.സ്‌കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന്
രജിസ്റ്റർ ചെയ്ത 125 വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട്
സെഷനിലും പരീക്ഷ വരുകയുള്ളൂ.രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക
പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കന്‍ററി ഒന്നും രണ്ടും വർഷ
പൊതുപരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16
മുതൽ 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഫൈനില്ലാതെ ഫീസ് ഒടുക്കേണ്ട അവസാന തീയതി 2025 നവംബർ 7 ആണ്. ഫൈനോടെ ഫീസ്
ഒടുക്കേണ്ട അവസാന തീയതി നവംബർ 13. സൂപ്പർ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന
തീയതി നവംബർ 25 ആണ്.
ഹയർ സെക്കന്‍ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം
വിദ്യാർത്ഥികൾ എഴുതുമെന്ന് കരുതുന്നു. 2026ലെ ഒന്നും രണ്ടും വർഷ ഹയർ
സെക്കന്‍ററി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും
ചേർത്ത് രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. മൂല്യനിർണ്ണയം
2026 ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 22 ഓടുകൂടി ഫലപ്രഖ്യാപനം നടത്താൻ
കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
വൊക്കേഷണൽ ഹയർ സെക്കന്‍ററി ഒന്നാം വർഷം റെഗുലർ വിഭാഗത്തിൽ 26,822
വിദ്യാർത്ഥികളും രണ്ടാം വർഷം 26,826 വിദ്യാർത്ഥികളും പരീക്ഷ എഴുതും.
രണ്ടാം വർഷ സ്‌കിൽ ഇവാലുവേഷൻ 2026 ജനുവരിയിൽ പൂർത്തിയാക്കും. ഒന്നാം വർഷ
സ്‌കിൽ ഇവാലുവേഷൻ ജനുവരി അവസാനവാരം ആരംഭിക്കും.
പരീക്ഷ സംബന്ധിച്ച വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറക്കും. വിശദമായ
ടൈംടേബിൾ അതോടൊപ്പം ഉൾപ്പെടുത്തും. എസ്.എസ്.എൽ.സി, ഹയർ സെക്കന്‍ററി
ഒന്നും രണ്ടും വർഷ പരീക്ഷകൾ, ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ
എന്നിവയോടൊപ്പം ഒന്നു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിലെ വാർഷിക പരീക്ഷയും
നടത്തേണ്ടതുണ്ട്.എച്ച്.എസ് അറ്റാച്ച്ഡ് എൽ.പി വിഭാഗം പരീക്ഷകൾ 2026
മാർച്ച് 12 മുതൽ 26 വരെയും എച്ച്.എസ് അറ്റാച്ച്ഡ് യു.പി/ ഹൈസ്‌കൂൾ വിഭാഗം
പരീക്ഷകൾ 2026 മാർച്ച് 6 മുതൽ 27 വരെയുമാണ്.
ഹൈസ്‌കൂളിൻ്റെ ഭാഗമല്ലാതെ ഒറ്റപ്പെട്ട് നിൽക്കുന്ന എൽ.പി., യു.പി
ക്ലാസ്സുകളുടെ പരീക്ഷകൾ പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കി മാർച്ച് 18
മുതൽ നടത്തും. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ എസ്.എസ്.എൽ.സി, ഹയർ
സെക്കന്‍ററി കുട്ടികൾക്ക് സ്‌ക്രൈബായി പരീക്ഷകൾ എഴുതാൻ പോകാറുണ്ട്.
ആയതിനാൽ എസ്.എസ്.എൽ.സി, ഹയർ സെക്കന്‍ററി പരീക്ഷകൾ നടക്കുന്ന ദിവസം
പരമാവധി ഒഴിവാക്കിയാണ് 1 മുതൽ 9 വരെ ക്ലാസ്സുകളിലെ പരീക്ഷകൾ നടത്തുന്നത്.
എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ: ഈ വർഷം മുതൽ എൽഎസ്എസ്, യുഎസ്എസ്
സർട്ടിഫിക്കറ്റുകൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന ഡൗൺലോഡ് ചെയ്യത്തക്ക
വിധം ക്രമീകരിക്കും. സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം ഇതിലൂടെ
ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Previous Article

അപേക്ഷിച്ചാലുടൻ പെർമിറ്റ് :കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതികളും, ഇളവുകളും ...

Next Article

ചെറുക്കനും പെണ്ണും 31 ന്

Related articles More from author

  • GeneralHeadlinesLiterature

    തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

    June 11, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആരാണ് വിമർശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമർശനം’:എം.ബി രാജേഷ്

    August 4, 2026
    By Admin
  • GeneralHeadlinesPolitics

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

    June 28, 2026
    By Admin
  • GeneralHeadlines

    തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ

    June 19, 2026
    By Admin
  • GeneralHeadlines

    ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്

    March 22, 2026
    By Admin
  • GeneralHeadlines

    മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ

    June 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions