Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Headlines
Home›Headlines›കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

By Admin
November 18, 2025
259
0

തിരുവനന്തപുരം:കേരളം അടിമുടി മാറുകയാണെന്ന് ഐക്യരാഷ്‌ട്ര പരിസ്ഥിതി പ്രോഗ്രാമിലെ (യുഎൻഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി .
‘അത് നമുക്ക് പല തരത്തിലും കാണാം.നീതിആയോഗും മറ്റുള്ളവരും നടത്തുന്ന പഠനങ്ങളിലൂടെ അതിൽ കേരളത്തിന് ലഭിക്കുന്ന റാങ്കിങ്ങുകളിലൂടെ കാണാം .നമുക്ക് ചുറ്റും ഉള്ള ആശുപത്രികളും സ്‌കൂളുകളും റോഡുകളും പാലങ്ങളും ഒക്കെ പഴയ കാലത്തേതിനെ വച്ച് എത്ര മാറി എന്ന് ചിന്തിച്ചാൽ മനസിലാക്കാം . നമ്മുടെ നഗരങ്ങളിൽ ഉള്ള കച്ചവട സ്ഥാപനങ്ങളുടെ കെട്ടും മാത്രമല്ല അവിടെ എന്ത് സാധനങ്ങൾ ആണ് വിൽപ്പനക്ക് വച്ചിരിക്കുന്നത് എന്നതിൽ നിന്നറിയാം ‘- അദ്ദേഹം ‘മാറുന്ന കേരളം, ശ്രദ്ധിക്കുന്ന ലോകം’എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടിയുടെ ആ കുറിപ്പ് ഇങ്ങനെ തുടരുന്നു:”നമ്മുടെ റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണവും വിലയും വച്ച് അളക്കാം. ഞാൻ പക്ഷെ ശ്രദ്ധിക്കുന്നത് മറ്റു ചില സൂചികകൾ ആണ്.
നമ്മുടെ ചുറ്റും ഉള്ളവരിൽ ഉല്ലാസ യാത്രക്ക് പോകുന്നവരുടെ എണ്ണം …ഒരു പത്തു കൊല്ലം മുൻപത്തേതിനെ അപേക്ഷിച്ച് പത്രങ്ങളിൽ കാണുന്ന വിദേശ യാത്രകളുടെ പരസ്യങ്ങൾ… കേരളത്തിൽ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ, ഗ്രാമ/നഗര ഫെസ്റ്റിവൽ ഇവയുടെ എണ്ണവും അതിൽ ജനങ്ങളുടെ പങ്കാളിത്തവും …കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക്… കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കാൻ ഉള്ള സ്ഥാപനങ്ങളുടെ എണ്ണം… കേരളത്തിൽ നിന്നും വിദേശത്തേക്ക് പണമയക്കാൻ ഉള്ള സംവിധാനങ്ങളുടെ വമ്പൻ പരസ്യങ്ങൾ… കേരളത്തിലെ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ എണ്ണവും പൊലിപ്പും… കൊച്ചി വിമാനത്താവളത്തിലെ സ്വകാര്യ ജെറ്റ് ടെർമിനലിലെ ട്രാഫിക്… ഇതോരോന്നും സാമ്പത്തികമായി മുന്നേറുന്ന കേരളത്തിന്റെ സൂചികകൾ ആണ്.
പക്ഷെ ഇത് മാത്രമല്ലല്ലോ വളർച്ച. വികസനത്തിൻ്റെ ഗുണങ്ങൾ വേണ്ടത്ര എത്താത്തവരും വികസനത്തിന്‍റെ പ്രകാശം എത്താത്തിടത്ത് ഉള്ളവരും നമുക്ക് ചുറ്റുമുണ്ട്.
അവരെക്കൂടി ചേർത്ത് പിടിക്കുന്നതാണ് വികസനം .ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് വീട് വച്ച് നൽകുന്നതിലൂടെ, ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമൂഹിക പെൻഷൻ നൽകുന്നതിലൂടെ, ദുരന്തത്തിൽ അകപ്പെടുന്നവർക്ക് ഉടനടി ദുരിതാശ്വാസവും ദീർഘകാല പുനരധിവാസവും ഉറപ്പു നൽകുന്നതിലൂടെ ,ഇപ്പോൾ അവസാനമായി അതി ദാരിദ്ര്യം തുടച്ചു മാറ്റുന്നതിലൂടെ, ഇങ്ങനെ സമൂഹത്തിന്‍റെ ഉയർന്ന ശ്രേണിയിൽ കാണുന്ന വളർച്ച… താഴെ ഉള്ളവരോടുള്ള കരുതൽ …
ഇതാണ് കേരള വികസനത്തെ ലോക മാതൃകയാക്കുന്നത് .
ഇത് എക്കണോമിസ്റ്റ് പോലെ പൊതുവെ റൈറ്റ് വിങ്ങ് മാധ്യമങ്ങൾ പോലും ശ്രദ്ധിക്കുന്നു, വർത്തയാക്കുന്നു.
ഇത് കേരളത്തിന്‍റെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കുകയാണ്.
കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാൻ മടിക്കുന്നവർ ഉണ്ട്.
ഇവർ കൂടുതലും,പ്രധാനമായും , കേരളതിൽ നിന്നുള്ളവരാണ്.
അതിന്‍റെ പ്രധാനകാരണം രാഷ്ട്രീയമാണ്.

മുരളി തുമ്മാരുകുടി

പക്ഷെ വസ്തുതകൾ മറിച്ചായിരിക്കുന്നിടത്തോളം ഇവരെ വിശ്വാസം അത്ര പ്രാധാന്യമുള്ളതല്ല.സ്ഥിരമായി നിൽക്കുന്ന ഭൂമിയാണ് പ്രപഞ്ചത്തിന്‍റെ കേന്ദ്രം എന്ന് വിശ്വസിച്ചിരുന്ന ലോകത്ത് ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് കണ്ടു[പിടിച്ച ഗലീലിയോക്ക് വലിയ എതിർപ്പ് നേരിട്ടു. സ്വന്തം ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് സ്വന്തം കണ്ടുപിടുത്തത്തെ തള്ളിപ്പറയേണ്ടി വന്നു. പക്ഷെ അതിനു ശേഷം അദ്ദേഹം പറഞ്ഞു.
Eppur si muove” (or “And yet it moves”)
അതെ ആരെന്തു പറഞ്ഞാലും വസ്തുത മാറുന്നില്ലല്ലോ.
അതുപോലെ കേരള വികസനത്തെപ്പറ്റി,കേരളത്തിൽ വരുന്ന മാറ്റങ്ങളെ പറ്റി,ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും
കേരളം വളരുകയാണ്…
കേരളമെന്ന പേരുകേട്ടാൽ അഭിമാനപൂരിതക്കണം അന്തരംഗം എന്നത് കവിതക്കപ്പുറം യാഥാർഥ്യമാവുകയാണ്”
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്‍റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയും വൈദഗ്ദ്ധ്യവുമുള്ള മുരളി തുമ്മാരുകുടി, ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004), നർഗീസ് ചുഴലിക്കാറ്റ് (മ്യാൻമാർ 2008), വെൻചുവാൻ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായ്ലന്‍റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയായ മുരളി തുമ്മാരുകുടി കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും പരിസ്ഥിതി എൻജിനീയറിങ്ങിൽ ഗവേഷണബിരുദം നേടി.

TagsDr Muralee Thummarukudykerala model
Previous Article

അർഹരായവർക്കെല്ലാം  വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് ...

Next Article

മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

Related articles More from author

  • General

    ഈ മാസം ക്ഷേമ പെൻഷൻ 20 മുതൽ,കിട്ടുന്നത്  3,600 രൂപ

    October 31, 2025
    By Admin
  • HeadlinesHealth

    ‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ

    February 28, 2026
    By Admin
  • GeneralHeadlines

    ലൈഫിൽ 5 ലക്ഷം വീട് അടുത്തമാസം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി

    January 1, 2026
    By Admin
  • GeneralHeadlines

    സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

    February 5, 2026
    By Admin
  • GeneralHeadlines

    ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !

    January 22, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!

    February 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions