Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

BusinessHeadlines
Home›Business›ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

By Admin
December 11, 2025
328
0

ഔഡി ഗ്രൂപ്പും യുഎസ് ടിയും കൈകോർക്കുന്നു

തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പ് തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഔഡി ഗ്രൂപ്പിൻ്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കികൊണ്ടുള്ള കരാറിൽ യു എസ് ടി ഒപ്പുവച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇറ്റാൽഡിസൈനിൻ്റെ തന്ത്രപരമായ പങ്കാളിയായും കമ്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരും.

ഇറ്റാൽഡിസൈനിൻ്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ, യുഎസ് ടി യുടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങൾ, ഡിജിറ്റൽ ആവാസവ്യവസ്ഥ, ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യവും വാഹന രൂപകൽപ്പന, എഞ്ചിനീയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉൽപ്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നിവയിൽ ഇറ്റാൽഡിസൈനിൻ്റെ മികവും സംയോജിപ്പിക്കുന്ന  പങ്കാളിത്തമാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്. ആശയ രൂപീകരണവും രൂപകൽപ്പനയും മുതൽ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വികസനം, ഉൽപ്പാദന സങ്കേതങ്ങൾ വരെയുള്ള സമഗ്രവും സംയോജിതവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇരു കമ്പനികൾക്കും ഒരുമിച്ച് സാധിക്കും. പൂർണ്ണമായും ആധുനിക രീതിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വാഹന വികസനം ശക്തിപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം വിഭാവനം ചെയ്യുന്നത്.

കൂടാതെ, യുഎസ് ടിയും ഇറ്റാൽഡിസൈനും ഒരുമിച്ച് ആഗോള വ്യാപനം സാധ്യമാക്കാനുള്ള പ്രയത്നങ്ങൾക്ക് തുടക്കമാകും. ഒപ്പം, മുപ്പതിലധികം രാജ്യങ്ങളിലെ ആഗോള സാന്നിധ്യം വിപുലീകരിക്കാൻ ഇറ്റാൽഡിസൈനിനുമായുള്ള പങ്കാളിത്തം യുഎസ് ടിയെ പ്രാപ്തമാക്കും. പുതിയ ഭൂരിപക്ഷ ഓഹരി ഉടമ എന്ന നിലയിൽ യു എസ് ടി ഇറ്റാൽഡിസൈനിന്റെ പൈതൃകം, ഡിസൈൻ സംസ്കാരം, ജീവനക്കാരുടെ മികവ് എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും.

ഇറ്റാൽഡിസൈനിൻ്റെ ദീർഘകാല പങ്കാളിയായി ഔഡി തുടരുന്നതിനോടൊപ്പം, അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഇറ്റാൽഡിസൈനിൻ്റെ പ്രശസ്തി രൂപപ്പെടുത്തിയ മേഖലകളിൽ തുടർച്ചയായ സഹകരണവും ഉറപ്പാക്കും. 2010 മുതൽ ഇറ്റാൽഡിസൈൻ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഭാഗമാണ്. യു എസ് ടി യും ഔഡി ഗ്രൂപ്പും തമ്മിലുള്ള കരാർ വ്യവസ്ഥാപരമായ അംഗീകാരങ്ങൾക്ക് വിധേയമാണ്. യുഎസ് ടി യും ഔഡി ഗ്രൂപ്പും നിക്ഷേപ മൂല്യമോ മറ്റ് കരാർ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

“ഏറെ വർഷങ്ങളായി ഇറ്റാൽഡിസൈൻ ഞങ്ങളുടെ വികസന ശൃംഖലയിൽ ഒരു സുപ്രധാന പങ്കാളിയാണ്. ഡിസൈൻ മുതൽ പ്രോട്ടോടൈപ്പ്, സീരീസ് വികസനം വരെയുള്ള വൈദഗ്ദ്ധ്യങ്ങൾ ഇറ്റാൽഡിസൈൻ ഉറപ്പാക്കി വരുന്നു. പുതിയ ഉടമസ്ഥാവകാശ ഘടനയ്ക്ക് കീഴിൽ ഞങ്ങളുടെ സഹകരണം വിജയം കൈവരിക്കുകയും ശക്തമായ ഫലങ്ങൾ നൽകുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പുതിയ വിപണി അവസരങ്ങൾ തുറക്കുന്നതിനൊപ്പം ഇറ്റാൽഡിസൈനിന്റെ ഉറച്ച അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് യുഎസ് ടി . ഓട്ടോമോട്ടീവ് ഡിസൈനിലും എഞ്ചിനീയറിംഗിലും ഇറ്റാൽഡിസൈൻ ഒരു നൂതനാശയമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു,” – ഔഡി എ ജി ടെക്‌നിക്കൽ ഡെവലപ്‌മെൻ്റ് ബോർഡ് ഓഫ് മാനേജ്‌മെൻ്റ് അംഗവുമായ ജെഫ്രി ബൂക്കോ പറഞ്ഞു.

“മൊബിലിറ്റിയുടെ പുത്തൻ അനുഭവങ്ങൾ രൂപപ്പെടുത്തിയ ഇറ്റാൽഡിസൈനിൻ്റെ ഡിസൈൻ മികവ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒന്നാണ്. പുതിയ അധ്യായത്തിനു തുടക്കമാകുന്ന ഈ അവസരത്തിൽ, യു എസ് ടി യിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് ഞങ്ങൾ കൃതാർത്ഥരാണ്. ഇറ്റാൽഡിസൈനിൻ്റെ ദർശനത്തെ പിന്തുണയ്ക്കുക, അതിൻ്റെ പൈതൃകത്തെ ബഹുമാനിക്കുക, ടീമിനെ തുടർന്നും വളരാൻ സഹായിക്കുന്ന പുതിയ കഴിവുകൾ കൊണ്ടുവരിക എന്നിവയാണ് ഞങ്ങളുടെ പങ്ക്. പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഇറ്റാൽഡിസൈനുമായും ഔഡി ഗ്രൂപ്പിലുടനീളമുള്ള ഞങ്ങളുടെ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” – യുഎസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു.

“ഈ പങ്കാളിത്തത്തിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികളെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. പുതിയ വിപണികളിലെ സേവനങ്ങളെ ദ്രുതഗതിയിൽ വികസിപ്പിക്കാനും വിവിധ അന്താരാഷ്ട്ര വിപണികളിൽ ആഴത്തിലുള്ള വ്യാപനം കൈവരിക്കാനും ഇറ്റാൽഡിസൈനെ ഈ കരാർ അനുവദിക്കും. ഓട്ടോമോട്ടീവ് മേഖലയിലും മറ്റ് ഉയർന്ന സാങ്കേതിക വ്യാവസായിക മേഖലകളിലും ലോകമെമ്പാടുമുള്ള ഹാർഡ്‌വെയറിൻ്റെ യും സോഫ്റ്റ്‌വെയറിൻ്റെയും ആദ്യത്തെ പൂർണ്ണ സംയോജനക്കാരാകാൻ ഇറ്റാൽഡിസൈൻ ലക്ഷ്യമിടുന്നു, ”-  ഇറ്റാൽഡിസൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണിയോ കാസു പറഞ്ഞു.

“വാഹന രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇറ്റാൽഡിസൈനിൻ്റെ പ്രശസ്തമായ പൈതൃകവും വാഹന ഇലക്ട്രോണിക്സ്, എംബഡഡ് സാങ്കേതിക വിദ്യകൾ, നിർമ്മിത ബുദ്ധി എന്നീ മേഖലകളിലുള്ള യുഎസ് ടി യുടെ വൈദഗ്ധ്യവും സംയോജിപ്പിച്ച് മൊബിലിറ്റി മേഖലയിൽ പരിവർത്തനം സാധ്യമാക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെയാണ് ഈ ഏറ്റെടുക്കൽ പ്രതിഫലിപ്പിക്കുന്നത്. മികവുറ്റ ഡിസൈൻ സാധ്യതകളുടെയും നൂതന ഡിജിറ്റൽ എഞ്ചിനീയറിംഗിന്റെയും ഈ സംയോജനം ഞങ്ങളെ ഓട്ടോമോട്ടീവ് നവീകരണത്തിന്റെ മുൻനിരയിൽ നിർത്തുകയാണ്. പുതു തലമുറയിലെ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, സിമുലേഷനുകൾ, വാഹന ഇലക്ട്രോണിക്സ്, കണക്റ്റിവിറ്റി, എ ഡി എ എസ്, ഹൈപ്പർ-പേഴ്‌സണലൈസേഷൻ തുടങ്ങിയവയെ അടിസ്ഥാനമാക്കി, വാഹന നവീകരണത്തിൻ്റെ ഭാവിയെ നയിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. സോഫ്റ്റ്‌വെയർ-അധിഷ്ഠിത വാഹന യുഗത്തിൽ അവയുടെ പരിണാമം ത്വരിതപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കളുമായി ഞങ്ങൾ ഒരുമിച്ച് സഹകരിച്ചു പ്രവർത്തിക്കും,”-  യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു.

TagsAudiItal DesignUST
Previous Article

പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ വൻ പ്രതിഷേധം

Next Article

കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ ...

Related articles More from author

  • BusinessGeneralHeadlines

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

    July 15, 2026
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin
  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • GeneralHealth

    ‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

    May 14, 2026
    By Admin
  • BusinessHeadlinesTechnology

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

    July 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions