Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

HeadlinesscienceTechnology
Home›Headlines›‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

By Admin
December 18, 2025
447
0

ലാബിന്‍റെ വിസ്തീര്‍ണം നിലവിലുള്ളതിന്‍റെ ഇരട്ടി

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 ടെക്നോപാര്‍ക്കിലെ നിള കെട്ടിടത്തില്‍ പുതിയ ലാബ് തുറന്നു. കമ്പനിയുടെ ഉത്പാദനക്ഷമത, നവീകരണ സാധ്യത, സംഭരണ ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ ലാബ്. അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലാബിന്‍റെ വിസ്തീര്‍ണം നിലവിലുള്ള ലാബിന്‍റെ ഇരട്ടിയാണ്.

മത്സരാധിഷ്ഠിത ചെറുകിട ഉപഗ്രഹ നിര്‍മ്മാണ മേഖലയിലെ ഗവേഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ ഹെക്സ്20 സജീവ സാന്നിധ്യമാണ്. പുതിയ ലാബിലൂടെ ഉപഗ്രഹ നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നം നല്കാനും സാധിക്കും.

പുതിയ ലാബിലൂടെ കമ്പനിയുടെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും ആക്കം കൂട്ടാന്‍ കഴിഞ്ഞതായി ഹെക്സ്20 യുടെ സിഇഒ ഡോ. അമല്‍ ചന്ദ്രന്‍ പറഞ്ഞു. ചെറിയ ഉപഗ്രഹങ്ങളുടെ സാങ്കേതികവിദ്യയിലെ നവീകരണത്തിനും മികവിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത തെളിയിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കുന്നു.

അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനാകുന്നതിനൊപ്പം ഹെക്സ്20 ടീമിന്‍റെ കഴിവുകളെ വികസിപ്പിക്കാനുമാകും. പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ നല്കാന്‍ ഹെക്സ്20 യ്ക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് ‘നിള’. യുഎസ് വിക്ഷേപണ ദാതാവായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ് എക്സ്) പങ്കാളിത്തം സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹെക്സ് 20.

ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിര്‍മ്മാണ ശൃംഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

 

TagsHex20Satelite
Previous Article

അമ്മത്തൊട്ടിലിൽ’ഇതൾ’,മൂന്നുമാസത്തിനുള്ളിൽ എത്തിയത് 9 കുട്ടികൾ

Next Article

ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’

Related articles More from author

  • GeneralHeadlines

    ‘ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂ,പറയുന്നതെല്ലാം ചെയ്യും’: 10 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

    February 20, 2026
    By Admin
  • GeneralHeadlines

    ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

    August 1, 2026
    By Admin
  • HeadlinesMovies

    മുന്നേറ്റം തുടർന്ന് ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിരം’

    February 11, 2026
    By Admin
  • HeadlinesMovies

    നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

    August 30, 2026
    By Admin
  • HeadlinesPolitics

    ‘ പാട്ടു പാടി ടി.വി തോമസിനെ എതിരിട്ട പി ജെ ജോസഫും ഉത്തരം മുട്ടുമ്പോൾ ചുമയ്ക്കുന്നകെ എം മാണി സാറും’

    January 7, 2026
    By Admin
  • HeadlinesHealth

    ‘നേരിടാവുന്ന രോഗമായി കാൻസറിനെ കാണണം’ :ശ്രീകുമാർ അനുഭവം പറയുന്നു

    February 4, 2026
    By Admin

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions