Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

GeneralHeadlines
Home›General›‘സർക്കാരോഫീസുകൾ അഞ്ചുദിനമായി ചുരുക്കുകയല്ല,ആവശ്യ സർവ്വീസുകൾ എന്നും പ്രവർത്തിക്കുകയാണ് വേണ്ടത്’

‘സർക്കാരോഫീസുകൾ അഞ്ചുദിനമായി ചുരുക്കുകയല്ല,ആവശ്യ സർവ്വീസുകൾ എന്നും പ്രവർത്തിക്കുകയാണ് വേണ്ടത്’

By Admin
February 7, 2026
252
0

പുനർവിന്യാസം വേണം,ആവശ്യ സർവ്വീസുകൾ ഞായറടക്കം പ്രവർത്തിക്കണം:എൻ.ഇ മേഘനാദ്

തിരുവനന്തപുരം:സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ദിവസം കുറയ്ക്കുകയല്ല,പ്രധാനപ്പെട്ടവ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് ഇടത് സഹയാത്രികനും പബ്ലിക് റിലേഷൻസ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളുമായ എൻ.ഇ മേഘനാദ്.മുൻ മന്ത്രി, സിപിഐ താത്വികാചാര്യനായി അറിയപ്പെടുന്ന പരേതനായ എൻ ഇ ബലറാമിൻ്റെ മകനാണിദ്ദേഹം.

എൻ.ഇ മേഘനാദ്

എൻ.ഇ മേഘനാദിൻ്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
‘സർക്കാർ ഓഫീസുകൾ ജീവനക്കാർക്കു വേണ്ടിയല്ല ജനത്തിനു വേണ്ടിയാണ് ……. എന്ന പ്രാഥമിക തത്വം മറന്ന് ഒരു പരിഷ്ക്കരണത്തിനും സർക്കാർ തുനിയരുത്.
തദ്ദേശഭരണം , വില്ലേജാഫീസ് പോലെ , സാധാരണക്കാരന് ദൈനംദിന സേവനം നൽകേണ്ട ആഫീസുകൾ എല്ലാ ദിവസവും പ്രവർത്തിക്കാനുള്ള സംവിധാനമാണൊരുക്കേണ്ടത് . ഐ.ടി, എഐ അധിഷ്ഠിത ഫയൽ നീക്കവും സേവനവും ഏതാണ്ട് സാർവ്വത്രികമാകുന്ന കാലത്ത് ജോലിഭാരം സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തി ….. ക്ലറിക്കൽ പണികളിൽ അധികം വരുന്ന തസ്തികകൾ , തദ്ദേശഭരണം , റവന്യൂ പോലെ ഫീൽഡ് പരിശോധന ആവശ്യമുള്ള വകുപ്പുകളിലേയ്ക്ക് പുനർവിന്യസിക്കുകയും ആവശ്യ സർവ്വീസുകൾ ഞായറടക്കമുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
അധികാര വികേന്ദ്രീകരണത്തെ തുടർന്ന് ഭരണ സംവിധാനം ഉടച്ചു വാർക്കാൻ 1996 ൽ നിയോഗിക്കപ്പെട്ട സെൻ കമ്മിറ്റിയുടെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു സെക്രട്ടറിയേറ്റിൽ നിന്ന് തുടങ്ങേണ്ട പുനർ വിന്യാസം . വികേന്ദ്രീകൃത പദ്ധതി നിർവ്വഹണം നിലവിൽ വന്നിതിനെ തുടർന്ന് സെക്രട്ടറിയേറ്റിൻ്റേയും വകുപ്പ് ഡയറക്ടറേറ്റുകളുടേയും ജോലി ഭാരം കുറഞ്ഞപ്പോൾ , പുതുതായി നിരവധി ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വന്ന തദ്ദേശ സ്ഥാപനങ്ങൾ പലതിലും ജീവനക്കാരുടെ കുറവുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വില്ലേജ് – താലൂക്ക് ആഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റ് അടക്കം പല സേവനങ്ങളും അവധി ദിവസമടക്കം ലഭ്യമാക്കാൻ കഴിയും വിധമുള്ള പുനസംഘടനയാണ് ആവശ്യം .
ആറു ദിവസം അഞ്ചു ദിവസമാക്കുന്നത് ജീവനക്കാർക്ക് സന്തോഷമുള്ള കാര്യമായിരിക്കും . പക്ഷെ ജനത്തിന് സേവനം ലഭിക്കുന്നതിൽ ഒരു ദിവസം കുറയുകയാണ്. ദിവസവം ഒരു മണിക്കൂർ അധികം പണിയെടുത്താൽ സാങ്കേതികമായി, നഷ്ടമാവുന്ന ദിവസത്തിന് പകരമാകും . പക്ഷെ ” പോയിട്ട് നാളെ വരൂ ” എന്ന് പറയുന്ന പല ആഫീസുകളിലും ഈ പരിഷ്ക്കരണം ജനത്തിന് ഗുണം ചെയ്യില്ല.
ഭരണത്തിൽ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം ഏറെ മുന്നിലാണ്. അതേ സമയം അവശ്യ സേവനങ്ങൾ പലതും വൈകുകയും ചെയ്യുന്നു. Automation കുറേക്കൂടി കാര്യക്ഷമമാകും വരെ ആറു ദിവസം തന്നെ തുടരുന്നതാണ് ജനത്തിന് പ്രയോജനം ചെയ്യുക . ചില അത്യാവശ്യ സർവ്വീസുകൾ 24×7 എന്ന രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് വേണം ഈ ഘട്ടത്തിൽ ചിന്തിക്കാൻ .’

TagsGovernment Offices
Previous Article

ചെങ്ങന്നൂർ-പമ്പ റെയിൽവേ പാതയും സ്വാഹ…അവഗണനയുടെ കേന്ദ്രപാതയിൽ കേരളത്തിന് അടുത്ത ...

Next Article

63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള 9 കെട്ടിടങ്ങളുമായി ...

Related articles More from author

  • GeneralHeadlines

    ഇന്ത്യയിൽ ആദ്യമായി നദീതീര ലൈറ്റ് ഹൗസുകൾ ഉയരുന്നു; കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ശിലാസ്ഥാപനം നിർവഹിച്ചു

    March 5, 2026
    By Admin
  • BusinessCareerGeneralHeadlines

     നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

    November 4, 2025
    By Admin
  • GeneralHeadlines

    രണ്ടായിരം രൂപ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ

    December 3, 2025
    By Admin
  • HeadlinesHealth

    ഉയര്‍ന്ന ചൂട്:രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം 3 വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

    April 17, 2026
    By Admin
  • HeadlinesTravel

    ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    February 20, 2026
    By Admin
  • GeneralHeadlines

     ‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘

    April 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions