Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlines
Home›General› സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

 സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

By Admin
April 30, 2026
126
0
‘സൈബര്‍ സുരക്ഷയിലും എഐയിലും കഴിവ് തെളിയിച്ചിട്ടുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും സഹകരണത്തിന് എസ്റ്റോണിയ താല്‍പ്പര്യപ്പെടുന്നു’
തിരുവനന്തപുരം:വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ഇന്ത്യയിലെ എസ്റ്റോണിയന്‍ അംബാസഡര്‍ മാര്‍ജെ ലുപ്പിന്‍റെ നേതൃത്വത്തിലുള്ള ഉന്നത വ്യവസായ പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു.
ഇ-ഗവേണന്‍സ്, ഇ-ഹെല്‍ത്ത്, ബഹിരാകാശം, ദുരന്തനിവാരണം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു  എസ്റ്റോണിയയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കേരളത്തിന്‍റെ സേവന മേഖല രാജ്യത്തിന് മാതൃകയാണെന്ന് സീറാം സാംബശിവ റാവു ചൂണ്ടിക്കാട്ടി. ശക്തമായ സാങ്കേതികവിദ്യ ആവാസവ്യവസ്ഥ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയില്‍ നിന്നുള്‍പ്പടെയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സര്‍ക്കാരിന്‍റെ വ്യവസായ നയം പരിസ്ഥിതിസൗഹൃദമായ 22 മുന്‍ഗണനാ മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്റ്റോണിയയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കേരളവുമായി ബന്ധം സ്ഥാപിക്കാനും ആശയങ്ങള്‍ പങ്കിടാനും വലിയ അവസരങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്റ്റോണിയയുടെ ഇ-ഗവേണന്‍സും സാങ്കേതിക സംരംഭങ്ങളും മാര്‍ജെ ലുപ്പ് വിശദീകരിച്ചു. കേരളം മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇവിടെ നടപ്പാക്കുന്ന ഇ-ഗവേണന്‍സ് പോലുള്ള സംരംഭങ്ങളില്‍ വലിയ മതിപ്പുണ്ടെന്നും മാര്‍ജെ പറഞ്ഞു. സൈബര്‍ സുരക്ഷയിലും എഐയിലും കഴിവ് തെളിയിച്ചിട്ടുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും സഹകരണത്തിന് എസ്റ്റോണിയ താല്‍പ്പര്യപ്പെടുന്നു. കുറച്ചുകാലമായി എസ്റ്റോണിയ ഇന്ത്യയിലേക്ക് സ്റ്റാര്‍ട്ടപ്പുകളെ കൊണ്ടുവരുന്നുണ്ട്. കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ സാങ്കേതിക ആവാസവ്യവസ്ഥയും ബഹിരാകാശ മേഖല ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളും ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയ മാര്‍ജെ ലുപ്പ് എസ്റ്റോണിയയില്‍നിന്ന് ഒരു സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.
എസ്റ്റോണിയ ബിസിനസ് ആന്‍ഡ് ഇന്നൊവേഷന്‍ ഏജന്‍സി എഫ്ഡിഐ ആന്‍ഡ് എക്സ്പോര്‍ട്ട് ഹെഡ് വിനോദ് ബസ്  ലിയാല്‍, എനര്‍ജി ക്ലസ്റ്റര്‍ പ്രതിനിധി സ്വെന്‍ പാര്‍കല്‍, മാരിടൈം ക്ലസ്റ്റര്‍ പ്രതിനിധി ജാക്ക് വിലിപസ്, ഹെല്‍ത്ത് ടെക് ക്ലസ്റ്റര്‍ പ്രതിനിധി മാരിറ്റ് ജലാകസ്, വുഡ്ഹൗസ്/പ്രീഫാബ്രിക്കേറ്റഡ് ക്ലസ്റ്റര്‍ പ്രതിനിധി മാര്‍കോ വാലര്‍, ഫിലിം ഇന്‍ഡസ്ട്രി പ്രതിനിധി ആന്‍റോണ്‍ ഇല്‍ജിന്‍ എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, കെഎസ്ഐടിഎം ഇ ഗവേണന്‍സ് ഹെഡ് ശബരീഷ്, കെഎസ്ഐടിഎം ടെക്നോളജി ഹെഡ് സുബില്‍ വി.എസ്, ഡി.യു.കെ പ്രൊഫസര്‍ ഡോ. അലക്സ് ജെയിംസ്, സി.ഡി.ഐ.ടി ഡയറക്ടര്‍ ഡോ. സുനില്‍ ടി.ടി, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുകളായ ഡോ. അനൂപ നാരായണന്‍, ശ്രീനാഥ് ജ്ഞാനേശ്വര്‍, അക്ഷയ് കണ്ണന്‍, പ്രകാശ് മാത്യു എന്നിവരും പങ്കെടുത്തു.
TagsEstoniya
Previous Article

വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

Next Article

നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

Related articles More from author

  • Headlines

    ശബരിമലയിൽ വൻ തിരക്ക്

    November 17, 2025
    By Admin
  • Headlines

    27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ

    November 9, 2025
    By Admin
  • GeneralHeadlines

    എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു

    September 8, 2026
    By Admin
  • GeneralHeadlines

    ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

    August 31, 2026
    By Admin
  • GeneralHeadlines

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

    August 13, 2026
    By Admin
  • GeneralHeadlines

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

    August 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions