Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

  • തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

  • ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

  • രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

GeneralHeadlines
Home›General›ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

By Admin
October 11, 2026
105
0

സുപ്രീംകോടതി വിധികളെ കാറ്റിൽപറത്തി പൊലീസ് ഭീകരത

ന്യൂഡല്‍ഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധസമരങ്ങളിൽ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നവർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സർവസീമകളും ലംഘിച്ച് അഴിഞ്ഞാടിയതോടെ രാജ്യതലസ്ഥാനം ഞായറാഴ്ചയും സംഘർഷഭരിതം.സുപ്രീംകോടതി വിധികളെ കാറ്റിൽപറത്തിയായിരുന്നു പൊലീസ് വാഴ്ച.
പ്രതിഷേധിച്ച ഇടതുപക്ഷ സംഘടനാ പ്രവർത്തകരെയും വിദ്യാർത്ഥി നേതാക്കളെയും വലിച്ചിഴയ്ക്കുകയും വാഹനത്തിൽ കയറ്റി ഭീകരമായി മർദ്ദിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പിന്നീട് വാഹനത്തിൽ വെച്ച് പൊലീസ് മർദ്ദിച്ചുവെന്നാണ് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞത്. അവശനായ ജോൺ ബ്രിട്ടാസിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ജോൺ ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിനെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ വെച്ച് ജെയ്ക്ക് സി തോമസും മർദ്ദനത്തിന് ഇരയായി. പൊലീസ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആർശ് എം സജിയുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു.
ജന്തർ മന്തറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.മാധ്യമപ്രവർത്തകരെ തടയുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.മാധ്യമപ്രവർത്തകരാണെന്ന് വ്യക്തമാക്കുകയും പ്രസ് ഐഡി കാർഡുകൾ കാണിക്കുകയും ചെയ്തിട്ടും റിപ്പോർട്ടർമാരെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, 24 ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.ന്യൂസ്‌ലോണ്ട്രിയിലെ റിപ്പോർട്ടർമാരായ അഷ്വിൻ സിങ്, സവ്യാസാചി ആസ്ത, അന്മോൽ പ്രീതം എന്നിവരെയും കസ്റ്റഡിയിലെടുത്തു.റിപ്പോർട്ടിങ്ങിനിടെ അന്മോൽ പ്രീതത്തിന്റെയും ഇന്റേൺ അൻഷുവിന്റെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.അഷ്വിൻ സിങ്ങിനെ തള്ളിയിടുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി ന്യൂസ്‌ലോണ്ട്രി റിപ്പോർട്ട് ചെയ്തു.മാധ്യമപ്രവർത്തകരടക്കം മുപ്പതോളം പേരെ ഒരേ ബസിൽ കയറ്റി ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടിലുണ്ട്.


കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മജിസ്ട്രേറ്റ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.ഞായറാഴ്ച രാവിലെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ ഡല്‍ഹി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.പിന്നിട് മാധ്യമങ്ങളെ കണ്ട നേതാക്കൾ പൊലീസ് അഭിജീത് ദീപ്കെയോട് അപമര്യാദയായി പെരുമാറിയെന്ന് വെളിപ്പെടുത്തി. 24 മണിക്കൂർ ഫോൺ പിടിച്ചുവെച്ചുവെന്നും ഫോൺ ഹാക്ക് ചെയ്യുകയോ ക്ലോൺ ചെയ്യുകയോ ചെയ്തുവെന്ന് സംശയമുണ്ടെന്ന് സൗരവ് ദാസ് ആരോപിച്ചു. കൃത്രിമ തെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമം നടന്നോ എന്ന് സംശയിക്കുന്നതായി സിജെപി നേതാവ് പറഞ്ഞു.
സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, ആശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കോടതി വിട്ടയച്ചത് യാതൊരു വ്യവസ്ഥകളും ഏർപ്പെടുത്താതെയെന്ന് സിജെപി. അഭിഭാഷകൻ സൗതിക് ബാനർജിയെ ഉദ്ധരിച്ചാണ് എക്സ് പോസ്റ്റിലാണ് സിജെപി നേതാക്കളെ വിട്ടയച്ചത് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇവരെ വ്യക്തിഗത ബോണ്ടിലും ഒരു ജാമ്യക്കാരന്റെ ഉറപ്പിലുമാണ് വിട്ടയച്ചതെന്നും അഭിഭാഷകനെ ഉദ്ധരിച്ച് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.


നരേന്ദ്രമോദി രാജ്യത്തിന് അപമാനമെന്ന് സിജെപി നേതാവ് അശുതോഷ് റാങ്ക. വിമാനത്തിൽ നിന്ന് തങ്ങളെ കിഡ്നാപ്പ് ചെയ്തു. കഴിഞ്ഞ മണിക്കൂറുകൾ ഏകാധിപത്യത്തിന്റേതായിരുന്നുവെന്നും അടിയന്തരാവസ്ഥയെ കുറിച്ച് നമ്മൾ കേട്ടതിലും വലുതാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിജെപി നേതാക്കളെ തട്ടിക്കൊണ്ട് പോവുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ നേരിട്ട് കാണുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരും അറസ്റ്റിലായി. അഭിജീത് ദീപ്കെയോട് മനുഷ്യത്വരഹിതമായി പെരുമാറി. മോദിയും അമിത് ഷായും യുദ്ധം ചെയ്യുന്നത് ജനങ്ങളോടാണ്. മോദിയാണ് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതെന്നും അശുതോഷ് റാങ്ക ആരോപിച്ചു.
അഭിജീത് മുത്തശ്ശിയുടെ സംസ്കാരത്തിന് പോയതാണ്. വിഷമഘട്ടത്തിലും സമരത്തെക്കുറിച്ചാണ് അഭിജീത് പറഞ്ഞത്. മാതാപിതാക്കളോട് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. മുത്തശ്ശിയുടെ മരണവാർത്ത അറിയിക്കുമ്പോഴും പൊലീസ് മോശമായി പെരുമാറിയെന്നും അശുതോഷ് അറിയിച്ചു.
തെരുവിലിറങ്ങിയ സിജെപി, ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കാൻ തുടങ്ങിയതോടെയാണ് സംഘർഷ സാഹചര്യമുണ്ടായത്. കൊണാട്ട് പ്ലേസിൽ സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകൾ പ്രതിഷേധിച്ചു. ഇവരെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.


തന്നെ മർദ്ദിക്കുന്നത് ഡിസിപി അറിഞ്ഞുവെന്നും ഡിസിപിയുടെ നിര്‍ദേശത്തിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതാണ് എംപിയുടെ അവസ്ഥയാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എത്തിയത്. ബസിലെ മറ്റുള്ളവരും മർദ്ദനത്തിനിരയായി. എന്നെ മർദ്ദിച്ചതിന് ജാർഖണ്ഡ് സ്വദേശി സാക്ഷിയാണെന്നും ഈ പയ്യൻ കാരണമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടക്കാണ് ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു എംപി എഎ റഹീമും സ്ഥലത്തെത്തി.

മർദനമേറ്റ ജയ്ക് സി തോമസ് പൊലീസ് വാഹനത്തിനുള്ളിൽ

ജന്തർമന്തർ 2.0 സമരത്തിൻ്റെ രണ്ടാംദിനം കസ്റ്റഡിയിൽ എടുത്ത ശേഷം ജയിലറ പോലെയുള്ള വാഹനത്തിൽ വച്ച് ഡൽഹി പൊലീസ് തന്നെ വിവസ്ത്രനാക്കി മർദ്ദിച്ചെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ് അറിയിച്ചു.
ധരിച്ചിരുന്ന ഷർട്ട് വലിച്ചൂരിയ ശേഷം ബൂട്ടിട്ട് ചവിട്ടിയെന്നും ജെയ്ക്ക് ആരോപിച്ചു. ഭീതിജനകമായ മർദനമാണ് ഡൽഹി പൊലീസ് സമരത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ജെയ്ക്ക് വാഹനത്തിനുള്ളിൽ നിന്നും പകർത്തിയ വീഡിയോയിൽ പറയുന്നു.”ജയിലറ പോലുള്ള പൊലീസ് വാഹനത്തിന് പുറത്ത് വച്ച് രണ്ട് വശത്തും ചെറുപ്പക്കാരായ പൊലീസുകാർ നിരനിരയായി നിന്ന് കസ്റ്റഡിയിലെടുക്കുന്ന ഓരോ പ്രവർത്തകനേയും മർദ്ദിച്ചിട്ടാണ് ഈ സെല്ലിലേക്ക് വലിച്ചെറിയുന്നത്. അതിൽ മുഖത്ത് മർദ്ദനമേറ്റവരുണ്ട്, മുതുകിൽ മർദ്ദനമേറ്റവരുണ്ട്, ബൂട്ടിട്ട് പല പൊലീസുകാരുടേയും ചവിട്ടേറ്റു വാങ്ങേണ്ടി വന്നവരുണ്ട്. വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ വസ്ത്രം വലിച്ചുകീറാൻ ശ്രമം നടന്നു” -ജെയ്ക്ക് പറഞ്ഞു.

 

TagsDelhi ProtestJanthar Manthar 2.0
Previous Article

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ ...

Related articles More from author

  • GeneralHeadlines

    രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

    October 10, 2026
    By Admin
  • BusinessHeadlines

    ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍

    January 21, 2026
    By Admin
  • HeadlinesPolitics

    അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

    December 25, 2025
    By Admin
  • GeneralHeadlines

    പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്തിൽ

    May 9, 2026
    By Admin
  • Headlines

    നാരായണ ഭട്ടതിരിക്ക് ലോക ബഹുമതി

    November 12, 2025
    By Admin
  • GeneralHeadlinesTechnology

    റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ സര്‍ട്ടിഫിക്കേഷന്‍

    February 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം
  • തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’
  • ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്
  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി
  • രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

Timeline

  • October 11, 2026

    ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

  • October 11, 2026

    തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

  • October 10, 2026

    ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

  • October 10, 2026

    സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

  • October 10, 2026

    രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions