Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

GeneralHeadlines
Home›General›സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടൻ കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി

സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടൻ കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി

By Admin
February 13, 2026
234
0

പാരഗൺ ഹോട്ടലിന് അടുത്തെ പ്രേമൻ്റെ പോപ്പുലർ ടെയ്ലേഴ്സ് ആയിരുന്നു ആ കട

കോഴിക്കോട്:സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടിൻ്റെ സംസ്കാരവുമായിരുന്ന കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി.കോഴിക്കോട് പാരഗൺ ഹോട്ടലിന് അടുത്തെ പ്രേമൻ്റെ പോപ്പുലർ ടെയ്ലേഴ്സ് ആയിരുന്നു ആ കട.

സ്വാമി സന്ദീപാനന്ദ ഗിരി

അതേക്കുറിച്ച് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
“കോഴിക്കോട് പാരഗൺ ഹോട്ടലിന് അടുത്ത് ഒരുകാലത്ത് പ്രേമന്റെ Popular Tailors ഉണ്ടായിരുന്നു.
അത് വെറും തുണി വെട്ടി തയ്‌ത്ച്ചു നൽകുന്ന കടമാത്രമായിരുന്നില്ല!
കോഴിക്കോട്ടെ ഒരു സാംസ്‌കാരിക വേദി, ഒരു ചെറിയ പാർലമെൻ്റ്, ഒരു കോമഡി സ്റ്റേജും കൂടിയായിരുന്നു.
ഇടത് വശത്ത് നിൽക്കുന്നത് കടയുടെ ഉടമ പ്രേമൻ.
അദ്ദേഹത്തിന്‍റെ തോളിൽ കൈയ്യിട്ട് നിൽക്കുന്നത് രാമു.
പ്രേമൻ തുണി കൃത്യമായി വെട്ടും…
രാമു ആളുകളെ കൃത്യമായി “വെട്ടും” 😄
ഒരിക്കൽ വലിയൊരു വാച്ച് കെട്ടി ഒരാൾ കടയിൽ കയറി.
രാമു ഒന്ന് നോക്കി ചോദിച്ചു:
👉 “ഇതിൽ ടീവി ഉണ്ടോ ഭായ്?”
കട മുഴുവൻ പൊട്ടിച്ചിരിച്ചു… വാച്ച് ഉടമ മിണ്ടാതെ സ്ഥലം വിട്ടു.
അതായിരുന്നു രാമുവിന്‍റെ കത്രികയില്ലാത്ത ടെയിലറിംഗ് 😂
നടുവിൽ നിൽക്കുന്നത് വിവേകാനന്ദൻ – പേര് പോലെ തന്നെ വിവേകം നിറഞ്ഞ മനുഷ്യൻ.
അടുത്ത് നിൽക്കുന്നത് വിജയൻ കാരന്തൂർ – മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളുമായി സജീവമായി പോകുന്ന സുഹൃത്ത്.
അവസാനം കാവി വസ്ത്രധാരിയായി നിൽക്കുന്നത് സ്വാമി സന്ദീപാനന്ദ ഗിരി.
ഒരു ദിവസം “അമ്മയറിയാൻ”“അഗ്രഹാരത്തിലെ കഴുത”യും ലോകത്തിനു സമ്മാനിച്ച അതികായനായ സംവിധായകൻ ജോൺ എബ്രഹാം
“എട മോനേ” സ്റ്റൈലിൽ നാരായണൻ ചേട്ടന്‍റെ ചാരായക്കടയിൽ നിന്ന്,
അച്ചു ആർട്സ് രമേശേട്ടനോടൊപ്പം നേരെ പ്രേമൻ്റെ കടയിലേക്ക് കയറി.
👉 “എട പ്രേമ… എന്‍റെ ജീൻസിന്റെ മൂട് കീറി. നീ ഒന്ന് തയ്ച്ചുതരണം!”
പ്രേമൻ ഭവ്യതയോടെ:
👉 “അതിനെന്താ ജോണേട്ടാ… ചെയ്യാലോ.”
അപ്പോൾ ജോൺ എബ്രഹാം പകുതി ഫിലിം ഡയറക്ടർ, പകുതി ദാർശനികൻ:
👉 “ഞാനിത് ദേഹത്ത് നിന്ന് അഴിക്കില്ല… നീ എന്നെയും മിഷനിലേക്ക് ചേർത്ത് വെച്ച് തയ്ക്കണം!”
കട വീണ്ടും ചിരിയുടെ പൊട്ടിത്തെറി 😂
ഇന്ന് പ്രേമൻ്റെ കട ഇല്ല…
പ്രേമൻ ദുബായിൽ കുടുംബത്തോടൊപ്പം ബിസിനസ്സുമായി കഴിയുന്നു.
പക്ഷേ ആ കടയിൽ തയ്ച്ചത് കേവലം വെറും ഷർട്ടും പാന്‍റുമല്ല…
സ്നേഹവും,സൗഹൃദവും ചിരിയും ബാസ്ക്കരേട്ടൻ്റെ സര്ബത്തും പാരഗണിലെ ബിരിയാണിയും പോലെ കോഴിക്കോടിന്‍റെ സംസ്കാരവുമായിരുന്നു.
ഒരുപാട് കാലത്തിനു ശേഷം ഇന്നലെ അവിചാരിതമായി വീണ്ടും ഒത്തുകൂടിയ നിമിഷം…
കാലം മാറി… സ്ഥലങ്ങൾ മാറി…
സൗഹൃദം മാത്രം മാറ്റമില്ലാതെ“

TagsKozhikkodeSwami SandeepanandaGiri
Previous Article

10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം 5 ...

Next Article

‘യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ’ഡിജിറ്റല്‍ പ്രചാരണവുമായി കേരള ...

Related articles More from author

  • GeneralHeadlines

    ‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’

    November 4, 2025
    By Admin
  • Headlines

    വി.എം.വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി

    November 13, 2025
    By Admin
  • HeadlinesTravel

    നെഞ്ചിലെ നെരിപ്പോടായി വാരണാസിയിലെ മണികർണ്ണിക

    November 26, 2025
    By Admin
  • HeadlinesHealth

    കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി

    December 23, 2025
    By Admin
  • HeadlinesscienceTechnology

    ‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

    December 18, 2025
    By Admin
  • GeneralHeadlines

    ‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

    February 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions