Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

HeadlinesHealth
Home›Headlines›‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ

‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ

By Admin
February 18, 2026
394
0

പത്ത് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയ ഗുണകരമായ മാറ്റത്തിൻ്റെ ശാസ്ത്രീയമായ രേഖകളുമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ഗവൺമെൻ്റ് ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന ‘സ്നേഹധാര’ പദ്ധതി 10 വർഷം പൂർത്തിയാക്കി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ ആയുർവേദ ചികിത്സ, മരുന്നുകൾ, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയ അനുബന്ധ സേവനങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് സ്നേഹധാര.
പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 2026 ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 12 മണിക്ക് തിരു: ഗവ: ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി പി മുരളി അധ്യക്ഷത വഹിച്ചു.

‘സ്നേഹധാര’ പദ്ധതിയുടെ പത്ത് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയ ഗുണകരമായ മാറ്റത്തിൻ്റെ ശാസ്ത്രീയമായ രേഖകളും അടങ്ങിയ പുസ്തകം ഡി.എ.എം.ഇ ഡോ. ടി.ഡി. ശ്രീകുമാർ പ്രകാശനം ചെയ്യുന്നു.ആയുർവേദ കോളെജ് അധ്യാപക സംഘടനാ സെക്രട്ടറി ഡോ ആനന്ദ് എസ്,പദ്ധതി കോഡിനേറ്റർ ഡോ റോഷ്നി അനിരുദ്ധൻ,ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഓ ഡോ. മിനി എസ്. പൈ ,ആയുർവേദ കോളെജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി , വൈസ് പ്രസിഡന്‍റ് ബി പി മുരളി ,ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിത വി കെ എന്നിവർ സമീപം

പദ്ധതി കോഡിനേറ്റർ ഡോ റോഷ്നി അനിരുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പത്ത് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയ ഗുണകരമായ മാറ്റത്തിൻ്റെ ശാസ്ത്രീയമായ രേഖകളും അടങ്ങിയ പുസ്തകം ഡി.എ.എം.ഇ ഡോ. ടി.ഡി. ശ്രീകുമാർ പ്രകാശനം ചെയ്തു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഓ ഡോ. മിനി എസ്. പൈ റിപ്പോർട്ട് അവതരിപ്പിച്ചു
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന ബി, തിരു: ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിത വി കെ , ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുനിൽകുമാർ,ആയുർവേദ കോളെജ് അധ്യാപക സംഘടനാ സെക്രട്ടറി ഡോ ആനന്ദ് എസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. സ്നേഹധാര പദ്ധതിയിലെ ഡോ രേഷ്മ ആർ ജി കൃതജ്ഞത രേഖപ്പെടുത്തി.
ഭിന്നശേഷി കുഞ്ഞുങ്ങൾക്കായുള്ള മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. പദ്ധതിയിലെ ആയുർവേദ ചികിത്സയിലൂടെ ലഭ്യമായ ഗുണകരമായ മാറ്റത്തെ കുറിച്ച് അമ്മമാർ അവരുടെ അനുഭവം പങ്കിട്ടത് ഏറെ ഹൃദയസ്പർശിയായി.

TagsBalachikilsaGovt Ayurveda CollegeSnehadhara
Previous Article

‘തുപ്പരും ..തെറിയരും …അശ്ലീലക്കാരും’ ഒക്കെ അറിയാൻ,മീനാക്ഷി അനൂപ് എഴുതുന്നു…

Next Article

എ ചന്ദ്രശേഖരന്‍റെ ‘പോസ്റ്റ് ട്രൂത്ത് സിനിമ’ എന്ന ചലച്ചിത്രപഠനഗ്രന്ഥം ...

Related articles More from author

  • HeadlinesHealth

    ശമ്പള പരിഷ്കരണ കുടിശ്ശിക ആവശ്യപ്പെട്ട് ആയുർവേദ കോളെജുകളിൽ അധ്യാപകരുടെ അവകാശദിനാചരണം

    January 19, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • GeneralHeadlines

    പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,10 പവൻ സ്വർണാഭരണം

    March 19, 2026
    By Admin
  • GeneralHeadlines

    ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകൾ

    December 8, 2025
    By Admin
  • HeadlinesLifestyleTechnology

    22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

    December 7, 2025
    By Admin
  • GeneralHeadlinesMovies

    മമ്മൂട്ടിയുടെ പിറന്നാളിന് 40,000 പേർക്ക് രക്തദാനം

    August 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions