Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

GeneralHeadlines
Home›General›‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

By Admin
March 7, 2026
228
0

കഴിഞ്ഞ വർഷം മാത്രം 450ലേറെ ഫ്യൂസ്-ഓഫ് കോളുകളും സാങ്കേതിക പരാതികളും നസീർ വിജയകരമായി പരിഹരിച്ചു

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡി(കെഎസ്ഇബി)ന്‍റെ ആലുവ ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ടി.കെ. നസീർ ദേശീയതലത്തിൽ കൈവരിച്ച നേട്ടത്തിൽ അഭിനന്ദിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി . ഡൽഹിയിൽ പുരസ്കാരം ഏറ്റുവാങ്ങിയ നസീറിനെ മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് തന്‍റെയും സംസ്ഥാന സർക്കാരിൻ്റെയും അനുമോദനം അറിയിച്ചു.

മന്ത്രി കെ. കൃഷ്ണൻകുട്ടി

കേന്ദ്ര ഊർജ്ജ-പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി സംഘടിപ്പിച്ച ലൈൻമാൻ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലാകെയുള്ള 48 പവർ യൂട്ടിലിറ്റികളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച അഞ്ച് ലൈൻമാന്മാരിൽ ഒരാളായാണ് നസീർ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികൂല സാഹചര്യങ്ങളിലും ജീവൻ പണയപ്പെടുത്തി ജന സേവനത്തിനായി രാപകൽ പ്രവർത്തിക്കുന്ന ലൈൻമാന്മാരുടെ കഠിനാധ്വാനത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണിതെന്ന് മന്ത്രി പറഞ്ഞു.
സുരക്ഷിതമായ തൊഴിൽ രീതികളിൽ മാതൃകയായ നസീർ ആലുവ ടൗൺ സെക്ഷനിലെ ഒരു ‘സേഫ്റ്റി ചാമ്പ്യൻ’ ആയാണ് അറിയപ്പെടുന്നത്. ഔദ്യോഗിക ജീവിതത്തിലുടനീളം അപകടരഹിതമായ സേവന റെക്കോർഡ് നിലനിർത്തുന്ന അദ്ദേഹം, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗത്തിലും അതീവ ജാഗ്രത പുലർത്തുന്നു. ജോലി ആരംഭിക്കുന്നതിന് മുൻപ് എർത്ത് ഡിസ്ചാർജ് റോഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിൽ അദ്ദേഹം പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം കെ.എസ്.ഇ.ബി ആഭ്യന്തരമായി അംഗീകരിച്ചിട്ടുണ്ട്. ജൂനിയർ ലൈൻമാൻമാർക്കും കരാർ ജീവനക്കാർക്കും സുരക്ഷാ പ്രോട്ടോക്കോളുകളിൽ പരിശീലനം നൽകുന്ന ഒരു മെൻ്റർ കൂടിയാണ് അദ്ദേഹം.

ടി.കെ. നസീർ

ആലുവ ടൗണിലെ ഉപഭോക്താക്കൾക്കിടയിൽ കൃത്യനിഷ്ഠ കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും വലിയ മതിപ്പാണ് നസീർ സമ്പാദിച്ചിട്ടുള്ളത്. വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ലളിതമായി വിശദീകരിച്ചു നൽകാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ നാട്ടുകാരും വ്യാപാരികളും ഒരുപോലെ പ്രശംസിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാനൂറ്റമ്പതിലേറെ ഫ്യൂസ്-ഓഫ് കോളുകളും സാങ്കേതിക പരാതികളും അദ്ദേഹം വിജയകരമായി പരിഹരിച്ചു. കാലവർഷക്കെടുതികൾക്കിടയിലും വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിലും വിശ്രമമില്ലാതെ ജോലി ചെയ്ത് വൈദ്യുതി ബന്ധം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നുണ്ട്.
സാങ്കേതികമായ നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിലും നസീർ മികവ് തെളിയിച്ചിട്ടുണ്ട്. സർവീസ് കണക്ഷനുകൾ നൽകുമ്പോഴുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി അദ്ദേഹം സ്വന്തമായി രൂപകൽപ്പന ചെയ്ത ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സംവിധാനം നിലവിൽ ആലുവ സബ് ഡിവിഷനിൽ പൈലറ്റ് പ്രോജക്റ്റായി നടപ്പിലാക്കി വരികയാണ്. 2018-ലെ പ്രളയകാലത്ത് അതീവ ദുഷ്കരമായ സാഹചര്യത്തിൽ ആലുവ മേഖലയിലെ വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ അദ്ദേഹം മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചു. ട്രാൻസ്ഫോർമർ മെയിൻ്റനൻസ് രംഗത്തെ വിദഗ്ധനായ അദ്ദേഹത്തിന്‍റെ സേവനം സ്വന്തം സെക്ഷനിൽ മാത്രമല്ല, അയൽ സെക്ഷനുകളിലെ സങ്കീർണ്ണമായ തകരാറുകൾ പരിഹരിക്കാനും പ്രയോജനപ്പെടുത്താറുണ്ട്.ആലുവ ശിവരാത്രി ആഘോഷ വേളകളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണവും ജന സുരക്ഷയും ഉറപ്പാക്കുന്ന സാങ്കേതിക സംഘത്തിലെ സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം.

TagsKSEBLineman T K Naseer
Previous Article

അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ...

Next Article

മൂന്ന് അഭിമാന  നിർമ്മിതികളുടെ സമർപ്പണം ഒരേദിവസം ,മൂന്നും യാഥാർത്ഥ്യമാക്കിയത് ...

Related articles More from author

  • GeneralHeadlines

    ഈ വർഷം 5,848 കോടി രൂപയുടെ അധിക വായ്പാനുമതി,ഊർജ്ജ മേഖലയിലെ കുതിപ്പിന് വീണ്ടും അംഗീകാരം

    March 9, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം:പവർകട്ട് ഒഴിവാക്കി കെ എസ് ഇ ബി 

    March 26, 2026
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • BusinessHeadlines

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

    April 30, 2026
    By Admin
  • GeneralHeadlines

    ലോലൻ്റെ ‘പിതാവ്’ ചെല്ലന്‍ അന്തരിച്ചു

    November 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions