Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

  • ‘വെസ്പ’യ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍

  • തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

GeneralHeadlines
Home›General›അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

By Admin
March 14, 2026
240
0

ഒരു ലിറ്ററിന് ആറ് രൂപ വീതം അധിക പാല്‍വിലയായി ലഭിക്കുന്നതിൽ 4 രൂപ കൃഷിക്കാർക്ക്

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ പരിധിയിലുള്ള അംഗസംഘങ്ങളിലെ ക്ഷീരകർഷകർക്ക് വേനല്‍ക്കാല ഇന്‍സെന്‍റീവായി അഞ്ച് കോടിരൂപ അധിക പാല്‍വിലയായി നല്‍കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി . തിരുവനന്തപുരം മേഖലാ യൂണിയന്‍റെ ‘ക്ഷീരകർഷകർക്കുള്ള സഹായഹസ്തം’ പദ്ധതിയുടെ ഉദ്ഘാടനം ചടയമംഗലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരസംഘങ്ങളില്‍ സജീവാംഗങ്ങളായ ക്ഷീരകർഷകർക്ക് പിന്തുണയും സ്ഥിരവരുമാനവും ഉറപ്പാക്കുന്നതിനായി മേഖലാ യൂണിയന്‍ വിഭാവനം ചെയ്തതാണ് ‘ക്ഷീരകർഷകർക്കുള്ള സഹായഹസ്തം’ പദ്ധതി. ക്ഷീരമേഖലയില്‍ നിലവില്‍ പ്രവർത്തിക്കുന്നതും കടന്നുവരാന്‍ ആഗ്രഹിക്കുന്നതുമായ ക്ഷീരകർഷകർക്ക് പ്രചോദനമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി അറിയിച്ചു.
മേഖലാ യൂണിയന്‍ ചെയർമാന്‍ മണി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭരണസമിതി അംഗം വാസുദേവന്‍ ഉണ്ണി സ്വാഗത പ്രസംഗം നടത്തി.
യൂണിയനിലെ അംഗസംഘങ്ങളിലെ സജീവാംഗങ്ങളായ ക്ഷീരകർഷകർക്ക് പ്രതിമാസം 1,000 രൂപ വീതം പദ്ധതിയിലൂടെ ലഭിക്കും. അർഹതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ 4,000 കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 2.4 കോടിരൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം ഇതുവരെ 20 കോടിരൂപയിലധികം അധിക പാല്‍വിലയായും 15 കോടിരൂപയിലധികം കാലിത്തീറ്റ സബ്സിഡിയായും മറ്റ് ക്ഷേമപദ്ധതികളിലൂടെയും വിതരണം ചെയ്തിട്ടുള്ളതായി മേഖലാ യൂണിയന്‍ ചെയർമാന്‍ മണി വിശ്വനാഥ് അറിയിച്ചു.
മേഖലാ യൂണിയനിലെ അംഗസംഘങ്ങള്‍ 2026 ഫെബ്രുവരിയില്‍ നല്‍കിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് ആറ് രൂപ വീതമാണ് അധിക പാല്‍വിലയായി ലഭിക്കുന്നത്. ഇതില്‍ നാല് രൂപ കർഷകർക്കും ഒരു രൂപ ബന്ധപ്പെട്ട അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനില്‍ സംഘത്തിന്‍റെ അധികഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്നും ചെയർമാന്‍ പറഞ്ഞു. അർഹമായ തുക 2026 മാർച്ചിലെ പാല്‍വിലയോടൊപ്പം സംഘങ്ങള്‍ക്ക് നല്‍കും.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ലതാദേവി മുഖ്യപ്രഭാഷണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. നസീർ, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുദേവന്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനി സുനില്‍, ചടയമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ഗീതാകുമാരി, മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടർ രാരാരാജ് .ആർ കെഎഎസ്, ചടയമംഗലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്‍ ഡി. രഞ്ജിത്ത്, ചടയമംഗലം ക്ഷീരവികസന ഓഫീസർ ബിജു എസ്, മേഖലാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. മേഖല യൂണിയന്‍ ഭരണസമിതി അംഗം കെ.ആർ. മോഹനന്‍പിള്ള നന്ദി പറഞ്ഞു.

TagsMilma Incentive for Farmers
Previous Article

അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും ...

Next Article

കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം

Related articles More from author

  • GeneralHeadlinesHealth

    10 പോയിന്‍റുകളിൽ മെഡിക്കൽ ടീം, ആറ്റുകാൽ പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്

    March 1, 2026
    By Admin
  • HeadlinesMovies

    അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു

    May 22, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി പ്രഖ്യാപിച്ചു:’അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് ‘ലൈഫ്’

    February 24, 2026
    By Admin
  • Headlines

    ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം

    November 16, 2025
    By Admin
  • CareerHeadlines

    ഐടി മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം,’ഇഗ്‌നൈറ്റ് 3.0′ ലേക്ക് അപേക്ഷ ക്ഷണിച്ചു

    June 4, 2026
    By Admin
  • HeadlinesPolitics

    കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് പി.ജയരാജൻ

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല
  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം
  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം
  • ‘വെസ്പ’യ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍
  • തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

Timeline

  • June 17, 2026

    ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • June 17, 2026

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • June 17, 2026

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

  • June 17, 2026

    ‘വെസ്പ’യ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍

  • June 17, 2026

    തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions