കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം

തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്,വോട്ടെണ്ണൽ മെയ് നാലിന്
തിരുവനന്തപുരം:ഏപ്രിൽ 9ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി നടക്കാൻ പോവുന്നത് യുദ്ധം.മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ് കച്ചകെട്ടുമ്പോൾ ഇത്തവണയില്ലെങ്കിൽ ഇനിയില്ല എന്ന തിരിച്ചറിവിലാണ് യു.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട ബിജെപി ഇത്തവണ 30 സീറ്റ് നേടുക എന്ന ലക്ഷ്യത്തിലാണ്.
അതുവരെയില്ലാത്ത വിധം സ്വർണക്കടത്ത്,ഡോളർ കടത്ത്, ഖുറാനിൽ ഈന്തക്കുരുവിനുള്ളിൽ സ്വർണം കടത്ത് തുടങ്ങി കേട്ടുകേൾവിയില്ലാത്ത വിധത്തിൽ കേന്ദ്ര ഏജൻസികളും മുഖ്യധാരാ മാധ്യമങ്ങളും ഒരുമിച്ചുനിന്നെതിർത്തിട്ടും
2021-ല്‍ പിണറായി വിജയൻ്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേടിയ തുടര്‍ച്ചയായ രണ്ടാം വിജയം കേരളത്തിലെ പതിവ് രാഷ്ട്രീയ കീഴ്വഴക്കങ്ങളെ അട്ടിമറിക്കുന്നതായിരുന്നു. 91-ല്‍ നിന്ന് 99 സീറ്റുകളിലേക്ക് ഇടതുപക്ഷം കുതിച്ചപ്പോൾ യു.ഡി.എഫ് തകർന്നുവീണു.ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന,അഞ്ചുലക്ഷത്തിലേറെ ലൈഫ് വീട്,അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം, വയനാട് ടൗണ്‍ഷിപ്പ്,ദേശീയപാതാ വികസനം മുതൽ എണ്ണിപ്പറയാവുന്ന വമ്പൻ വികസന പദ്ധതികളാണ് എൽഡിഎഫിൻ്റെ തുറപ്പുചീട്ട്.
ശബരിമല ക്രമക്കേട്,ആഗോള അയ്യപ്പസംഗമത്തിലെ വീഴ്ചകള്‍, ആരോഗ്യവകുപ്പിനെതിരെയുള്ള ചികിത്സാപ്പിഴവ് എന്നിവയാണ് യുഡിഎഫ് പ്രചരണായുധം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം മാത്രമല്ല, ഒപ്പം ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ ജയവും യുഡിഎഫിൻ്റെ പ്രതീക്ഷ കൂട്ടുന്നു. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് ചേലക്കര ഒഴികെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം നേടി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വ്യക്തമായ മേധാവിത്വം പുലർത്തി.ഈ സീഹചര്യത്തിൽ യുഡിഎഫിന് ആകാശം മുട്ടെ പ്രതീക്ഷയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനും തൃശൂര്‍ ലോക്‌സഭാ സീറ്റും പിടിച്ചെടുത്ത ആവേശത്തില്‍ 30 നിയമസഭാ സീറ്റെന്ന ലക്ഷ്യത്തിലാണ് ബിജെപി.കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടേത് ഒത്തുകളിയാണെന്നും അവർ ആരോപിക്കുന്നു.
മെയ് നാലിന് വോട്ടെണ്ണല്‍വരെ മൂന്നുമുന്നണികൾക്കും നെഞ്ചിടിപ്പിൻ്റെ നാളുകളാണ്.






