Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

HeadlinesPolitics
Home›Headlines›പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

By Admin
March 17, 2026
252
0

നിലവിലുള്ള എല്ലാ കേരള കോൺഗ്രസുകളിലെ നേതൃത്വം ‘പിന്തുടർച്ചാവകാശം’!
തിരുവനന്തപുരം:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി സ്ഥാനം സ്വയം ഒഴിഞ്ഞ് മകൻ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചതോടെ കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണമായി. നിലവിൽ കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവരാണ് കേരള കോൺഗ്രസുകളെ നയിക്കുന്ന പുതുതലമുറ.
ഇവരിൽ ജോസ് കെ മാണിയും ഗണേശ് കുമാറും അവരുടെ പിതാക്കൻമാർ ജീവിച്ചിരിക്കേതന്നെ ജനവിധി തേടിയിരുന്നുകേരള കോൺഗ്രസിൻ്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം)ലൂടെയായിരുന്നു ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രവേശനം.1999-ൽ യൂത്ത്ഫ്രണ്ട് (എം.) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി രാഷ്ട്രീയത്തിലെത്തിയ ജോസ് 2002-ൽ യൂത്ത് ഫ്രണ്ട് (എം.) സംസ്ഥാന പ്രസിഡൻ്റായി.2004-ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു എങ്കിലും കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ പി.ടി ചാക്കോയുടെ മകൻ പി.സി. തോമസിനോട് പരാജയപ്പെടുകയായിരുന്നു.പിന്നീട് നടന്ന 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കെ.ബി ഗണേഷ് കുമാർ അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ നിർദേശപ്രകാരം പാർട്ടിയ്ക്ക് അനുവദിച്ച രണ്ടാമത്തെ സീറ്റായ പത്തനാപുരത്ത് മത്സരിച്ചു ജയിച്ചു.പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാർ രണ്ട് തവണ സംസ്ഥാന മന്ത്രിയുമായി.ജോസ് കെ മാണിയും ഗണേശ് കുമാറും പാർട്ടി അധ്യക്ഷൻമാരായത് പിതാക്കൻമാരുടെ മരണശേഷമാണ്.ടി.എം ജേക്കബ് അന്തരിച്ചതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പിറവത്തുനിന്ന് മകൻ അനൂപ് ജേക്കബ് ജയിച്ച് അച്ഛൻ കൈകാര്യം ചെയ്ത ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. അനൂപ് ജേക്കബും അപുവും യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍ ജോസ് കെ. മാണിയും ഗണേഷ് കുമാറും എല്‍.ഡി.എഫ് പാളയത്തിലാണ്.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പി.ജെ. ജോസഫ് തീരുമാനിച്ചത്.കേരളാ കോൺഗ്രസിൽ അത്തരം തീരുമാനങ്ങൾ അപൂർവമായിരുന്നു.കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് പി.ജെ. ജോസഫ് തന്നെ തുടരും.
പാലത്തിനാൽ ജോസഫ് ജോസഫ് അഥവാ പി.ജെ. ജോസഫ്. മദ്രാസിലെ ലൊയോള കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1970-ൽ പി.ജെ. ജോസഫ് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാഭ്യാസം, ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ മന്ത്രിയായും 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്നും നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പുറപ്പുഴ ഗ്രാമത്തിൽ പാലത്തിനാൽ വീട്ടിൽ പി.ഒ. ജോസഫിൻ്റെയും അന്നമ്മയുടേയും മകനായി 1941 ജൂൺ 28ന് ജനിച്ചു.എം. എ. അഗ്രികൾച്ചറിസ്റ്റ് ബിരുദാനന്തര ബിരുദം നേടി. പശുവളർത്തലും പാൽ ഉത്പാദനവും ജൈവ പച്ചക്കറി കൃഷിയും അദ്ദേഹം ജീവിതത്തിൻ്റെ ഭാഗമാക്കി
1970-ൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒരു തവണ ഒഴിച്ച് അദ്ദേഹം എം.എൽ.എ ആയി തുടരുന്നു. 1973-ൽ പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റായി. കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണിയുമായി ഭിന്നത ഉണ്ടായതിനെ തുടർന്ന് 1979-ൽ കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ പാർട്ടി രൂപികരിച്ചു. 1980-ൽ കോൺഗ്രസ് (ഐ) നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ 1980 മുതൽ 1982 വരെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക കൺവീനറായി. 1989-ൽ മൂവാറ്റുപുഴയിൽ നിന്നും 1991-ൽ ഇടുക്കിയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് ആദ്യമായി പി.ടി.തോമസിനോട് 6,125 വോട്ടിന് പരാജയപ്പെട്ടു .അടുത്ത തെരഞ്ഞെടുപ്പിൽ അതിൻ്റെഇരട്ടിയിലേറെ വോട്ടിന് 13,781 ഭൂരിപക്ഷം നേടി അതേ തോമസിനെ ജോസഫ് മുട്ടുകുത്തിച്ചു. 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് ജയിച്ച ജോസഫ് ആദ്യമായി മന്ത്രി ആയത് 1978-ൽ ആണ്.
എ.കെ. ആന്‍റണി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി തുടങ്ങിയ ജോസഫ് 1981-1982,1982-1987 കാലയളവിൽ കെ. കരുണാകരൻ നയിച്ച മന്ത്രിസഭയിൽ രണ്ട് തവണ റവന്യൂ മന്ത്രിയായി. 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു. പിന്നീട് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിലും ചെറിയൊരു കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയതോടെയാണ് ജോസഫ് ഏഴാം തവണയും മന്ത്രിയായത്.ജലവിഭവ വകുപ്പിൻ്റെ മന്ത്രിയായി 5 വർഷം കാലാവധി പൂർത്തിയാക്കി.

 

 

 

 

TagsAnoop JacobApu John JosephJose K Mani MPK B Ganesh KumarKerala CongressP C ThomasP J Joseph
Previous Article

എട്ടാം ക്ലാസ് പാസ്സായവർക്ക് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

Next Article

15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത ...

Related articles More from author

  • HeadlinesPolitics

    തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 23,000,2016 ൽ 11,700,2021 ൽ 12,398, ഇപ്പോൾ 7,031: പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീലെന്ന് കെ.ബി ഗണേഷ് കുമാർ

    May 10, 2026
    By Admin
  • HeadlinesPolitics

    15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ

    March 17, 2026
    By Admin
  • GeneralHeadlines

    കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’

    April 11, 2026
    By Admin
  • GeneralHeadlines

    മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ

    November 28, 2025
    By Admin
  • BeautyGeneral

    കെ.എം മാണിയുടെ മരുമകള്‍ നിഷാജോസിന് ‘അധ്വാനവർഗസിദ്ധാന്ത’ത്തിൽ ഡോക്ടറേറ്റ്

    November 19, 2025
    By Admin
  • HeadlinesMovies

    രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ

    April 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’
  • രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല
  • ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല
  • കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം
  • മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Timeline

  • June 17, 2026

    ‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

  • June 17, 2026

    രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

  • June 17, 2026

    ഫയര്‍ഫോഴ്സില്‍ 1000 ഹോംഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി : മന്ത്രി രമേശ് ചെന്നിത്തല

  • June 17, 2026

    കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രികരുടെ എണ്ണം കുതിച്ചുയരുന്നു,ജൂൺ 8-ന് 7.25 ലക്ഷം, 16-ന് 11.84 ലക്ഷം

  • June 17, 2026

    മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions