Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

GeneralHeadlines
Home›General›കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’

കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’

By Admin
April 11, 2026
117
0

‘ നീതിമാനായിരുന്നു അച്ചാച്ചൻ’ :ജോസ് കെ മാണി

കോട്ടയം:അന്തരിച്ച കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി.മാണിയുടെ അനുസ്മരണദിനത്തിലാണ് വികാരനിർഭരമായ കുറിപ്പെഴുതി മകൻ ഫെയ്സ് ബുക്കിലിട്ടത്.
പാലായിൽ കെ എം മാണിക്കുശേഷം കേരളാ കോൺഗ്രസ്(എം)ന് വിജയിക്കാനായിട്ടില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിച്ച മാണി സി കാപ്പനാണ് ആദ്യമായി പാലായിൽ കെ എം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ്(എം)നെ പരാജയപ്പെടുത്തിയതും.ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായാണ് മാണി സി കാപ്പൻ മത്സരിച്ചതെങ്കിൽ ജോസ് കെ മാണിയും കേരളാ കോൺഗ്രസ്(എം) ഉം ഇടതുമുന്നണിയിലെത്തിയതോടെ മറുകണ്ടം ചാടി.ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് കെ മാണിയുടെ യു.ഡി.എഫ് എതിരാളി മാണി സി കാപ്പനാണ്.എൻഡിഎയിലെ ഷോൺ ജോർജ് മത്സരിക്കുന്നതിനാൽ ഇത്തവണ ബിജെപി വോട്ടുകൾ മാണി സി കാപ്പനിലേക്ക് ഒഴുകാനിടയില്ല.

ജോസ് കെ മാണി എം.പിയുടെ കുറിപ്പ് വായിക്കാം:
ഇന്ന് ഏപ്രിൽ 9.
‘ അച്ചാച്ചൻ നമ്മെ വിട്ടുപോയിട്ട്
ഏഴുവർഷം.
സത്യത്തിൽ വിശ്വസിക്കാൻ കഴിയില്ല.
ഇന്നും പാലാ വീട്ടിൽ വന്നു കയറുമ്പോൾ പൂമുഖത്തെ കസേരയിൽ അച്ചാച്ചൻ ഒരു ഒരു പുഞ്ചിരിയോടെ ഇരിക്കുന്നതായി തോന്നും.
ഇത് എന്റെ മാത്രം അനുഭവമല്ല.
പാലാ വീട്ടിൽ വരുന്നവർക്കെല്ലാം ഈ അനുഭവം ഉണ്ടായിട്ടുണ്ട്.
അച്ചാച്ചന്റെ ഭൗതിക സാന്നിധ്യം മാത്രമാണ് ഇല്ലാതായത് എന്നല്ലേ ഇതിന്റെ അർത്ഥം.
ഇന്നും ഞങ്ങളുടെ വീടിന്‍റെ ഗേറ്റ് അടയ്ക്കാറില്ല.
അച്ചാച്ചൻ ഉള്ളപ്പോഴുള്ള ശീലമായിരുന്നു ഇത്.
ഉള്ളു തുറന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്നു അച്ചാച്ചൻ.
കോടിക്കണക്കിനാളുകൾക്ക് പതിറ്റാണ്ടുകൾ നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ
അദ്ദേഹം കരുതലും തണലുമായി.
ആശ്രയം തേടി വരുന്നവരെയാരെയും അദ്ദേഹം നിരാശരാക്കിയില്ല.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 12 സ്ഥാനാര്‍ത്ഥികളും നേതാക്കളും കെ എം മാണിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു

ഒരു ചിരി കൊണ്ടും ചുമ കൊണ്ടും അദ്ദേഹം എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി.
നീതിമാനായിരുന്നു അച്ചാച്ചൻ.
സത്യസന്ധനായിരുന്നു അച്ചാച്ചൻ.
നാടിന്‍റെ ഹ്യദയതാളത്തിനൊപ്പമായിരുന്നു ആ യാത്ര.
ആദ്യം നാട്.
അവസാനം വീട്.
ഇതായിരുന്നു അച്ചാച്ചന്‍റെ ജീവിതം.
നമ്മുടെ പാലായുടെ യശസിൽ
അച്ചാച്ചൻ നിഷ്കളങ്കമായി
അഭിമാനിച്ചിരുന്നു.
സ്വന്തം വീട്ടിൽ ഒരു മംഗളകാര്യം
നടക്കുന്നതു പോലെ അദ്ദേഹം ആഹ്ലാദിച്ചു.
പാലായുടെ ആകാശത്ത് ഒരു നക്ഷത്രമായി നമ്മുടെ അച്ചാച്ചനുണ്ട്.
എനിക്ക് കാണാം.
നിങ്ങൾക്കും…..’

TagsJose K Mani MPK M Mani
Previous Article

വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് ...

Next Article

‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് ...

Related articles More from author

  • BeautyGeneral

    കെ.എം മാണിയുടെ മരുമകള്‍ നിഷാജോസിന് ‘അധ്വാനവർഗസിദ്ധാന്ത’ത്തിൽ ഡോക്ടറേറ്റ്

    November 19, 2025
    By Admin
  • HeadlinesPolitics

    പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം

    March 17, 2026
    By Admin
  • Headlines

    എസ്എഫ്ഐ നേതാവ് അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി

    November 13, 2025
    By Admin
  • GeneralHeadlines

    തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

    December 24, 2025
    By Admin
  • BusinessHeadlines

    എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കൻ്റ് അക്കൗണ്ട് ആരംഭിക്കുമെന്ന് ഗോപാല്‍ വിത്തല്‍

    November 28, 2025
    By Admin
  • HeadlinesLiteraturePolitics

    ‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

    February 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’
  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ
  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Timeline

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • June 7, 2026

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • June 7, 2026

    മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • June 7, 2026

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • June 6, 2026

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions