Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

HeadlinesPolitics
Home›Headlines›കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

By Admin
March 20, 2026
152
0

‘അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന രീതി സി.പി.എമ്മിനില്ല’

തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ ആണെന്ന വിമര്‍ശനത്തെ പൂര്‍ണമായും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സിന്ധു സൂര്യകുമാർ

തുടർച്ചയായി രണ്ട് തവണ വിജയിച്ചവരെ മാറ്റുന്ന പാർട്ടിയുടെ പൊതുവായ നിലപാടാണ് കെ.കെ. ശൈലജയുടെ കാര്യത്തിലും ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘തലശ്ശേരി പോലൊരു മണ്ഡലത്തിൽ പുതിയൊരാളെ നിർത്തി വിജയിപ്പിക്കുക എന്നത് പാർട്ടിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല. അങ്ങനെയുള്ള ഉറച്ച മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെ കൊണ്ടുവരാൻ പാർട്ടി എപ്പോഴും തയ്യാറാകും. എന്നാൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വാധീനം വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് വരുമ്പോൾ അവിടെ മാറ്റങ്ങൾ വരുത്താൻ പാർട്ടി മടിക്കാറുണ്ടെന്ന്’ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജയും

മട്ടന്നൂർ മണ്ഡലം പാർട്ടിയെ സംബന്ധിച്ച് സുരക്ഷിതമായ ഒന്നാണ്. അവിടെ ആര് നിന്നാലും ജയിച്ചു വരാവുന്ന സാഹചര്യമുണ്ട്. അങ്ങനെയുള്ള മണ്ഡലങ്ങളിൽ ‘അടുത്ത തവണയും ടീച്ചർ തന്നെയാകട്ടെ’ എന്ന നിലപാട് പാർട്ടി സ്വീകരിക്കാറില്ലെന്നും, ഇത് പാർട്ടിയുടെ സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
കെ.കെ. ശൈലജയെ ഭാവിയിലെ മുഖ്യമന്ത്രിയായോ അല്ലെങ്കിൽ തന്‍റെ പിൻഗാമിയായോ ജനങ്ങൾ കണ്ടിരുന്നില്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘ഞങ്ങളുടെ ഇടയിൽ അങ്ങനെയൊരു ധാരണയില്ല എന്നതാണ് യാഥാർത്ഥ്യം. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന രീതി സി.പി.എമ്മിനില്ല. ഓരോ ഘട്ടത്തിലും അതാത് സമയത്തെ സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അങ്ങനെ ഒരു ആവശ്യം വരുമ്പോൾ പാർട്ടി ഉചിതമായ തീരുമാനമെടുക്കും.’

മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജയും

വ്യക്തി കേന്ദ്രീകൃതമായ ചർച്ചകൾക്ക് പാർട്ടിക്കുള്ളിൽ പ്രസക്തിയില്ലെന്നും, കൂട്ടായ തീരുമാനങ്ങൾക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, പാർട്ടിയുടെ പ്രവർത്തന ശൈലി ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യം നൽകണം എന്ന് തന്നെയാണ് പാർട്ടി നൽകിയിട്ടുള്ള കർശനമായ നിർദ്ദേശം. ആ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെ സ്ത്രീകളെ പരമാവധി ഉൾക്കൊള്ളിക്കുവാനുള്ള ശ്രമങ്ങൾ എല്ലാ തലത്തിലും നടന്നിട്ടുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ആ ശ്രമം പൂർണ്ണമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. എല്ലായിടത്തും ഒരേപോലെ ഇടപെടാൻ സാധിക്കാത്ത ചില സാഹചര്യങ്ങൾ കാരണമാണ് ഇത് സംഭവിക്കുന്നത്,’ മുഖ്യമന്ത്രി ഇതു സംബന്ധിച്ച ചോദ്യത്തിനുത്തരമായി വിശദീകരിച്ചു.

 

TagsCM Pinarayi VijayanK K Sailaja
Previous Article

എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി ...

Next Article

അരഡസൻ സീറ്റുകളിൽ പരിഗണിക്കപ്പെട്ട ജോസഫ് വാഴയ്ക്കന് ഇത്തവണയും സീറ്റില്ല,അച്ചടിച്ച ...

Related articles More from author

  • GeneralHeadlines

    സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി

    February 11, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

    April 9, 2026
    By Admin
  • GeneralHeadlines

    ‘കോർപ്പറേറ്റുകളുടെ കോടാനുകോടി എഴുതിത്തള്ളാം,കർഷകർക്ക് തുച്ഛബോണസ് നൽകാനാവില്ല’:കേന്ദ്രഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി

    February 8, 2026
    By Admin
  • GeneralHeadlines

    പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,10 പവൻ സ്വർണാഭരണം

    March 19, 2026
    By Admin
  • GeneralHeadlines

    സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

    March 5, 2026
    By Admin
  • GeneralHeadlines

    കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

    February 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions