Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’

‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’

By Admin
April 3, 2026
138
0

റേറ്റിംഗും പരസ്യവരുമാനവും വർദ്ധിപ്പിക്കാൻ സർവേ  സഹായകരമാണെന്ന് ഡോ.ബി.ഇക്ബാൽ
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗമാണെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസലറും ആസൂത്രണ ബോർഡ് മുൻ അംഗവും പൊതുജനാരോഗ്യ പ്രവർത്തകനും ഇടത് സഹയാത്രികനുമായ ഡോ.ബി.ഇക്ബാൽ. റേറ്റിംഗും പരസ്യവരുമാനവും വർദ്ധിപ്പിക്കാൻ അവ അവർക്കു സഹായകരമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഡോ.ബി.ഇക്ബാൽ

ഡോ.ബി.ഇക്ബാൽ എഴുതിയത് വായിക്കാം
‘ടി.വിക്ക് മുന്നിലെ ഹൃദയമിടിപ്പും സർവേക്കണ്ണുകളും
രാഷ്ട്രീയ പ്രബുദ്ധരായ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്,
അസംബ്ലി തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾക്കായി ആകാംക്ഷയോടെ ടി.വിക്ക് മുന്നിലിരിക്കുന്നവർ മനസ്സിലാക്കേണ്ട ചില വസ്തുതകൾ അറിയിക്കട്ടെ. അസംബ്ളി തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെങ്കിലും, വിവിധ മാധ്യമങ്ങളും ഏജൻസികളും പുറത്തുവിടുന്ന സർവേ ഫലങ്ങൾ നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും!
ഓരോ ഏജൻസിയും തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും പക്ഷപാതിത്വങ്ങൾക്കും അനുസൃതമായാണ് പലപ്പോഴും സർവേകൾ തയ്യാറാക്കുന്നത്. ഒപ്പം നിക്ഷ്പക്ഷമെന്ന തോന്നലുണ്ടാക്കി വിശ്വസനീയത നേടാനും അവർ ശ്രമിക്കാറുണ്ട്.
പൊതുവെ ഇത്തരം സർവേകൾ താഴെ പറയുന്ന രീതിയിലായിരിക്കും വരുന്നത്:
• യു.ഡി.എഫ് അനുകൂല സർവേ: യു.ഡി.എഫ് 75-80+, എൽ.ഡി.എഫ് 60 -, എൻ.ഡി.എ 1 (യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചുവരുന്നു).
• എൽ.ഡി.എഫ് അനുകൂല സർവേ: എൽ.ഡി.എഫ് 85+, യു.ഡി.എഫ് 55-, എൻ.ഡി.എ 1 (എൽ.ഡി.എഫിന് ഭരണതുടർച്ച).
ഇതിനുപുറമേ, വ്യക്തിബന്ധങ്ങളുടെയും രാഷ്ട്രീയ താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചില പ്രത്യേക മണ്ഡലങ്ങളിൽ ചിലരെ വിജയിപ്പിക്കാനും മറ്റുചിലരെ തോൽപ്പിക്കാനും സർവേകൾ ‘ശ്രമിക്കാറുണ്ട്’.
അതിപ്രഗത്ഭർ നടത്തിയ 2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ്, അടുത്തകാലത്ത് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലങ്ങളിൽ നടന്ന സർവേഫലങ്ങളും യഥാർത്ഥഫലങ്ങളും തമ്മിലുള്ള എല്ലാവരും മറന്നുകഴിഞ്ഞ വ്യത്യാസം ഓർത്തെടുക്കുക.
മെയ് നാലിന് യഥാർത്ഥ ഫലം വരുമ്പോൾ ഈ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞാലും അടുത്ത തിരഞ്ഞെടുപ്പിലും ഇതെല്ലാം ആവർത്തിക്കും. അപ്പോഴും നമ്മളെല്ലാം അതേ ആകാംക്ഷയോടെയും ഹൃദയമിടിപ്പോടെയും ടി.വിക്ക് മുന്നിൽ തന്നെയിരിക്കും!!
ഇതൊക്കെയാണെങ്കിലും ഒരു നല്ലകാര്യമുണ്ട്. സർവേഫലമെല്ലാം കാണാൻ താത്പര്യം കാണിക്കുമ്പോൾ തന്നെ ഇതൊന്നും വോട്ടർമാരെ സ്വാധിനിക്കില്ലെന്നതാണ് സത്യം. ഇതിനകം നിശ്ചയിച്ച് കഴിഞ്ഞതനുസരിച്ച് എല്ലാവരും തങ്ങൾക്കിഷ്ടമുള്ളവർക്ക് തന്നെ വോട്ടു ചെയ്യും.
തിരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗമാണ്. റേറ്റിംഗും പരസ്യവരുമാനവും വർദ്ധിപ്പിക്കാൻ അവ അവർക്കു സഹായകരമാണ്. ജനാധിപത്യത്തിന്റെ കാവലാളുകളായ മാധ്യമങ്ങൾ നമ്മുടെ സുഹൃത്തുക്കളാണ്; മാധ്യമ നിലനിൽപ്പ് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. അതിനാൽ, സർവേ പരിപാടികളെ അത്രമേൽ പ്രാധാന്യത്തോടെ മാത്രം കാണുന്നതാണ് ഉചിതം. ‘

TagsElection Surveys
Previous Article

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ...

Next Article

ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ...

Related articles More from author

  • HeadlinesPolitics

    ‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

    May 4, 2026
    By Admin
  • HeadlinesHealthShort stories

    “അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

    February 8, 2026
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • HeadlinesTechnology

     ‘പുതിയ കുഷാക്ക്’ ,ഓട്ടോമോട്ടീവ് എഐ ഏജന്‍റ് ശക്തിപകരുന്ന ആധുനിക വോയ്‌സ് അസിസ്റ്റൻ്റ് സവിശേഷത

    January 21, 2026
    By Admin
  • GeneralHeadlines

    “ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ

    June 16, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ

    July 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions