Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

GeneralHeadlines
Home›General›2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

By Admin
April 25, 2026
175
0

ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ

തിരുവനന്തപുരം:കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യുമറേഷൻ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.

ഡിജിറ്റൽ സെൻസസിൻ്റെ ഭാഗമായി എന്യുമറേറ്റർ മൊബൈൽ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെൻസസ് മാനേജ്മെന്‍റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (CMMS), ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാർവിങ് (HLBC) എന്നീ വെബ് പോർട്ടലുകൾ, എച്ച്എൽഒ ആപ്പ്, സെൽഫ് എന്യുമറേഷൻ പോർട്ടൽ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുക.

പൊതുഭരണ വകുപ്പ് സെൻസസിൻ്റെ സംസ്ഥാനത്തെ നോഡൽ വകുപ്പായും വകുപ്പ് സെക്രട്ടറി സംസ്ഥാന നോഡൽ ഓഫീസറായും, ജില്ലാ കളക്ടർമാർ അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായും പ്രവർത്തിക്കും.

ഇതിനോടനുബന്ധിച്ച് ഏപ്രിൽ 18ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരുടെ സംസ്ഥാനതല കോൺഫറൻസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൻ്റെ അധ്യക്ഷതയിൽ നടന്നു. പ്ലാനിങ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ഡി ഐ ജി എസ്. അജിത ബീഗം, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫീസറുമായ കെ. ബിജു എന്നിവർ പങ്കെടുത്തു. സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസർ ഓഫീസറുമായ ഡോ. മിത്ര ടി 2027 സെൻസസിൻ്റെ പ്രവർത്തനരേഖ അവതരിപ്പിച്ചു. തുടർന്ന് സെൻസസിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും സംഘടിപ്പിച്ചു.

ജില്ലാ/മുൻസിപ്പൽ കോർപ്പറേഷൻ, ചാർജ് ലെവൽ ഓഫീസർമാർ എന്നിവർക്ക് സെൻസസിന്റെ ഡിജിറ്റൽ പ്രവർത്തന രീതികളും ചുമതലകളും വിശദീകരിക്കുന്ന ജില്ലാതല പരിശീലനങ്ങൾ ഏപ്രിൽ 20 മുതൽ ജില്ലാ കളക്ടറേറ്റുകളിൽ ആരംഭിച്ചിട്ടുണ്ട്.

TagsCensus
Previous Article

പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ ...

Next Article

എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് ...

Related articles More from author

  • GeneralHeadlinesMovies

    ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

    October 16, 2026
    By Admin
  • GeneralHeadlines

    അമ്മത്തൊട്ടിലിൽ’ഇതൾ’,മൂന്നുമാസത്തിനുള്ളിൽ എത്തിയത് 9 കുട്ടികൾ

    December 18, 2025
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • GeneralHeadlines

    ‘കോർപ്പറേറ്റുകളുടെ കോടാനുകോടി എഴുതിത്തള്ളാം,കർഷകർക്ക് തുച്ഛബോണസ് നൽകാനാവില്ല’:കേന്ദ്രഇരട്ടത്താപ്പ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി

    February 8, 2026
    By Admin
  • CareerHeadlines

     കോളേജ് സൈക്കോളജിസ്റ്റ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    May 20, 2026
    By Admin
  • HeadlinesPolitics

    കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്
  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം
  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Timeline

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • October 26, 2026

    എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • October 26, 2026

    ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions